Keralam

കനത്ത മഴ: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂർ, കാസർഗോഡ്, മലപ്പുറം, കണ്ണൂർ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മാഹിയിലും കുട്ടനാട് താലൂക്കിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. […]

Keralam

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; രണ്ട് മുർഷിദാബാദ് സ്വദേശിനികൾ അറസ്റ്റിൽ

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളാണ് പിടിയിലായിരിക്കുന്നത്. ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ , അനിത കാതൂൺ എന്നിവരാണ് പിടിയിലായത്. മുർഷിദാബാദിൽ നിന്ന് എത്തിയ ഇവർ മൂന്ന് ട്രോളി ബാഗിലായിരുന്നു കഞ്ചാവ് എറണാകുളത്ത് എത്തിച്ചത്. ഇന്ന് രാവിലെ പത്ത് […]

India

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ നേരിയ ആശ്വാസം. സജീവകേസുകള്‍ 7383 ആയി കുറഞ്ഞു. 24 മണിക്കൂറില്‍ 17 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അഞ്ചു കോവിഡ് മരണം കേരളത്തില്‍.  ഈ തരംഗത്തില്‍ ഇതാദ്യമായാണ് രാജ്യത്തെ കോവിഡ് ആക്റ്റീവ് […]

India

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, ജമ്മു കശ്മീരിലെ 16 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം അടച്ചിട്ട കശ്മീരിലെയും ജമ്മുവിലെയും 16 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു. അടച്ചിട്ട വിനോദ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ചയോടെ തുറക്കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുകയണെന്നും അദ്ദേഹം പറഞ്ഞു. അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം മാര്‍ക്കറ്റിന് സമീപമുള്ള ബേതാബ് […]

Keralam

തിരുവനന്തപുരത്ത് സ്ത്രീയെ കൊന്ന് കുഴിച്ചുമൂടി?; അയല്‍വാസി കസ്റ്റഡിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പനച്ചിമൂട് സ്വദേശിയായ സ്ത്രീയെകൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് നാട്ടുകാരുടെ ആരോപണം. പനച്ചിമൂട് സ്വദേശിയായ 48 കാരി പ്രിയംവദയെയാണ് രണ്ടു ദിവസമായി കാണാനില്ലാതായത്. ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പ്രിയംവദയെകൊന്നുകുഴിച്ചു മൂടിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കാണാതാകുന്നതിന് മുമ്പ് സ്ത്രീയെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് കണ്ടിരുന്നുവെന്നാണ് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ വെള്ളറട പൊലീസ് […]

Keralam

ഞങ്ങൾ എല്ലാകാലത്തും പലസ്തീനോട് ഐക്കപ്പെടുന്നവർ, ഇറാന് നേരെ ഇസ്രയേൽ നടത്തിയത് നെറികെട്ട ആക്രമണം: മുഖ്യമന്ത്രി

വർഗീയതകളുടെ വോട്ട് വേണ്ട എന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഗീയശക്തിയുടെയോ വിഘടന ശക്തിയുടേയോ വോട്ട് വേണ്ട. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൂർണമായി പലസ്തീനോട് ഒപ്പമായിരുന്നു. ആരാണ് നയം മാറ്റിയത്. കോൺഗ്രസിന് പിന്നീട് വലിയ മൂല്യശോഷണം സംഭവിച്ചു. ഇറാന് നേരെ ഇസ്രയേൽ നടത്തിയത് നെറികെട്ട ആക്രമണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. […]

Keralam

അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; വടക്കന്‍ കേരളത്തില്‍ മഴ കനക്കും

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് മുകളില്‍ മണിക്കൂറില്‍ […]

World

അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്

അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. എത്യോപ്യ, ഈജിപ്ത്, ജിബൂട്ടി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടിയാണ് യാത്രാവിലക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കരടില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മാര്‍കോ റൂബിയോ ഒപ്പുവച്ചു. അടിയന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് […]

India

അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ബന്ധുക്കൾക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷം രൂപ നൽകും

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷംരൂപ നൽകും. നേരത്തെ പ്രഖ്യാപിച്ച ഒരു കോടിക്ക് പുറമെയാണിത്. എയർ ഇന്ത്യ സിഇഒ എൻ ചന്ദ്രശേഖരൻ അടക്കമുള്ളവർ അഹമ്മദാബാദിൽ തുടരുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാനായി ഇരുന്നൂറോളം ജീവനക്കാരെ നിയോഗിച്ചതായും സിഇഒ അറിയിച്ചു. ഡിജിസിഎ നിർദേശിച്ച സുരക്ഷാ […]

Keralam

മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്‌ഠര് രാജീവര്, കണ്‌ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ശബരിമല സന്നിധാനത്ത് ഉച്ച മുതൽ അതിശക്തമായ മഴയാണ്. […]