Keralam

കനത്ത മഴയ്ക്ക് ശമനമില്ല; തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെൻററുകൾ അടച്ചു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും സുരക്ഷ മുൻനിർത്തി ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകൾ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ വനംവകുപ്പിന് കീഴിലുള്ള പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്നാണ് തിരുവനന്തപുരം ഡിവിഷണൽ […]

Keralam

വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത മൂന്നാറിൽ കുഴഞ്ഞു വീണു മരിച്ചു

മൂന്നാർ: മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത കുഴഞ്ഞു വീണു മരിച്ചു. ന്യൂജഴ്സി സ്വദേശിനി നോർമ ഗ്രേസ് (68) ആണ് മരിച്ചത്. പോതമേട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന ഇവർ ഇന്നു രാവിലെയാണ് അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണത്. ഏഴംഗ അമേരിക്കൻ സംഘം ശനിയാഴ്ചയാണ് വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയത്.  

Health

കേരളത്തില്‍ 1,523 കോവിഡ് സജീവ കേസുകൾ, നാലു മരണം; കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. സംസ്ഥാനത്ത് ഇന്നലെ മാത്രം 199 പേർക്ക് കോവിഡ് രോഗബാധിതരായി. നാലു മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് പനി ബാധിക്കുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ട് . ഡെങ്കിപ്പനിയും എലിപ്പനിയും ആണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. […]

Keralam

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ  സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കിയിൽ ഇന്നും എറണാകുളം ജില്ലയിൽ നാളെയും മഞ്ഞ […]

Keralam

നവകേരള സദസ് വേദിക്ക് സമീപം കറുത്ത ബലൂൺ പറത്തി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം കറുത്ത ബലൂൺ ഉയർത്തി യൂത്ത് കോൺഗ്രസ്‌. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധ സൂചകമായി ബലൂൺ പറത്തിയത്. കാസ‍ര്‍കോട് നിന്നും തുടക്കം കുറിച്ചത് മുതൽ, പ്രതിപക്ഷം വലിയ പ്രതിഷേധമാണ് നവ കേരള സദസിനെതിരെ ഉയ‍ര്‍ത്തുന്നത്. പലയിടത്തും […]

Local

അതിരമ്പുഴയ്ക്ക് ആവേശമായി പൊക്കം കുറഞ്ഞവരുടെ ഫുട്ബോൾ മത്സരം; അതിരമ്പുഴ പള്ളി ടീമിന് യെൻസിയൻ കപ്പ്

അതിരമ്പുഴ: യെൻസ് ടൈംസ് സംഘടിപ്പിച്ച യെൻസിയൻ 2K23 കപ്പിനായുള്ള പൊക്കം കുറഞ്ഞവരുടെ സൗഹൃദ ഫുട്ബോൾ മത്സരം അതിരമ്പുഴയ്ക്ക് ആവേശമായി. അത്ഭുത ദീപ് സിനിമയിൽ വേഷമിട്ടവർ അടങ്ങുന്ന പൊക്കം കുറഞ്ഞവരുടെ ഇന്ത്യയിലെ ഏക സ്പോർട്സ് ക്ലബായ ലിറ്റിൽ പീപ്പിൾസ് സ്പോർട്സ് ക്ലബിലെ താരങ്ങൾ അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗങ്ങളുടെ ടീമുമായും അതിരമ്പുഴ പള്ളിയുടെ […]

Local

അതിരമ്പുഴയിൽ പൊക്കം കുറഞ്ഞവരുടെ അത്ഭുത പോരാട്ടത്തിന് നിമിഷങ്ങൾ മാത്രം

അതിരമ്പുഴ:അത്ഭുത ദീപ് സിനിമയിൽ വേഷമിട്ടവർ അടങ്ങുന്ന പൊക്കം കുറഞ്ഞവരുടെ ഇന്ത്യയിലെ ഏക സ്പോർട്സ് ക്ലബായ ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബിലെ താരങ്ങളുടെ സൗഹൃദ ഫുട്‌ബോൾ മത്സരം ഇന്ന് അതിരമ്പുഴയിൽ നടക്കും. യെൻസ് ടൈംസ് ന്യൂസ് സംഘടിപ്പിച്ചിരിക്കുന്ന യെൻസിയൻ 2K23 കപ്പിനുവേണ്ടിയുള്ള മത്സരത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗങ്ങളുടെ ടീമും അതിരമ്പുഴ പള്ളിയുടെ […]

Keralam

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും, ഞായറാഴ്ച രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുമെന്ന് മുന്നറിയിപ്പ്. കിഴക്കൻ കാറ്റ് ശക്തമാകുന്ന പശ്ചാത്തലത്തിലാണ് മഴ മുന്നറിയിപ്പ്. ശനിയാഴ്ച തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ഇതേതുടർന്ന് ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി […]

District News

വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം; നിർത്താതെ പോയ കാറിലെ യാത്രക്കാരൻ കോട്ടയം മെഡി. കോളേജിലെ ഡോക്ടർ

മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടമുണ്ടാക്കി നിർത്താതെ പോയ കാറിലെ യാത്രക്കാരൻ കോട്ടയം മെഡി. കോളേജിലെ ഡോക്ടറാണെന്ന് കണ്ടെത്തി. അപകട ശേഷം ആക്രിവിലയ്ക്ക് വിറ്റ കാർ തൃശ്ശൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 27ന് നടന്ന അപകടത്തിലാണ് ട്വിസ്റ്റ്. കുറ്റിപ്പുറം പാലത്തിന് മുകളിൽവെച്ചുണ്ടായ […]

World

വത്തിക്കാന് പുറത്ത് അടക്കം ചെയ്യണം, സംസ്കാരച്ചടങ്ങ് ലളിതമായിരിക്കണം; ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാന്‍: തന്‍റെ സംസ്കാരച്ചടങ്ങ് ലളിതമായിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സെന്റ് മേരി മേജർ റോമൻ ബസിലിക്കയിൽ അടക്കണമെന്നാണ് ആഗ്രഹമെന്നും മാർപാപ്പ വ്യക്തമാക്കി. വത്തിക്കാന് പുറത്ത് അടക്കം ചെയ്യണമെന്ന് ആഗ്രഹമാണ് ഫ്രാന്‍സിസ് മാർപ്പാപ്പ മുന്നോട്ട് വച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് മാർപ്പാപ്പയ്ക്ക് 87 വയസ് പൂർത്തിയായത്. മെക്സികോയിലെ എന്‍ പ്ലസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് […]