District News

അഭിഭാഷക പ്രതിഷേധം; 29 അഭിഭാഷകര്‍ക്കെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി

അഭിഭാഷക പ്രതിഷേധത്തിനിടെ സി.ജെ.എമ്മിനെ അസഭ്യം പറഞ്ഞതിന് 29 അഭിഭാഷകർക്കെതിരെ ഹൈക്കോടതി നടപടി. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റടക്കമുള്ളവർക്കെതിരെ ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തത്. കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തിനെതിരെയാണ് നടപടി. അഭിഭാഷകർപ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന്റെ റിപ്പോർട്ടും പരിഗണിച്ച ശേഷമായിരുന്നു കോടതി നടപടി. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ജി. ഗിരീഷ് […]

No Picture
Keralam

അബിഗേലിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയവ‍ര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാ‍ര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തി. […]

No Picture
District News

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയം ജില്ലാ അതിർത്തിയായ പുതുവേലിയിൽ എത്തിയതായി സംശയം

കോട്ടയം: കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയം ജില്ലാ അതിർത്തിയായ പുതുവേലിയിൽ എത്തിയതായി സംശയം. പുതുവേലിയിലെ ചായക്കടയിൽ പുലർച്ചെ ചായ കുടിക്കാൻ എത്തിയതായി മൊഴി. രാമപുരം പോലീസ് സിസിടിവി പരിശോധിക്കുന്നു. കാർ മാറ്റിയിട്ട ശേഷമാണ് കടയിൽ എത്തിയത്.

Keralam

കേരളവർമയിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി; റീക്കൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി റദ്ദാക്കി. കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റിക്കൗണ്ടിങി നടത്തണമെന്നാണ് കോടതിയുടെ നിർദേശം. നാല് പതിറ്റാണ്ടായി എസ്എഫ്ഐ കോട്ടയായിരുന്ന കേരള വർമ്മ കോളജിലെ യൂണിയൻ […]

No Picture
Keralam

അബിഗേലിനായി വ്യാപക തെരച്ചിൽ; മറ്റൊരിടത്തും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 16 മണിക്കൂർ പിന്നിട്ടു. അബിഗേൽ സാറയ്ക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരു തട്ടിക്കൊണ്ടുപോകാൻ ശ്രമത്തിന്റെ വിവരം കൂടി പുറത്ത് വരുകയാണ്. ഓയൂരിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ ഇന്നലെ മറ്റൊരു തട്ടിക്കൊണ്ടുപോകൽ ശ്രമം കൂടി നടന്നുവെന്നാണ് പരാതി. സൈനികൻ ബിജുവിന്റെ […]

No Picture
Local

നവകേരള സദസ്; ഏറ്റുമാനൂർ നിയോജക മണ്ഡലം വിദ്യാഭ്യാസ കോൺക്ലേവ് നാളെ മാന്നാനം കെ ഇ സ്കൂളിൽ

ഏറ്റുമാനൂർ: നവകേരള സദസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രത്യേക പരിപാടി വിദ്യാഭ്യാസ കോൺക്ലേവ് “വിജ്ഞാനകേരളം ഇന്നും നാളെയും” മാന്നാനം കെ ഇ സ്കൂളിൽ നാളെ നടക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന കോൺക്ളേവ് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. സി റ്റി അരവിന്ദ്കുമാർ ഉദ്ഘാടനം […]

No Picture
Local

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസിന് മുന്നോടിയായി വീട്ടുമുറ്റ സദസ്സ് ചേർന്നു

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ഡിസംബർ 13ന് നടക്കുന്ന നവ കേരള സദസിന്റെ മുന്നോടിയായി ബൂത്ത് നമ്പർ 37 ൽ വീട്ടുമുറ്റ സദസ്സ് ചേർന്നു. CDS ചാർജ് വഹിക്കുന്ന ബിന്ദു കുട്ടപ്പൻ അധ്യക്ഷത വഹിച്ച യോഗം നവകേരള സദസ്സ് പഞ്ചായത്ത് തല സംഘാടകസമിതി അംഗവും മാന്നാനം സർവീസ് സഹകരണ ബാങ്ക് ബോർഡ് […]

No Picture
Local

തടിലോറി വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു; ഗതാഗത തടസ്സം നീക്കി ജയ് വെൽഫെയർ റസിഡന്റ്സ് അസോസിയേഷൻ: വീഡിയോ റിപ്പോർട്ട്

തടി ലോഡുമായി വന്ന വാഹനം വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തതിനെ തുടർന്ന് കോട്ടമുറി – ആനമല റോഡിൽ  ഗതാഗതം തടസപ്പെട്ടു.  ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. സ്കൂളുകൾ വിട്ടു വിദ്യാർഥികൾ പോകുന്ന സമയമായിരുന്നു. വലിയൊരു അപകടമാണ് ഒഴിവായത്. കോട്ടമുറി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ് വെൽഫെയർ റസിഡന്റ്സ് അസോസിയേഷൻ […]

No Picture
Keralam

ഹൈക്കോടതി ഉത്തരവ് മുഖവിലക്കെടുക്കാതെ പൊന്നാനിയില്‍ നവകേരള സദസ്സിന് നൂറിലധികം സ്‌കൂള്‍ ബസ്സുകള്‍

ഹൈക്കോടതി ഉത്തരവ് മുഖവിലക്കെടുക്കാതെ നവകേരള സദസിന് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിക്കുന്നു. പൊന്നാനിയിലെ നവകേരള സദസ്സ് പരിപാടിയിലേക്ക് നൂറിലധികം സ്‌കൂള്‍ ബസുകളില്‍ ആണ് ആളുകള്‍ എത്തിയത്. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കാമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. […]

Keralam

ഏഴു വയസ്സുള്ള മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു; അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നതിന് അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പൊലീസിനെ അറിയിക്കുന്നത്. കേസിൽ അമ്മയെയും കാമുകനും […]