District News

സിവിൽ സർവീസ് പരീക്ഷയിൽ 33-ാംറാങ്ക് നേടി പാലാ സ്വദേശി

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി കോട്ടയത്തിന്റെ അഭിമാനമായി പാല സ്വദേശി ആൽഫ്രെഡ് തോമസ്. പാല പാരപ്പള്ളി കരിങ്കുന്നേൽ തോമസ് ആൻറണിയുടെയും, ടെസി തോമസിൻ്റെയും മകനായ ആൽഫ്രഡ് തൻ്റെ അഞ്ചാം ശ്രമത്തിലാണ് സിവിൽ സർവ്വീസിൽ ഉയർന്ന റാങ്ക് നാടിൻറെ അഭിമാനമായത്. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് […]

India

‘പാര്‍ലമെന്റാണ് പരമോന്നതം; അതിന് മുകളില്‍ ഒന്നുമില്ല’; ജുഡീഷ്യറിക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍

ജുഡീഷ്യറിക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. പാര്‍ലമെന്റാണ് പരമോന്നതമെന്നും ഭരണഘടന എന്തായിരിക്കുമെന്ന് തീരുമാനിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയില്‍ വച്ച് നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഒരു പ്രധാനമന്ത്രിയോട് 1977ല്‍ കണക്ക് ചോദിക്കപ്പെട്ടു. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു സംശയവും […]

Keralam

‘RDX വെച്ചിട്ടുണ്ട്’ ; ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ആര്‍ഡിഎക്‌സ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയില്‍ സന്ദേശം. മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് ഹൈക്കോടതി ജീവനക്കാർക്കുൾപ്പടെ ജാഗ്രതാ നിർദേശം നൽകിയ പൊലീസ് സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധനയും നടത്തി. നേരത്തെ തിരുവനന്തപുരത്തെ വഞ്ചിയൂർ കോടതിയിലും ആറ്റിങ്ങൽ കോടതിയിലും സമാനമായ ഭീഷണികൾ […]

India

കുടുംബവുമായി സംസാരിക്കണം; കോടതിയിൽ അപേക്ഷ സമർപ്പിച്ച് തഹാവൂർ റാണ

കുടുംബവുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണ. അഭിഭാഷകൻ മുഖേന കോടതിയിൽ അപേക്ഷ സമർപ്പിച്ചു. റാണയുടെ അപേക്ഷയിൽ പട്യാല ഹൗസ് കോടതി എൻഐഎക്ക് നോട്ടീസ് അയച്ചു. കേസ് ഏപ്രിൽ 23 ന് കോടതി പരിഗണിക്കും. മുംബൈ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്നാണ് തഹാവൂർ […]

Keralam

ഇറങ്ങിയോടിയ ദിവസം 20,000 രൂപയുടെ ഓണ്‍ലൈന്‍ പേയ്മെന്റ്, ഹോട്ടലില്‍ ഷൈന്‍ വിദേശമലയാളിയായ വനിതയെ കണ്ടു, അന്വേഷണം

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കാന്‍ പൊലീസ്. ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയ ദിവസം ഷൈനിന്റെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇത് ഓണ്‍ലൈന്‍ പേയ്മെന്റായാണ് നല്‍കിയത്. ഈ വിവരങ്ങളടക്കം പരിശോധിക്കുന്നുണ്ട്. പണം ലഭിച്ച നമ്പറിന്റെ ഉടമകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. തനിക്ക് രണ്ട് […]

Keralam

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ […]

Keralam

പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനം: ‘അനിവാര്യമായ ദുരന്തങ്ങളെ അവർ നേരിടട്ടെ’; പരിഹസിച്ച് എം സ്വരാജ്

പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. അനിവാര്യമായ ദുരന്തങ്ങളെ അവർ നേരിടട്ടെ എന്ന് എം സ്വരാജ് പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയല്ല. ഉപതെരഞ്ഞെടുപ്പിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ മാത്രമല്ല ചർച്ചയാവുകയെന്നും എം സ്വരാജ് പറഞ്ഞു. ഇടതുപക്ഷത്തിന് സ്ഥാനാർത്ഥിയെ കിട്ടാനില്ല എന്നുള്ളത് […]

World

‘കല്ലറ അലങ്കരിക്കരുത്, ഫ്രാൻസികസ് എന്ന് രേഖപ്പെടുത്തണം’: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം വത്തിക്കാന് പുറത്ത്

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രത്യേക പ്രാർഥനകളിൽ പങ്കെടുത്ത് ആയിരങ്ങൾ. പോപ്പിന്റെ സംസ്കാര ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും. ഫ്രാൻസിസ് മാർപാപ്പയുടെ മരണം പക്ഷാഘാതവും, ഹൃദയസ്തംഭത്തെ തുടർന്നുമാണെന്ന് വത്തിക്കാൻ. റോമിലെ ബസലിക്ക ഓഫ് സെന്റ് മേരീ മേജറിൽ തന്റെ […]

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം ഇന്ന് ആരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം ഇന്ന് ആരംഭിക്കും. സൗദി കിരീടവകാശി മുഹമ്മദ് ബിൽ സൽമാൻ രാജകുമാരൻറെ ക്ഷണം സ്വീകരിച്ചാണ് മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തുന്നത്. രുരാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവെയ്ക്കും. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദർശനമാണ് ഇത്. ആദ്യ […]

India

ബില്ലുകളില്‍ തീരുമാനമെടുക്കല്‍: കേരളം നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാത്തതില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേരള സര്‍ക്കാരും ടി പി രാമകൃഷണന്‍ എംഎല്‍എയുമാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ നേരത്തെ ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും […]