District News

കണ്ണീരോർമ്മയായി ഡോ. വന്ദന; സംസ്കാര ചടങ്ങുകൾ പൂർത്തിയായി,വിട ചൊല്ലി നാടും കുടുംബവും

കോട്ടയം: ഡോക്ടർ വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അർപ്പിക്കാനും ആയിരങ്ങളാണ് കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. കണ്ണ് നിറഞ്ഞ്, വിങ്ങിപ്പൊട്ടി ഒരു നാട് മുഴുവൻ‌ ഡോക്ടർ വന്ദനക്ക് യാത്രാമൊഴി നൽകി. ഓമനിച്ചു വളർത്തിയ ഏക മകൾക്ക് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും അന്ത്യ ചുംബനം നൽകുന്നത് […]

Keralam

പോലീസ് സേനയിൽ നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി

പോലീസ് സേനയുടെ കഴിവും ശേഷിയും ഉയർത്തുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ പോലീസ് ജില്ലകൾക്കുള്ള ഡ്രോൺ വിതരണം, സോഫ്റ്റ്‌വെയർ ലോഞ്ചിംഗ് എന്നിവ നിർവഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം മാറുന്നതിനനുസരിച്ച് ആധുനികവൽക്കരണം എല്ലാ മേഖലകളിലും നടപ്പാക്കണമെന്നതാണ് ഗവൺമെന്റ് […]

World

ടിപ്പു സുല്‍ത്താന്റെ സ്വര്‍ണപ്പിടിയുള്ള വാള്‍ ലേലത്തിന്; പ്രതീക്ഷിക്കുന്ന വില 20 കോടി

മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ സ്വര്‍ണപ്പിടിയുള്ള വാള്‍ ലേലത്തിന് വയ്ക്കാനൊരുങ്ങി ബ്രിട്ടന്‍. ബോണ്‍ഹാംസ് ലേലക്കമ്പനി ഈ മാസം 23ന് നടത്താനിരിക്കുന്ന ലേലത്തില്‍ സ്വര്‍ണപ്പിടിയുള്ള വാളിന് 15 കോടി മുതല്‍ 20 കോടി വരെയാണ് പ്രതീക്ഷിക്കുന്ന വില. കര്‍ണാടകയിലെ ദേവനഹള്ളിയില്‍ മൈസൂര്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായ ഹൈദര്‍ അലിയുടെ മകനായ ടിപ്പു […]

India

ഡൽഹിയിൽ‌ ഭരണപരമായ അധികാരം സംസ്ഥാന സർക്കാരിനെന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് തിരിച്ചടി

ന്യൂഡൽഹി:  കേന്ദ്രസർക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ, ഡൽഹിയിൽ ഭരണപരമായ അധികാരം ഡൽഹി സർക്കാരിനെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. പൊലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണെന്ന് സുപ്രീം കോടതി വിധിച്ചു. ഡൽഹിയിലെ ഭരണ നിർവഹണം സംബന്ധിച്ച് അരവിന്ദ് കേജ്രിവാൾ സർക്കാരും ലഫ്റ്റ്നന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന […]

Keralam

സർക്കാർ വാഹനങ്ങൾക്ക് കെ എൽ 99; പ്രത്യേക നമ്പർ സീരിസ് അനുവദിച്ചു

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർസീരിസായി കെ എൽ 99 അനുവദിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും. ബുധനാഴ്ച ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. സർക്കാർ വാഹനങ്ങളുടെ ദുരുപയോ​ഗം തടയാനാണ് പ്രത്യേക സീരിസ് ഏർപ്പെടുത്തുന്നത്. കെഎസ്ആർടിസി ദേശസാത്കൃതവിഭാ​ഗത്തിന് കെ എൽ 15 അനുവദിച്ചത് പോലെ പ്രത്യേക ഓഫീസും […]

District News

വ്യാപാരി വ്യവസായി സമിതി പതാക ദിനം ആചരിച്ചു

കോട്ടയം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 11-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ദിനത്തിൽ ജില്ലയിലെ 78 യൂണിറ്റുകളിൽ പതാക ഉയർത്തി. ജില്ലാ തല ഉദ്‌ഘാടനം കോട്ടയം ഗാന്ധിസ്‌ക്വയർറിൽ സമിതി ജില്ലാ ട്രഷറർ പി എ അബ്ദുൾ സലിം നിർവഹിച്ചു. സമിതി ജില്ലാ വൈസ് പ്രസിഡന്റ് അന്നമ്മ […]

Local

അതിരമ്പുഴയിൽ ‘നീരുറവ്’ പദ്ധതി രേഖ പ്രകാശനവും, നീർച്ചാൽ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു

അതിരമ്പുഴ: തദ്ദേശസ്വയംഭരണ വകുപ്പ് നവകേരള കർമ്മ പദ്ധതി 2, ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ച് നീരുറവ് പദ്ധതി രേഖ പ്രകാശനവും, നീർച്ചാൽ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ തെള്ളകം നീർത്തടത്തിൽപ്പെട്ട മുണ്ടകപ്പാടം തോടില്‍ വച്ച് […]

Keralam

അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: കുട്ടികളുടെ അവധിക്കാല ക്ലാസുകൾ വിലക്കിയ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെക്കാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഗുണത്തിനാണ് വെക്കേഷൻ ക്ലാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ […]

Local

കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സിന് നേരെ രോഗിയുടെ കൈയ്യേറ്റം; കൈക്ക് ഒടിവ്

കോട്ടയം മെഡിക്കല്‍ കോളജില്‍ നേഴ്‌സിന് നേരെ രോഗിയുടെ കൈയ്യേറ്റം. താല്‍ക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മര്‍ദ്ദനമേറ്റത്. കൈക്ക് ഒടിവ് സംഭവിച്ച നേഹ ചികിത്സ തേടി. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു മര്‍ദ്ദനം. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.  സർജറിക്ക് നിർദ്ദേശിച്ച ഡോക്ടർമാർ ഒന്നരമാസത്തെ പൂർണ്ണ വിശ്രമമാണ് […]

Local

അസംഘടിത മേഖലയിൽ കൂലി പുതുക്കി നിശ്ചയിക്കുകയും ഏകീകരിക്കുകയും വേണം; കെ. എസ്. എൻ. എൽ .എ

ഏറ്റുമാനൂർ : അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് വർഷാവർഷം കൂലി പുതുക്കി നിശ്ചയിക്കുകയും ഏകീകരിക്കുകയും ചെയ്യണമെന്ന് കേരള സ്വതന്ത്ര നിർമ്മാണ തൊഴിലാളി അസോസിയേഷൻ (കെ. എസ്. എൻ. എൽ .എ ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അപകടകരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം, ക്ഷേമനിധി […]