
2027ഓടെ ഡീസൽ ഫോർ വീലർ വാഹനങ്ങൾ നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊർജ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിനുമായി 2027ഓടെ ഇന്ത്യയില്‍ ഡീസല്‍ ഫോർ വീലർ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം. പെട്രോളിയം മന്ത്രാലയത്തിന്റെ ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതിയാണ് നിര്‍ദേശം നല്‍കിയത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും 2027ഓടെ ഡീസല്‍ ഉപയോഗിച്ചോടുന്ന ഫോര്‍ വീലര്‍ വാഹനങ്ങള്‍ നിരോധിക്കണമെന്നാണ് ശുപാർശ. […]