No Picture
Local

കാരിത്താസ് അമ്മഞ്ചേരി റോഡ്; ബഹുജന പ്രക്ഷോഭം നാളെ

അതിരമ്പുഴ : നാല് പതിറ്റാണ്ട് കാലമായുള്ള ജനകീയ ആവശ്യമായിരുന്നു കാരിത്താസ് റെയിൽവേ മേൽപ്പാലം. ദീർഘകാലമായി നിരന്തരം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഭൂമിയേറ്റെടുക്കൽ പൂർത്തീകരിച്ച് 2019 മേൽപ്പാലം നിർമ്മാണത്തിനായി റെയിൽവേ ടെൻഡർ വിളിച്ചത്. റയിൽവെയുടെ  ഭാഗത്തുനിന്ന് ചെയ്യേണ്ട നിർമ്മാണ പ്രവർത്തികൾ 2022 ജനുവരിയിൽ പൂർത്തീകരിച്ചു. മേൽപ്പാലത്തിന്റെ റെയിൽവേ ട്രാക്കിന് മുകളിലുള്ള ഭാഗം […]

No Picture
India

ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി, മുൻമന്ത്രി പാർട്ടി വിട്ടു

തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടിയായി മുൻമന്ത്രി ജയ് നാരായൺ വ്യാസ് പാർട്ടി വിട്ടു. കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. ഗുജറാത്തിൽ നരേന്ദ്രമോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു ജയ് നാരായൺ വ്യാസ്. 2012 ന് ശേഷം പാർട്ടി നേതൃത്വവുമായി ഇടഞ്ഞു. ഇത്തവണയും സീറ്റില്ലെന്ന് ഉറപ്പായതോടെയാണ് രാജിയെന്നാണ് സൂചന. പാർട്ടി വിടുന്നതായുള്ള പ്രഖ്യാപനം […]

No Picture
Keralam

കരാര്‍ നിയമനത്തിലെ കത്ത് വിവാദം; കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രതിഷേധം, സംഘര്‍ഷം

കരാര്‍ നിയമനത്തിലെ കത്ത് വിവാദത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസുകാരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തി. മേയറുടെ ചേമ്പറിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത് കയ്യാങ്കളിയിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധ […]

No Picture
Local

നിധീരി വലിയവീട്ടില്‍ അച്ചാമ്മ എബ്രഹാം (81) നിര്യാതയായി

കുറവിലങ്ങാട്‌ : നിധീരി വലിയവീട്ടില്‍ പരേതനായ (പഫ. എബ്രഹാം ജോണ്‍ നിധീരിയുടെ (പാലാ സെന്റ്‌ തോമസ്‌ കോളജ്‌ ബോട്ടണി വിഭാഗം മുന്‍ മേധാവി) ഭാര്യയും വടയാര്‍ പാറശേരി കുടുംബാഗവുമായ അച്ചാമ്മ എബ്രഹാം (81) നിര്യാതയായി. ഭൗതികശരീരം ശനിയാഴ്ച വൈകുന്നേരം നാലിന്‌ വസതിയില്‍ കൊണ്ടുവരുന്നതും, സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച (6.11.2022) […]

No Picture
Keralam

സംസ്ഥാനത്ത് നഴ്‌സിംഗ് സീറ്റുകള്‍ വർധിപ്പിക്കും; വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വിദേശ രാജ്യങ്ങളിലെ പര്യടനത്തില്‍ ഹെല്‍ത്ത് പ്രൊഫഷണലുകളെ വലിയ രീതിയില്‍ ആവശ്യമാണെന്ന് മനസിലായിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു. സംസ്ഥാനത്തിന് ആവശ്യമുള്ളവരുടേയും പുറത്ത് […]

No Picture
India

വായുമലിനീകരണം രൂക്ഷം; ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടും

ഡല്‍ഹിയില്‍ നാളെ മുതല്‍ പ്രൈമറി സ്‌കൂളുകള്‍  അടച്ചിടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍  അറിയിച്ചു. തലസ്ഥാന നഗരിയിലെ വായു ഗുണനിലവാരം  മെച്ചപ്പെടുന്നതുവരെയാകും സ്‌കൂളുകള്‍ അടച്ചിടുക. രൂക്ഷമായ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് സ്‌കൂളുകള്‍ അടച്ചിടണമെന്ന് ഡല്‍ഹി ബിജെപി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. അഞ്ചാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഔട്ട്‌ഡോര്‍ […]

No Picture
Local

ഏറ്റുമാനൂരപ്പൻ കോളേജിൽ തൊഴിൽമേള നവംബർ 5ന്

ഏറ്റുമാനൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ഏറ്റുമാനൂരപ്പൻ കോളേജും ചേർന്ന് നടത്തുന്ന തൊഴിൽമേള ‘ദിശ 2022’ നവംബർ 5 ശനിയാഴ്ച നടക്കും. കോളേജ് കാമ്പസിൽ രാവിലെ ഒമ്പതിന് മേള ആരംഭിക്കും. സ്വകാര്യമേഖലയിലെ പ്രമുഖ കമ്പനികളിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തും. 18 മുതൽ 35 വയസ്സുവരെയുള്ളവർക്ക് ഈ […]

No Picture
Keralam

കൈക്കൂലി; നേത്രരോഗ വിദഗ്ധൻ അറസ്റ്റിൽ

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയിൽ ഡോക്ടറെ വിജിലൻസ് പിടികൂടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ ഷാജി മാത്യുവിനെയാണ് കൈക്കൂലി പണവുമായി പിടികൂടിയത്. നേത്രരോഗ വിഭാഗത്തിലെ ഡോക്ടറാണ് ഷാജി മാത്യു. ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് എത്തിയത്. ഇയാളുടെ പക്കൽ നിന്ന് 3,000 രൂപ […]

No Picture
District News

കോട്ടയത്ത് മുക്കുപണ്ട തട്ടിപ്പ്; യൂണിയൻ ബാങ്കിൽ നിന്ന് തട്ടിയെടുത്തത് 30 ലക്ഷം രൂപ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മുക്കുപണ്ടം പണയം വച്ച് 30 ലക്ഷം രൂപയുടെ തട്ടിപ്പ്. യൂണിയൻ ബാങ്കിന്റെ ശാഖയിലാണ് തട്ടിപ്പ് നടന്നത്.13 പേരുടെ പേരിൽ പണയം വച്ച ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതിന് പിന്നാലെ ബാങ്ക് അധികൃതർ കാത്തിരപ്പള്ളി പോലീസിൽ പരാതി നൽകി.  ആഭ്യന്തര ഓഡിറ്റിങ്ങിനിടെ ബാങ്ക് ജീവനക്കാർക്ക് […]

No Picture
Local

ഏറ്റുമാനൂർ ഉപജില്ലാ കലോത്സവം അതിരമ്പുഴയിൽ

അതിരമ്പുഴ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15 ന്  അതിരമ്പുഴയിൽ തുടക്കമാകും. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് അലോഷ്യസ് എൽ.പി.സ്കൂൾ , സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, സെന്റ് മേരീസ് എൽ.പി.സ്കൂൾ എന്നിവിടങ്ങളിലായാണ് കലോത്സവത്തിന്റെ വേദികൾ ക്രമീകരിച്ചിരിക്കുന്നത്. സ്വാഗത സംഘം രൂപീകരണ യോഗം […]