
അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല
തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് (ചൊവ്വാഴ്ച) അഞ്ചു മണിക്കൂര്‍ നേരം നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് നവംബര്‍ ഒന്നിന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. 1932ൽ വിമാനത്താവളം സ്ഥാപിതമായ കാലം മുതൽ പിന്തുടരുന്ന ഒരു നടപടിയാണിത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാല് […]