No Picture
Keralam

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവർണർ

ദില്ലി: സര്‍ക്കാര്‍ കാര്യത്തില്‍ അനാവശ്യമായി താന്‍ ഇടപെട്ടന്നതിന് മുഖ്യമന്ത്രി തെളിവ് നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമാന്തരഭരണമെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു ഗവര്‍ണര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടും. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അനാവശ്യമായി താന്‍ നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാം. […]

No Picture
Keralam

അമ്മയും മക്കളും മുറിക്കുള്ളിൽ മരിച്ചനിലയിൽ

മലപ്പുറം കൽപകഞ്ചേരി ചെട്ടിയാൻ കിണറിൽ അമ്മയെയും രണ്ടുമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. നവുന്നത് വീട്ടിൽ റഷീദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ ഫാത്തിമ മഷീഹ (നാല്), മറിയം (ഒന്ന്) എന്നിവരാണ് മരിച്ചത്.  സഫ്‌വയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ അ‌ഞ്ചരയോടെയാണ് സംഭവം. വീട്ടിൽ തന്നെയുണ്ടായിരുന്ന സഫ്‌വയുടെ […]

No Picture
Local

ഏറ്റുമാനൂർ പട്ടിത്താനം – മണർകാട് ബൈപ്പാസ്; ഉദ്ഘാടനം ഇന്ന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി ടൗണുകളിലെ ഗതാഗത കുരുക്കുകൾക്ക് ആശ്വാസമായ പട്ടിത്താനം – മണർകാട് ബൈപാസ് മൂന്നാം റീച്ചിൻ്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ പത്തിന് പട്ടിത്താനം കവലയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡിൻ്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് പട്ടിത്താനം കവലയിൽ നിന്നും റോഡ് […]

No Picture
Keralam

കവിയും നോവലിസ്റ്റുമായ ടി.പി. രാജീവൻ അന്തരിച്ചു

പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവൻ അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.  കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കോഴിക്കോട് പാലേരി സ്വദേശിയാണ്. ഭാര്യ: പി.ആര്‍.സാധന. മക്കള്‍: ശ്രീദേവി, പാര്‍വ്വതി.  റിട്ട.അധ്യാപകനായ […]

No Picture
India

ഇന്ത്യയുടെ ജയത്തിന് പിന്നാലെ രാഹുലിന്റെ വീഡിയോ

ഭാരത് ജോഡോ യാത്രയിലെ പ്രസംഗങ്ങളിൽ നിന്നും റാലികളിൽ നിന്നും ഇടവേളയെടുത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെലങ്കാനയിൽ ഒരു ആൺകുട്ടിക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണിപ്പോൾ. ഇന്ത്യൻ ജേഴ്‌സി അണിഞ്ഞെത്തിയ കുട്ടിയോടൊപ്പമാണ് രാഹുൽ ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. ബോൾ എറിഞ്ഞു കൊടുക്കുന്ന രാഹുലിന്റെ വീഡിയോ നിരവധി പേരാണ് ട്വിറ്ററിലൂടെ […]

No Picture
Keralam

പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർദ്ധിക്കും

പാലക്കാട് : വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾ പ്ലാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർദ്ധിക്കും. അഞ്ച് ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാനാണ് നാഷണൽ ഹൈവേ അതോറിറ്റി തീരുമാനം. കാർ,ജീപ്പ്,വാൻ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 105 രൂപയും, രണ്ട് ഭാഗത്തേക്ക് 155 രൂപയാകും. കഴിഞ്ഞ മാർച്ച് 9 ന് […]

No Picture
Keralam

മ്യൂസിയത്തിലെ ലൈംഗികാതിക്രമം: പ്രതി സന്തോഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമക്കേസ് പ്രതി സന്തോഷിനെ പിരിച്ചുവിട്ടു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിഎയുടെ ഡ്രൈവറായിരുന്നു സന്തോഷ്. ഇന്ന് രാവിലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരിയായ യുവതി തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. കുറവന്‍കോണത്തെ വീട് ആക്രമിച്ച കേസിലേയും പ്രതി സന്തോഷ് തന്നെയാണ്.  സിസിടിവി കേന്ദ്രീകരിച്ച് […]

No Picture
World

തീരുമാനം തിരുത്തി ഋഷി സുനക്

ലണ്ടന്‍: അടുത്തയാഴ്ച ഈജിപ്തിൽ നടക്കുന്ന കോപ് 27 (COP27)  ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്. ബ്രിട്ടന് മേല്‍ സാമ്പത്തിക പ്രശ്‌നങ്ങൾ ഉരുണ്ടുകൂടുന്നതിനാല്‍ വാർഷിക കാലാവസ്ഥാ സമ്മേളനങ്ങൾ ഒഴിവാക്കുന്നുവെന്ന മുന്‍ തീരുമാനം തിരുത്തിയാണ് ഋഷി സുനക്കിന്‍റെ തീരുമാനം. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനം ഏറെ വിമർശന വിധേയമായിരുന്നു. അതിന് […]

No Picture
Keralam

മിറര്‍ റൈറ്റിങ്ങിലൂടെ ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി ഗോപിക ദേവി

മിറര്‍ റൈറ്റിങ്ങിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് കരസ്ഥമാക്കി കൂത്താട്ടുകുളം കാക്കൂര്‍ സ്വദേശിയായ ഗോപിക ദേവി. ഇന്ത്യന്‍ ദേശീയ ഗാനം 2 മിനിറ്റ് കൊണ്ട് എഴുതിയാണ് ഗോപിക ഈ നേട്ടം സ്വന്തമാക്കിയത്. ഒരു നിശ്ചിത ഭാഷയ്ക്ക് സ്വാഭാവിക വഴിയിലൂടെ വിപരീതദിശയില്‍ എഴുതുന്നതിലൂടെയാണ് മിറര്‍ റൈറ്റിംഗ് രൂപപ്പെടുന്നത്. അത് കണ്ണാടിയില്‍ […]

No Picture
Keralam

എട്ട് വി സിമാരുടെ ശമ്പളം തിരികെ പിടിക്കുമെന്ന് ഗവർണർ

തിരുവനന്തപുരം: എട്ട് വിസിമാർക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനം അസാധുവാണെന്ന് കാട്ടി, നിയമിച്ച ദിവസം വരെയുള്ള ശമ്പളം തിരിച്ചു പിടിക്കാനാണ് രാജ്ഭവന്റെ നീക്കം. ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തിയാലുടൻ  ഇതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിസിമാർ ഗവർണ്ണർക്ക് രേഖാ […]