District News

വാസവനും നേതാക്കൾക്കും ഇസിജിക്കായി പാമ്പാടി ആശുപത്രിയിലേക്ക് സ്വാഗതം; പരിഹസിച്ച് രാഹുൽ മാക്കൂട്ടത്തിൽ

കോട്ടയം: അൻപത്തിമൂന്നു വർഷമായി പുതുപ്പള്ളിക്കാർ അനുഭവിക്കുന്ന വികസനവും കരുതലും സേവനവും ഇല്ലെന്നു സ്ഥാപിക്കാൻ ശ്രമിച്ചവരുടെ ചെകിട്ടത്തേറ്റ അടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാക്കൂട്ടത്തിൽ. ചാണ്ടി ഉമ്മന്‍റെ റെക്കോർഡ് ഭൂരിപക്ഷം കണ്ട് മന്ത്രി വി.എൻ. വാസവൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് അത്യാവശ്യത്തിന് ഇസിജി എടുക്കണമെങ്കിൽ ഉമ്മൻ […]

Keralam

വൈദ്യുതി നിരക്ക് നിർണയത്തിൽ കെഎസ്ഇബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിർണയത്തിൽ കെ എസ് ഇ ബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ജീവനക്കാരുടെ പെൻഷൻ ഉൾപ്പെടുളള ആനുകൂല്യങ്ങൾ നൽകുന്നതിനായി സമാഹരിക്കുന്ന തുക കൂടി വൈദ്യുത നിരക്ക് നിർണയത്തിന് കണക്കാക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇതുസംബന്ധിച്ച താരിഫ് റെഗുലേഷനിലെ വ്യവസ്ഥ റദ്ദാക്കുകയും ചെയ്തു. കേരള ഹൈ ടെൻഷൻ […]

District News

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്ര വിജയം; ലീഡ് 40,478 വോട്ട്

പുതുപ്പള്ളി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. ഉമ്മൻ ചാണ്ടിയുടെ 33,255 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു, ലീഡ് 40,478 വോട്ട് . 2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം […]

Keralam

പരാജയം സമ്മതിച്ച് സിപിഐഎം; പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ ലോകാത്ഭുതമെന്ന് എ കെ ബാലന്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് സിപിഐഎം. എല്‍ഡിഎഫ് പുതുപ്പള്ളിയില്‍ വിജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കില്ലല്ലോ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്. അത് വരുമോയെന്ന് നോക്കാമെന്നും എ കെ ബാലന്‍ പറഞ്ഞു. മൂന്ന് റൗണ്ടുകൾ പൂർത്തിയായപ്പോൾ ചാണ്ടി […]

District News

ഉമ്മൻചാണ്ടിയെയും വെല്ലുന്ന കുതിപ്പിൽ ആദ്യ റൗണ്ടിൽ ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് എണ്ണിയ അയര്‍ക്കുന്നം തുണയ്ക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് അയര്‍ക്കുന്നത് ലഭിച്ച വോട്ട് മറികടന്നാണ് ചാണ്ടി ഉമ്മൻ ആദ്യ റൗണ്ടില്‍ തന്നെ കുതിച്ചത്. ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാട് നിന്ന് അധികം ദൂരെ അല്ലാത്ത അയര്‍ക്കുന്നം എന്നും […]

Keralam

ആലുവയിൽ പീഡനത്തിനിരയായ കുട്ടിക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി

ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ട് വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും 1 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. […]

Keralam

ആലുവ പീഡന കേസ്: പ്രതി പിടിയിൽ; 18 വയസ് മുതൽ മോഷണ കേസുകളിൽ പ്രതി

ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ പെരിയാര്‍ പാലത്തിന് അടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2022 നവംബറില്‍ മോഷണ കേസില്‍ പെരുമ്പാവൂരില്‍ നിന്ന് ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് ആഗസ്റ്റ് 10 നാണ് ജയിലില്‍ […]

No Picture
Local

എം.ജി സർവകലാശാലയുടെ തലമുറകളുടെ സംഗമം ബിസിഎം കോളേജിൽ ശനിയാഴ്ച നടക്കും

കോട്ടയം: തെരഞ്ഞെടുത്ത 100 മുതിർന്ന പൗരന്മാരും 100 വിദ്യാർഥികളും മുഖാമുഖം പങ്കെടുക്കുന്ന തലമുറകളുടെ സംഗമം കോട്ടയം ബിസിഎം കോളേജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 9മുതൽ 4 വരെ നടക്കും. എം.ജി സർവകലാശാല നടപ്പിലാക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ദ തേർഡ് ഏജ് (U3A)എന്ന മുതിർന്നവരുടെ മുന്നേറ്റത്തിന്‍റെ ഭാഗമാണിത്. ഇന്റർ യൂണിവേഴ്സിറ്റി […]

Keralam

ഭൂപരിധി നിയമം മറികടക്കാൻ ക്രമക്കേട് കാട്ടി; പിവി അൻവറിനെതിരെ ഗുരുതര കണ്ടെത്തൽ

പി വി അൻവര്‍ എംഎല്‍എക്കെതിരെ താലൂക്ക് ലാൻഡ് ബോര്‍ഡിന്‍റെ ഗുരുതര കണ്ടെത്തൽ. ഭൂപരിധി നിയമം മറികടക്കാനായി പി വി അൻവർ ക്രമക്കേട് കാട്ടിയെന്ന് ഓതറൈസഡ് ഓഫീസറുടെ റിപ്പോർട്ട്. പിവിആർ എന്‍റർടെയിൻമെന്‍റ് എന്ന പേരിൽ പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാൻ വേണ്ടിയാണെന്നാണ് കണ്ടെത്തല്‍.  അന്‍വറിന്‍റെയും ഭാര്യയുടെയും പേരില്‍ […]

World

കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കുടുംബം മുഴുവൻ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക്

വത്തിക്കാൻ സിറ്റി: അവിസ്മരണീയമായ ചില നിമിഷങ്ങൾക്കാണ് ആഗോള കത്തോലിക്കാ സഭ ഈ വരുന്ന ഞായറാഴ്ച സാക്ഷ്യം വഹിക്കാൻ പോകുന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കുടുംബം മുഴുവൻ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തപ്പെടുകയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ വധിച്ച ജോസഫ് ഉൽമ – വിക്ടോറിയ ഉൽമ ദമ്പതികളും അവരുടെ […]