No Picture
Keralam

സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപ്പന; എട്ട് ദിവസം കൊണ്ട് വിറ്റുപോയത് 665 കോടിയുടെ മദ്യം

സംസ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഉത്രാട ദിവസം 121 കോടി രൂപയുടെ മദ്യം വിൽപ്പന നടത്തി. ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റുപോയി. […]

No Picture
Local

അതിരമ്പുഴ മുണ്ടുവേലിപ്പടിക്ക്‌ സമീപം കാടു കയറിക്കിടന്ന പുരയിടത്തിൽ തീപിടിച്ചു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: ഏറ്റുമാനൂർ – നീണ്ടുർ റോഡിൽ മുണ്ടുവേലിപ്പടി കിഴക്കേച്ചിറ ഷാപ്പിന് സമീപം കാടു കയറിക്കിടന്ന പുരയിടത്തിൽ തീപിടിച്ചു. കോട്ടേരി പുരയിടത്തിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ തീപിടുത്തമുണ്ടായത്. വാർഡ് മെമ്പർമാരായ ജോജോ ആട്ടേൽ, ജോസ് അഞ്ജലി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും കോട്ടയത്തുനിന്നെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് 3.30 ഓടെ […]

No Picture
India

‘പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ–ഓണ സമ്മാനം’: പാചകവാതക വില കുറച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി∙ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ 200 രൂപ സബ്സിഡി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഇതോടെ, പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇളവ് 400 രൂപയായി ഉയരും. വിലക്കയറ്റം വളരെ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം വരുന്നത്. […]

No Picture
District News

പതിവ് തെറ്റിക്കാതെ തിരുവഞ്ചൂർ എത്തി; തമ്പുരാട്ടിക്ക് ഉത്രാടക്കിഴി സമർപ്പിച്ചു

കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പതിവ് തെറ്റിക്കാതെ കോട്ടയം വയസ്ക്കര കൊട്ടാരത്തിൽ ഉത്രാടക്കിഴി സമർപ്പിച്ചു. കോട്ടയം എംഎൽഎയായി എത്തിയ കാലം മുതൽ ഉത്രാടക്കിഴി സമർപ്പണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കാളിയായിരുന്നു. എന്നാൽ ഇക്കുറി ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രിമാരെയും എംഎൽഎമാരെയും ഒഴിവാക്കി സർക്കാർ […]

No Picture
Keralam

വീണയെ ഊഞ്ഞാലാട്ടുന്ന മന്ത്രി റിയാസിന്റെ ഓണചിത്രം വൈറലാകുന്നു

മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുടുംബചിത്രം വൈറലാകുന്നു. ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രമാണ് മന്ത്രി പങ്കുവച്ചത്. പൂക്കൾ കൊണ്ട് അലങ്കരിച്ച ഊഞ്ഞാലിൽ വീണ ഇരിക്കുന്നതും റിയാസ് തൊട്ടുപിന്നിൽ നിൽക്കുന്നതുമാണു ചിത്രം. റിയാസും വീണയും നീല തീമിലുള്ള പുതുവസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. ചിത്രത്തിനൊപ്പം […]

No Picture
Keralam

യു പിയിലെ കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാറെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

ഉത്തർപ്രദേശിലെ മുസഫർ നഗറിലെ സ്കൂളിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാറെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ […]

No Picture
District News

‘കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല’ പുതുപ്പള്ളിയിൽ വീടുകയറി പ്രചാരണം നടത്തി സിൽവർലൈൻ വിരുദ്ധ സമിതിയും പദ്ധതി ബാധിതരും

കോട്ടയം: സിൽവർലൈൻ പദ്ധതി ബാധിതരെ സംഘടിപ്പിച്ച്‌ ‘കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യം ഉയർത്തി പുതുപ്പള്ളി  മണ്ഡലത്തിലുടനീളം കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ പ്രചാരണം.  പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും സമീപത്തുള്ള ഭവനങ്ങളിലും കയറി പ്രചാരണ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഞാലിയാകുഴിയിൽ നടത്തിയ പൊതുയോഗം കെ […]

No Picture
Keralam

പാലക്കാട് ട്രെയിനിൽ നിന്നും കഞ്ചാവ് ‘ബിസ്ക്കറ്റ്’ പിടികൂടി

പാലക്കാട്‌: റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ആറ് പാക്കറ്റുകളിലായാണ് കഞ്ചാവ് ബിസ്ക്കറ്റ് കണ്ടെത്തിയത്. കേരളത്തിൽ ആദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടുന്നത്. പാലക്കാട് ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗമാണ് […]

Keralam

ധ്രുതഗതിയിൽ കിറ്റ് വിതരണം, മൂന്നരലക്ഷം കിറ്റുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം ഇന്ന് ധ്രുതഗതിയിൽ പുരോഗമിക്കുന്നു. 3,30,468 പേർക്കാണ് ഇതുവരെ കിറ്റ് നൽകിയത്. ഇനി 2,57,223 പേർക്കാണ് കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. റേഷൻ കട പകൽ മുഴുവൻ തുറന്ന് പ്രവർത്തിക്കും. വൈകിട്ടോടെ മുഴുവൻ പേർക്കും കിറ്റുകൾ ലഭിക്കുന്ന […]

No Picture
India

നീറ്റ് പരീക്ഷ; കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

ജയ്പൂര്‍: മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന മഹാരാഷ്ട്ര സ്വദേശി അവിഷ്കർ സംബാജി കാസ്ലെ, ബിഹാര്‍ സ്വദേശി ആദർശ് രാജ് എന്നീ വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഇതോടെ ഈ വര്‍ഷം കോട്ടയില്‍ […]