No Picture
Keralam

ഗവർണക്കെതിരെ നിയമനടപടിക്കില്ല; തത്കാലം പിണക്കേണ്ടെന്ന് സർക്കാർ തീരുമാനം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ തത്കാലം നിയമനടപടിക്കില്ല. നിർണായ ബില്ലുകളിൽ ഒപ്പിടാത്ത നടപടിയിൽ കോടതിയെ സമീപിക്കാൻ നിയമോപദേശം തേടിയെങ്കിലും ഗവർണറെ പിണക്കേണ്ടെന്നാണ് ധാരണ. ഗവർണക്കെതിരെ നടത്തുന്ന തുറന്നയുദ്ധം കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നും സർക്കാർ വിലയിരുത്തുന്നു. ലോകായുക്ത നിയമഭേദഗതിയും ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സർവ്വകലാശാല നിയമ ഭേദഗതിയും […]

No Picture
Keralam

സിറോ മലബാർ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കം

കൊച്ചി: സിറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ 31-ാം മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം ഇന്ന് കാക്കനാട് മൗണ്ട് സെന്റ്‌ തോമസിൽ ആരംഭിക്കും. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിൽക്കണ്ടത്തിന്റെ ധ്യാനചിന്തകളോടെ സിനഡ് […]

No Picture
Keralam

കൊച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ രണ്ട് സ്ത്രീകൾ വാഹനമിടിച്ച് മരിച്ചു

കൊച്ചി: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. കാംകോയിലെ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. അത്താണി കാംകോയ്ക്ക് സമീപം രാവിലെ ഏഴ് മണിയ്ക്കായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് ആലുവയിലേക്കെത്തിയ പിക്ക് അപ്പ് വാൻ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും […]

No Picture
Local

എം ജി സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടമായ സംഭവം; സമരം ശക്തമാക്കി എംപ്ലോയീസ് യൂണിയൻ

അതിരമ്പുഴ: എം ജി സർവകലാശാലയിൽനിന്നും ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ നഷ്ടമായ സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ സർവീസിൽ ഉടൻ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാക്കി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയൻ. ജീവനക്കാരെ അടിയന്തരമായി സർവീസിൽ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതൽ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. മുൻ പ്രതിപക്ഷ […]

Keralam

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാംസ്കാരിക പ്രവര്‍ത്തകര്‍

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്കുമെതിരെ ജൂഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനങ്ങളിൽ നിന്ന്  മുമ്പെങ്ങും ഇതുപോലെ ഒരു കുറ്റാരോപണം ഉണ്ടായിട്ടില്ല. ഉചിതമായ അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുക്കണം. ഉന്നത നീതിപീഠത്തിന്‍റെ  മേൽനോട്ടത്തിൽ അന്വേഷണം നടക്കണം. അതു നിർവ്വഹിക്കുംവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി […]

District News

ലോ​ട്ട​റി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച സംഭവം; രാ​ജ​ധാ​നി ഹോ​ട്ട​ൽ കെ​ട്ടി​ടം പൂ​ട്ടി ഏ​റ്റെ​ടു​ക്കാ​ൻ നഗരസഭ കൗ​ൺ​സി​ൽ യോ​ഗം തീരുമാനിച്ചു

കോട്ടയം: കെട്ടിടത്തിന്റെ കോ​ൺ​ക്രീ​റ്റ്​ പാ​ളി അടർന്നുവീണ് ലോട്ടറിക്കടയിലെ ജീവനക്കാരൻ മരിച്ച സംഭവത്തെ തുടർന്ന് നഗരസഭയുടെ തിരുനക്കരയിലെ രാജധാനി ഹോട്ടൽ കെട്ടിടം പൂട്ടി, ഏറ്റെടുക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. സർക്കാർ അംഗീകൃത ഏജൻസിയെ കൊണ്ട് കെട്ടിടത്തിന്റെ ബലപരിശോധന നടത്താനും അപകടകരമായ എടുപ്പുകൾ രണ്ടു ദിവസത്തിനകം പൊളിച്ചുനീക്കാനും തീരുമാനിച്ചു. ഇതിന് ഒന്നരലക്ഷം […]

No Picture
India

ശശി തരൂരും കെ സി വേണുഗോപാലും കോൺഗ്രസ് പ്രവർത്തകസമിതിയിൽ, ചെന്നിത്തല സ്ഥിരം ക്ഷണിതാവ്

ദില്ലി: കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉൾപ്പപ്പെടുത്തി. രാജസ്ഥാനിൽ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ […]

No Picture
Technology

റഷ്യൻ ചാന്ദ്രദൗത്യം പരാജയം; ലൂണ 25 പേടകം തകർന്നു വീണു

റഷ്യന്‍ ചാന്ദ്ര ദൗത്യമായ ലൂണ 25 പരാജയം. പേടകം ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീണതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് അറിയിച്ചു. ഇന്നലെ ഭ്രമണപഥം മാറ്റത്തിനിടെ പേടകവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേടകം തകര്‍ന്നുവീണതായി വ്യക്തമായത്. ഓഗസ്റ്റ് 11 വിക്ഷേപിച്ച ലൂണ 25ന്‌റെ ലാന്‍ഡിങ് നാളെ നടത്താനിരിക്കെയാണ് […]

No Picture
District News

കോട്ടയം ആകാശപ്പാതയുടെ ബലപരിശോധന തുടങ്ങി; ഗതാഗത നിയന്ത്രണം

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ നിർമാണം ആരംഭിച്ച് പാതിവഴിയിൽ മുടങ്ങിയ ആകാശപാത പദ്ധതിയുടെ ബലപരിശോധന ആരംഭിച്ചു. ഹൈക്കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് ഐഐടി, ചെന്നൈ എസ്.സിആർസി, കിറ്റ്കോ, കേരള റോഡ് സേഫ്റ്റി അതോറിറ്റി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി സമയം പരിശോധന നടത്തുന്നത്. ചെന്നൈ എസ്.സിആർസി പ്രിൻസിപ്പൽ സയന്‍റിസ്റ്റ് […]

No Picture
Keralam

നടിയെ ആക്രമിച്ച കേസ്: പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വാദം നിര്‍ത്തിവെക്കണം; ദിലീപിന്റെ ഹര്‍ജി നാളെ പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വാദം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ തടസ്സഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. കോടതിയിൽ സൂക്ഷിച്ചിരുന്ന പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യത്തിനെതിരെയാണ് തടസ്സഹര്‍ജി.  2022 ലാണ് കോടതിയിൽ സൂക്ഷിച്ചിരുന്ന, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോർന്നത്.  പിന്നാലെ […]