No Picture
Keralam

കുട്ടികളിലെ അമിത മൊബൈല്‍ ഉപയോഗം; കേരള പൊലീസിന്‍റെ നേതൃത്വത്തില്‍ ‘ഡി ഡാഡ്’ പദ്ധതി

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും ഇന്‍റര്‍നെറ്റ് ആഭിമുഖ്യത്തിനും അടിമപ്പെട്ട കുട്ടികളുടെ രക്ഷക്കായി സംസ്ഥാനത്ത് ഡിജിറ്റല്‍ ഡി- അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. രാജ്യത്ത് ആദ്യമായാണ് ഡിജിറ്റല്‍ അഡിക്ഷന് ഒരു വിമുക്തി കേന്ദ്രം തുടങ്ങുന്നത്. കേരള പൊലീസിന്റെ കീഴിൽ ഡി -ഡാഡ് എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. കുട്ടികള്‍ മൊബൈല്‍ ഉപയോഗത്തിന് […]

No Picture
Keralam

കൂട്ടിയതൊന്നും കുറയ്ക്കില്ല; ഇന്ധന സെസ് ഉൾപ്പടെ ഒന്നും പിന്‍വലിക്കില്ലെന്ന് ധനമന്ത്രി

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതിയും കുറയ്ക്കാതെ  ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി വര്‍ധനവില്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും മറുപടി പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. ഭരണപക്ഷത്തിന്റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ സഭ വിട്ടു. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ […]

No Picture
Keralam

വിദ്യാര്‍ഥികളെ ‘പോടാ’, ‘പോടീ’ എന്ന് വിളിക്കരുത്, അധ്യാപകർ ബഹുമാനം നൽകണമെന്ന് സർക്കാർ നിർദേശം

സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ ബഹുമാനപൂര്‍വം സംബോദന ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ‘പോടാ’, ‘പോടീ’ എന്നി വിളികള്‍ വിദ്യാലയങ്ങളില്‍ നിന്ന് വിലക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങള്‍ വിലക്കാനൊരുങ്ങുന്നത്. ഇത്തരം പ്രയോഗങ്ങള്‍ സ്കൂളുകളില്‍ വിലക്കി തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (ഡി.ഡി.ഇ.) […]

No Picture
World

തുർക്കി-സിറിയ ഭൂകമ്പം; മരണം 8000 കടന്നു, തിരച്ചിൽ തുടരുന്നു

വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലും സിറിയയിലുമായി മരണ സംഖ്യ 8000ത്തിന് മുകളിൽ. പതിനായിരങ്ങൾക്ക് പരിക്കേറ്റു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം ഭൂകമ്പ ബാധിത മേഖലകളായ 10 പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസം അടിയന്തരാവസ്ഥ നിലനിൽക്കും. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.  രാജ്യം […]

No Picture
Local

ഏറ്റുമാനൂരിൽ പിടികൂടിയ മീനിൽ രാസപദാര്‍ത്ഥമില്ലെന്ന് റിപ്പോര്‍ട്ട്; അട്ടിമറിയെന്ന് ആരോഗ്യ സമിതി അധ്യക്ഷ

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കഴിഞ്ഞ ദിവസം പിടികൂടിയ പഴകിയ മീനിൽ രാസ പദാർഥങ്ങൾ അടങ്ങിയിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട്. മീൻ ഭക്ഷ്യയോഗ്യമാണെന്ന അറിയിപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിന്ന് ലഭിച്ചെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട് വന്നതോടെ മീൻ തിരിച്ചു കൊടുക്കണ്ട സ്ഥിതിയിലാണ് […]

No Picture
India

സിസ്റ്റർ അഭയ കേസ്: കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമെന്ന് ഡൽഹി ഹൈക്കോടതി. അഭയ കേസിൽ സിസ്റ്റർ സെഫിയുടെ  കന്യകാത്വ പരിശോധനയിലാണ് ഹൈക്കോടതി ഉത്തരവ്. ഇരയോ പ്രതിയോ എന്നത് പരിശോധനയ്ക്ക് ന്യായീകരണമല്ല. പൗരന്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണിതെന്നും അതിനാല്‍ ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള വ്യക്തിയുടെ അടിസ്ഥാന അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്നും […]

No Picture
World

തുർക്കി-സിറിയ ഭൂകമ്പം: ദുരിതാശ്വാസ പ്രവർത്തകരുമായി ഇന്ത്യയുടെ സി-17 വിമാനം തുർക്കിയിൽ

ഭൂചലനം നാശം വിതച്ച തുർക്കിയിലും സിറിയയയിലും സഹായം എത്തിയ്ക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ഊർജ്ജിതമാക്കിയിരിക്കുകയാണ്. തുർക്കിയിലേക്ക് ഇന്ത്യൻ ദുരിതാശ്വാസ സംഘം എത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാൻ സജ്ജമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. പരിശീലനം ലഭിച്ച ഡോഗ് […]

No Picture
Keralam

വെള്ളക്കരം; പുതുക്കിയ താരിഫ് ജല അതോറിട്ടി പുറത്തിറക്കി

തിരുവനന്തപുരം : പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് ജല അതോറിട്ടി പുറത്തിറക്കി. ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെ കൂടും. മിനിമം നിരക്ക് 22.05 രൂപയിൽ നിന്നും 72.05 രൂപയായി ഉയർന്നു. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 15,000 ലിറ്റർ വരെ സൗജന്യമായി ലഭിക്കും. […]

No Picture
Keralam

സ്‌കൂളുകളിൽ അടുത്ത മാസത്തോടെ പുതുതായി 36366 ലാപ്‌ടോപ്പുകൾ ലഭ്യമാക്കും; മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ സർക്കാർ-എയിഡഡ് ഹൈസ്‌കൂളുകളിൽ അടുത്ത മാസത്തോടെ 36366 ലാപ്‌ടോപ്പുകൾ കൈറ്റ് മുഖേന ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈടക് സ്‌കൂൾ സ്‌കീമിൽ ലാബുകൾക്കായി 16500 എണ്ണം, വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 എണ്ണം, വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 എണ്ണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു […]

No Picture
Keralam

റോഡുകൾ ശോചനീയാവസ്ഥയിൽ, സർക്കാർ ഒന്നും ചെയ്യുന്നില്ല,ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുവുമാണ്; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

തിരുവനന്തപുരം: കോടതിയിടപെടലുകളുണ്ടായിട്ടും സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ ഇതുവരെ ഒന്നും ചെയ്തില്ലെന്ന് ഹൈക്കോടതി. ഇനിയും ഉത്തരവിറക്കിയിട്ട് കാര്യമില്ലെന്നും റോഡുകളുടെ മോശം അവസ്ഥ സംബന്ധിച്ച കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ‘ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുവുമാണ്, സർക്കാർ ഒന്നും ചെയ്യുന്നില്ല, കോടതിയാണോ സർക്കാരാണോ കൂടുതൽ വ്യാകുലപെടേണ്ടത്, എംജി റോഡിൽ […]