Local

കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർഥിക്കുനേരെ മാനസികപീഡനമെന്ന് പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വിദ്യാർഥിയെ വകുപ്പ് മേധാവി മാനസികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. സംഭവം വിവാദമാകുകയും പിജി വിദ്യാർഥി ആത്മഹത്യ ചെയ്യുമെന്നു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തതോടെ മാപ്പ് പറഞ്ഞ് തലയൂരാനാണ് ഇപ്പോൾ വകുപ്പ് മേധാവിയുടെ ശ്രമം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് […]

District News

വൈക്കം വെള്ളൂരിൽ കുളിക്കാനിറങ്ങിയ 3 പേർ ആറ്റിൽ മുങ്ങി മരിച്ചു

കോട്ടയം: വൈക്കം വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി(16), സഹോദരന്റെ മകൾ അരയൻകാവ് മുണ്ടയ്ക്കൽ […]

Keralam

ആലുവ കൊലപാതകം; പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

ആലുവ: അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക്ക് ആലത്തിനെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെക്കൊണ്ട് സംഭവം പുനരാവിഷ്‌കരിപ്പിച്ചു. ആലുവ മാര്‍ക്കറ്റിന് പിന്നിലെ കുറ്റിക്കാട്ടിലെ മണല്‍ തിട്ടയിൽ പ്രതിയെ എത്തിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ്. സ്ഥലത്ത്‌ ചെറിയ രീതിയിൽ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. പ്രതി […]

District News

പരിപ്പ് പാലം നിർമാണം പൂർത്തിയായി; ടാറിങ് ജോലികൾ ഉടൻ ആരംഭിക്കും

കോട്ടയം: മൂന്നരക്കോടി രൂപ മുടക്കി റീബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന പരിപ്പ് പാലത്തിന്റെ നിർമാണം പൂർത്തിയായി. ടാറിങ് ജോലികൾ കൂടി പൂർത്തിയാകുന്നതോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. പൂർത്തിയായ പാലം മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. കാലപ്പഴക്കവും വീതി കുറവും മൂലം പഴയ പാലം പൊളിച്ച പുനർനിർമിക്കുകയായിരുന്നു. […]

Keralam

നെടുങ്കണ്ടത്ത് വിദ്യാർത്ഥികൾ ജലാശയത്തിൽ വീണ് മരിച്ച നിലയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് വിദ്യാർത്ഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില (16) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്നലെ വൈകിട്ട് ആറു മണിയോടെ തൂവൽ വെള്ളച്ചാട്ടത്തിനു സമീപം ബൈക്ക് ഉപേക്ഷിച്ച […]

Local

അതിരമ്പുഴ മാറാമ്പ്‌ സെന്റ് ജോസഫ്‌സ് ചാപ്പലിൽ വി. യൗസേപ്പിതാവിന്റെ തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി

അതിരമ്പുഴ: അതിരമ്പുഴ മാറാമ്പ്‌ സെന്റ് ജോസഫ്‌സ് ചാപ്പലിൽ വി. യൗസേപ്പിതാവിന്റെ തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബാനയെ തുടർന്ന് മാറാമ്പ്‌ ജംഗ്ഷനിലേയ്ക്ക് പ്രദക്ഷിണം നടന്നു.  മുത്തുക്കുടകളും മെഴുകു തിരികളുമേന്തി വിശ്വാസികൾ ഭക്തിപൂർവ്വം പ്രദക്ഷിണത്തിൽ പങ്കെടുത്തു. ബാൻഡ് സെറ്റിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും […]

Keralam

വീട് കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബാലക്കെതിരെ കേസ്; മറുപടി വീഡിയോയുമായി ബാല

“ചെകുത്താൻ’എന്ന പേരിൽ വിഡിയോ ചെയ്യാറുള്ള യുട്യൂബർ അജു അലക്സിനെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ മറുപടി വിഡിയോ പങ്കുവെച്ച് നടൻ ബാല. ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ സാധനങ്ങൾ അടിച്ചുതകർക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറയുന്നു. അജുവിന്റെ മുറിയിലെത്തിയ നടൻ അയാളുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോ ആണ് പുറത്തുവിട്ടത്. മിസ്റ്റർ […]

District News

പ്രാർത്ഥനകൾ വിഫലമായി; ആൻ മരിയ വിടവാങ്ങി

കോട്ടയം: ഹൃദയാഘാതത്തെ തുടർന്നു രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന പതിനേഴുകാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ജൂൺ ഒന്നിനു രാവിലെ ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൻമരിയക്ക് […]

Local

അതിരമ്പുഴ മാറാമ്പ്‌ സെന്റ് ജോസഫ്‌സ് ചാപ്പലിൽ വി. യൗസേപ്പിതാവിന്റെ തിരുന്നാളിന് കൊടിയേറി

അതിരമ്പുഴ:  മാറാമ്പ്‌ സെന്റ് ജോസഫ്‌സ് ചാപ്പലിൽ വി. യൗസേപ്പിതാവിന്റെ തിരുന്നാളിന് കൊടിയേറി. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥനയും വി കുർബാനയും നടന്നു. ഫാ നൈജിൽ തൊണ്ടിക്കാംകുഴിയിൽ, ഫാ സാജൻ പുളിക്കൽ, […]

Local

അതിരമ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി

അതിരമ്പുഴ: രാഹുൽ ഗാന്ധി എം.പിയ്ക്ക് അയോഗ്യത കൽപിച്ച പ്രത്യേക കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതും വയനാട് എം.പിയായി രാഹുൽ ഗാന്ധിക്ക് തുടരാൻ കഴിയുമെന്നതും കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമായി. സുപ്രീം കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചതിനെ തുടർന്ന് അതിരമ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ മൈതാനം […]