District News

കോട്ടയത്ത് ഹാൻസ് വേട്ട; ഹരിയാന സ്വദേശി അറസ്റ്റിൽ

കോട്ടയം: നഗരത്തിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തി വന്നിരുന്ന ഹരിയാന സ്വദേശി പിടിയിൽ. കോട്ടയം മൂലേടത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദേവേന്ദർ സിങ്ങിനെയാണ് (40) കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.വൈ. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 20 കിലോയോളം വരുന്ന നൂറുകണക്കിന് ഹാൻസ് പാക്കറ്റുകൾ […]

Keralam

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കം; മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കം പരിഹരിക്കാൻ നിയോഗിക്കപ്പെട്ട മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും. ഗ്രീക്ക് കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ കൊച്ചിയിലെത്തി പൊന്തിഫിക്കൽ ഡെലിഗേറ്റായി ചുമതലയേൽക്കും. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യയിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായിരുന്നു അദ്ദേഹം. […]

District News

കുടമാളൂർ പള്ളിയുടെയും അൽഫോൻസാ തീർത്ഥാടനത്തിന്റെയും ചരിത്രത്തിലൂടെ: വീഡിയോ റിപ്പോർട്ട്

സീറോ മലബാർ സഭയുടെ മദ്ധ്യതിരുവിതാംകൂറിലെ പുരാതന ദൈവാലയമാണ് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയം. ഈ ദൈവാലയത്തെ കുറിച്ചുള്ള ചരിത്രപരമായ കാര്യങ്ങളെ കുറിച്ച് ഫാ ജോയൽ പുന്നശ്ശേരിയും, 35 വർഷം മുൻപ് അൽഫോൻസാ തീർത്ഥാടനം ആരംഭിക്കാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചു കുടമാളൂർ പള്ളി വികാരി ആർച്ച് പ്രീസ്റ് […]

District News

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് തുണയായി സമഗ്ര ശിക്ഷാ കേരളയുടെ സ്‌കഫോൾഡ് പദ്ധതി

കോട്ടയം: സ്‌കഫോൾഡ് പദ്ധതിയുടെ തുണയിൽ ജീവിതവിജയത്തിലേയ്ക്കുള്ള പുതിയ പാതയിലാണ് കോട്ടയം ജില്ലയിൽ നിന്നുള്ള 25 ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളിൽ തിരഞ്ഞെടുക്കപ്പെട്ട 25 പേർക്കാണ് സമഗ്ര ശിക്ഷാ കേരളയുടെ സ്‌കഫോൾഡ് പദ്ധതി തുണയാകുന്നത്. ഈ വിദ്യാർഥികളുടെ നൈപുണ്യ വികസനവും […]

Keralam

ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസന വകുപ്പ് മുഖേന

തിരുവനന്തപുരം: ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോൾഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്. കുട്ടികൾക്ക് സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി എമർജൻസി നമ്പരായ 1098ൽ […]

Local

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വേദഗിരി മലയിൽ മത്തന്റെ ആദ്യ വിളവെടുപ്പ് നടത്തി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ:  കേരള സർക്കാരിൻ്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജോജോ ആട്ടയിലിൻ്റെ നേതൃത്വത്തിൽ വേദഗിരി മലയിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പു നടത്തി. ‘അമ്പിളി’ വിഭാഗത്തിൽപ്പെട്ട മത്തൻ ആണ് വിളവെടുത്തത്. ആദ്യ വിളകൾ അതിരമ്പുഴ കർഷക സൊസൈറ്റിക്കും […]

Local

അതിരമ്പുഴ പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകർക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കും

അതിരമ്പുഴ : കർഷക ദിനത്തോടനുബന്ധിച്ച് അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും, കൃഷി ഭവന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകർക്ക് ചിങ്ങം 1 ന് പുരസ്‌കാരങ്ങൾ നൽകി ആദരിക്കുവാൻ അതിരമ്പുഴ കൃഷി ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. […]

Keralam

ദേവസ്വം മന്ത്രി ഇനി മിത്തിസം മന്ത്രി; പരിഹസിച്ച് സലീംകുമാർ

കൊച്ചി: സ്പീക്കറുടെ മിത്ത് വിവാദത്തിൽ കടുത്ത പരിഹാസവുമായി നടൻ സലീം കുമാർ. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണസിരാകേന്ദ്രങ്ങളിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. മിത്തും റിയാലിറ്റിയും തമ്മിൽ സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണിയെന്നും വിളിക്കാമെന്നും അദ്ദേഹം […]

Local

അതിരമ്പുഴ പൗരാവലിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും വക്കം പുരുഷോത്തമനേയും അനുസ്മരിച്ചു: വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ പൗരാവലിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കോൺഗ്രസ് നേതാവും സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമനേയും അനുസ്മരിച്ചു. അതിരമ്പുഴ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം കുടമാളൂർ പള്ളി വികാരി ആർച്ച് പ്രീസ്റ്റ് മാണി പുതയിടം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ […]

Keralam

തിരുവല്ലയിൽ അമ്മയെയും അച്ഛനെയും വെട്ടിക്കൊന്നു; മകൻ കസ്റ്റഡിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൻ കൊച്ചുമോനാണു (അനിൽകുമാർ-50) കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെപ്പറ്റി കൂടുതൽ അന്വേഷിച്ചു വരുകയാണെന്നു പൊലീസ് […]