Keralam

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി തന്‍റെ അറിവോടെയല്ല; ചീഫ് സെക്രട്ടറിക്ക് കത്തെഴുതി ഐ ജി ലക്ഷ്മൺ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ ഹര്‍ജിയിൽ അഭിഭാഷകനെ പഴിചാരി  ഐജി. ലക്ഷ്മൺ. ഹര്‍ജിയിലെ പരാമര്‍ശങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന്  വിശദീകരിച്ച് ഐജി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഹര്‍ജി അടിയന്തരമായി പിൻവലിക്കാൻ നിര്‍ദ്ദേശം നൽകിയെന്നും  ഐ ജി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന […]

World

ആങ് സാന്‍ സൂ ചിക്ക് മാപ്പുനല്‍കി മ്യാന്മര്‍ ഭരണകൂടം; അഞ്ച് കുറ്റങ്ങളിൽ നിന്ന് മുക്തയാക്കി, മോചനം വൈകും

സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂ ചിക്ക് മാപ്പു നല്‍കി മ്യാന്മര്‍ ഭരണകൂടം. രാജ്യത്തെ പട്ടാള ഭരണകൂടം സൂ ചിക്ക് മാപ്പു നല്‍കിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടാത്ത സാഹചര്യത്തില്‍ സൂചിയുടെ മോചനം ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. ബുദ്ധമത […]

World

പീ-വീ ഹെർമൻ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ പോൾ റൂബൻസ് അന്തരിച്ചു

ന്യൂയോർക്: പീ-വീ ഹെർമൻ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ പോൾ റൂബൻസ് (70) അന്തരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെ നാളുകളായി കാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 1970-കളിൽ ലോസ് ഏഞ്ചൽസിലെ ഗ്രൗണ്ട്ലിംഗ്സിലെ കോമഡി ട്രൂപ്പിൽ ഹാസ്യനടനായാണ് റൂബൻസിന്റെ കലാജീവിതം ആരംഭിച്ചത്. ആ ട്രൂപ്പിൽ വെച്ചാണ് […]

Keralam

എംഡിഎംഎയുമായി പിടിയിലായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

മലപ്പുറം: മയക്കുമരുന്നു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. താനൂർ പൊലീസിന്‍റെ കസ്റ്റഡിൽ ഇരുന്ന തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30) ആണ് മരിച്ചത്.  ഇയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു 4 പേർക്കൊപ്പമാണ് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

No Picture
Local

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കുവാൻ ഹൃദയപൂർവ്വം; ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം അഞ്ചാം വർഷത്തിലേക്ക്

കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നു വരുന്ന ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം ഇന്ന് അഞ്ചാം വർഷത്തിലേക്ക് കടന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഡിവൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി […]

No Picture
Keralam

സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ; ഓപ്പറേഷന്‍ ഫോസ്‌കോസ് ഡ്രൈവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അകാരണമായി ഒരു കാരണവശാലും അപേക്ഷകളില്‍ കാലതാമസം ഉണ്ടാകരുത്. ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ അര്‍ഹരാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ലൈസന്‍സ് നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ അപേക്ഷിച്ചതിനുശേഷം […]

No Picture
Local

ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി: വീഡിയോ

ഏറ്റുമാനൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസ്സുകൾ എടുക്കുന്നതിരെയും പോലീസിന്റെ മാധ്യമവേട്ടക്കെതിരെയും ഏറ്റുമാനൂർ  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിലിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ മാർച്ച് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം മുരളി ഉദ്ഘാടനം ചെയ്തു. നിരന്തരമായി കോൺഗ്രസ് […]

No Picture
Keralam

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ  വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്.  മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ […]

No Picture
District News

ശബരിമല വിമാനത്താവളം; വിദഗ്ധ സമിതി ചെ​റു​വ​ള്ളി എ​സ്‌​റ്റേ​റ്റ് സന്ദർശിച്ചു

എരുമേലി: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതി ചെറുവള്ളി എസ്റ്റേറ്റ് സന്ദർശിച്ചു. എസ്റ്റേറ്റ് തൊഴിലാളികളുമായി സംഘം ചർച്ച നടത്തി. തലമുറകളായി ജോലി ചെയ്തു വരുന്ന എസ്റ്റേറ്റിൽ, തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം […]

No Picture
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മൺ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല

കൊച്ചി: മോൺസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ​ജി ലക്ഷ്മൺ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല. ആയുർവേദ ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. കേസിലെ മൂന്നാം പ്രതിയായ ഐജി ജി ലക്ഷ്മണിനോട് രാവിലെ 11 ന് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനായിരുന്നു നിർദേശം. കേസിലെ […]