Keralam

കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദ്ദിച്ചു; അമ്മയും ആൺ സുഹൃത്തും പിടിയിൽ

പാലക്കാട്: തൃത്താലയിൽ പ്രായപൂർത്തിയാവാത്ത കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും പിടിയിലായി. കുട്ടികളുടെ അമ്മ, ഇവരുടെ ആൺ സുഹൃത്തും കപ്പൂർ സ്വദേശിയുമായ മുഹമ്മദ് ഷബീർ എന്നിവരെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലേക്ക് വിടാതെ വീട്ടു ജോലി ചെയ്യാൻ ഇവർ കുട്ടികളെ നിർബന്ധിക്കുകയായിരുന്നു. കുട്ടികൾ […]

India

യമുന നദിയിലെ ജലനിരപ്പ് ഉയരുന്നതിൽ കേന്ദ്രത്തെ ആശങ്കയറിയിച്ച് അരവിന്ദ് കെജ്രിവാള്‍

ഡൽഹി: യമുന നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. യമുനയിലെ ജലനിരപ്പ് അർദ്ധരാത്രിയോടെ 207.72 മീറ്ററിലെത്തുമെന്ന കേന്ദ്ര ജല കമ്മീഷൻ ഉദ്യോഗസ്ഥരുടെ പ്രവചനത്തിന് പിന്നാലെയാണ് കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചത്. ഇത് തലസ്ഥാനത്തിന് നല്ല വാർത്തയല്ലെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ രണ്ട് ദിവസമായി […]

World

വിഖ്യാത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസ്സായിരുന്നു. എഴുത്തിലൂടെ പോരാട്ടം നടത്തിയ സാഹിത്യ പ്രതിഭയായിരുന്നു മിലേന്‍ കുന്ദേര. നിലപാടുകളുടെ കാർക്കശ്യം കൊണ്ട് സ്വന്തം രാജ്യത്തു നിന്ന് പോലും പോകേണ്ടി വന്ന കുന്ദേര ലോകം കണ്ട ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായാണ് കണക്കാക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച […]

Keralam

ലൈഫ് മിഷൻ കോഴ കേസ്; എം ശിവശങ്കറിന്‍റെ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ലൈഫ് മിഷൻ കോഴ  കേസില്‍ എം ശിവശങ്കറിന്‍റെ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി. ശിവശങ്കർ ഏതു നിമിഷവും മരണപ്പെട്ടേക്കാം എന്ന് അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍ അത്തരം കാര്യങ്ങൾ മെഡിക്കല്‍ റിപ്പോർട്ടിലില്ലല്ലോയെന്ന് കോടതി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ടിൽ സംശയം ഉണ്ടെന്നു ഇഡിയുടെ അഭിഭാഷകന്‍ പറഞ്ഞു. അവസാന പരിഹാരമായാണ് ശസ്ത്രക്രിയ […]

Keralam

ശരിയായ കുറ്റവാളികൾ ഇപ്പോഴും കാണാമറയത്ത്; പ്രൊഫ.ടിജെ ജോസഫ്

കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഏഴു പേർ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി വിധിയോട് പ്രതികരിച്ചു പ്രൊഫസ്സർ ടിജെ ജോസഫ്. തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയവർ ഇപ്പോഴും കാണാമറയത്താണ്. അവരാണ് ശരിയായ കുറ്റവാളികൾ. ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്. സവാദിനെ കണ്ടെത്താൻ കഴിയാത്തത് നിയമ സംവിധാനത്തിന്റെ പോരായ്മയാണ്.താൻ മാത്രമല്ല പ്രതികളും […]

Keralam

പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു

വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ അസോസിയേറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയക്ക് […]

Keralam

അധ്യാപകന്‍റെ കൈവെട്ടിയ കേസ്: രണ്ടാംഘട്ട വിധി ഇന്ന്

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായിരുന്ന പ്രൊഫ ടി.ജെ ജോസഫിന്‍റെ കൈ വെട്ടിയ കേസിൽ രണ്ടാംഘട്ട വിധി ഇന്ന്. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എൻഐ കോടതി ഉത്തരവ് പറയുന്നത്. സംഭവം ആസൂത്രണം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് എംകെ നാസർ ഉൾപ്പെടെ 11 പേരുടെ വിചാരണ ആദ്യഘട്ടത്തിൽ […]

District News

കോട്ടയം വടവാതൂർ സെമിനാരിയിൽ ഡിക്കന്മാരുടെ സാമൂഹിക നാടകം ‘മധുരനൊമ്പരപൊട്ട്’ അരങ്ങേറി: വീഡിയോ റിപ്പോർട്ട്

കോട്ടയം: വടവാതുർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ അവസാന വർഷ വൈദിക വിദ്യാർഥികളായ ഡീക്കന്മാർ അവതരിപ്പിച്ച സാമൂഹ്യ നാടകം മധുരനൊമ്പരപൊട്ട് സെമിനാരി ഓഡിറ്റോറിയത്തിൽ അരങ്ങേറി. എട്ടു വർഷം മുമ്പ് മികച്ച നാടകത്തിനുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പാലാ കമ്മ്യൂണിക്കേഷൻസ് നാടകവേദിയുടെ ഇരുപത്തിയഞ്ചാമത് നാടകമാണ് മധുരനൊമ്പരപൊട്ട്. വൈദിക വിദ്യാർഥികളുടെ […]

Keralam

നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ […]