Keralam

ഏകീകൃത സിവിൽ കോഡ്; ബിഷപ്പ് ആലഞ്ചേരിയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത: സീറോ മലബാർ സഭ

കൊച്ചി: ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തു എന്ന വാർത്ത വ്യാജമാണെന്ന്  സീറോ മലബാർ സഭ. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ ഒരു വ്യാജവാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും  ആലഞ്ചേരി പിതാവ് നടത്തിയിട്ടില്ലെന്ന് സീറോ മലബാർ […]

Keralam

നിയമസഭാ കയ്യാങ്കളിക്കേസിൽ നാടകീയ നീക്കവുമായി പൊലീസ്; രൂക്ഷ വിമർശനവുമായി കോടതി

നിയമസഭാ കയ്യാങ്കളിക്കേസിൽ നാടകീയ നീക്കവുമായി പൊലീസ്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തിയ്യതി നിശ്ചയിക്കാനിരിക്കെയാണ് പൊലീസിന്‍റെ  നീക്കം. മന്ത്രി വി ശിവൻകുട്ടി അടക്കം നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികൾക്ക് സഹായകരമായി രീതിയിലാണ് […]

Keralam

കാട്ടാക്കട ആൾമാറാട്ട കേസ്; മുൻ എസ്എഫ്ഐ നേതാവ് വിശാഖ് കീഴടങ്ങി

കാട്ടാക്കട ആൾമാറാട്ട കേസ് പ്രതി മുൻ എസ്എഫ്ഐ നേതാവ് വിശാഖ് കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആള്‍മാറാട്ട കേസിൽ പ്രതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കിഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ നേതാവ് വിശാഖ്, […]

Keralam

പ്രിയ വർഗ്ഗീസിന് നിയമന ഉത്തരവ്; 15 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം

പ്രിയ വർഗ്ഗീസിന് മലയാളം പഠന വകുപ്പിൽ അസ്സോസിയേറ്റ് പ്രഫസറായി നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നൽകിയത്.15 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്ന് നിയമന ഉത്തരവിൽ പറയുന്നു. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഡോ. പ്രിയാ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ […]

Keralam

ശബരിമല വിമാനത്താവള പദ്ധതി; 579 കുടുംബങ്ങളെ ബാധിക്കും: പഠനറിപ്പോർട്ട്

ശബരിമല വിമാനത്താവള പദ്ധതിയുടെ അന്തിമ സാമൂഹികാഘാത റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 579 കുടുംബങ്ങളെ പദ്ധതി ബാധിക്കുമെന്നാണ് പഠനറിപ്പോർട്ടിലുള്ളത്. ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങൾക്ക് പുറമേ എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളെയും പദ്ധതി ബാധിക്കും. ഭൂമി ഏറ്റെടുക്കുമ്പോൾ  ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണം, ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾക്കായി സ്പെഷ്യല്‍ പാക്കേജ്‌ നടപ്പാക്കണമെന്നും […]

District News

കോട്ടയം പൂഞ്ഞാറിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിന്റെ ഒരു ഭാഗം തകർന്നു

കനത്ത മഴ തുടരുന്നതിനിടെ പൂഞ്ഞാര്‍ തെക്കേക്കരയില്‍ ഭിത്തി ഇടിഞ്ഞ് വീടിന്റെ ഒരുഭാഗം തകർന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.15-നായിരുന്നു സംഭവം. പെരിങ്ങുളം റോഡില്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന് സമീപം ആറ്റുതീരത്തോട് ചേര്‍ന്ന് താമസിക്കുന്ന പാറയില്‍ ജോസഫിന്റെ വീടാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജോസഫും ഭാര്യയും ശബ്ദം കേട്ട് ഓടി മാറിയതിനാൽ […]

Keralam

കനത്ത മഴ; എറണാകുളം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം , കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.  കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അംഗൻവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, […]

Keralam

വള്ളംകളിക്കിടെ ചമ്പക്കുളത്ത് വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു; എല്ലാവരെയും രക്ഷപെടുത്തി

ചമ്പക്കുളം മൂലം ജലോത്സവത്തിൽ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു. ചമ്പക്കുളം സിഡിഎസ് തുഴഞ്ഞ കാട്ടിൽതെക്കേത് വള്ളമാണ് മുങ്ങിയത്. മൂന്ന് പങ്കായക്കാർ ഉൾപ്പെടെ 30 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപെടുത്തി. വനിതകളുടെ ഫൈനൽ മത്സരം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ നടത്തിയതാണ് വള്ളം മുങ്ങാൻ […]

District News

വാഗമണ്‍ റോഡിലെ വാഹനാപകടം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി

വാഗമണ്‍ തീക്കോയി റോഡില്‍ ഒറ്റയിട്ടിയില്‍ മൂന്ന് വാഹനങ്ങളേയും വഴിയാത്രക്കാരനെയും ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. വാഗമണ്ണില്‍ നിന്ന് ഈരാറ്റുപേട്ടയ്ക്ക് പോവുകയായിരുന്ന സാന്‍ട്രോ കാറാണ് ഒറ്റയിട്ടി ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകളേയും ഒരു ബൈക്കിനേയും റോഡരികില്‍ നിന്ന ഒരാളെയും […]

District News

അതിശക്തമായ മഴ; കോട്ടയം ജില്ലയിൽ ഓറഞ്ച് അലെർട്ട്

ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ കോട്ടയം ജില്ലയിൽ ജൂലൈ മൂന്ന്, നാല്, അഞ്ച് തിയതികളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർമുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും […]