
NEWS


തലസ്ഥാന വിവാദം; ഹൈബിയെ അതൃപ്തി അറിയിച്ചെന്ന് വി ഡി സതീശന്‍: ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു
കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസിനില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചതിൽ ഹൈബിയെ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ഹൈബിയുടേത് സ്വകാര്യ ബില്ലാണെന്നും അത് കോണ്‍ഗ്രസിന്‍റെ നിലപാട് അല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു
അതിരമ്പുഴ: പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു. അതിരമ്പുഴ ശ്രീകണ്ഠമംഗലം പ്രണവം വീട്ടിൽ വരദരാജ് എൻ വി (62) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് നാല് മണിയോടെ നീണ്ടൂർ – കൈപ്പുഴ റോഡിൽ മര്യാദമുക്കിന് സമീപമായിരുന്നു അപകടം നടന്നത്. ഇന്നോവ കാറും വരദരാജ് സഞ്ചരിച്ചിരുന്ന ബൈക്കുമായി […]

മണിപ്പൂർ കലാപം; കേരളം കോൺഗ്രസ് എം അതിരമ്പുഴ മണ്ഡലം കമ്മറ്റി സായാഹ്‌ന ധർണ്ണ നടത്തി; വീഡിയോ റിപ്പോർട്ട്
അതിരമ്പുഴ: മണിപ്പൂരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പു നൽകാൻ കഴിയാത്ത മണിപ്പൂർ ഭരണകൂടത്തെ പിരിച്ചുവിടണമെന്നും കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ടു കേരള കോൺഗ്രസ് (എം) അതിരമ്പുഴ മണ്ഡലം കമ്മറ്റി അതിരമ്പുഴ ജംഗ്ഷനിൽ സായാഹ്‌ന ധർണ്ണ നടത്തി. കേരള കോൺഗ്രസ് എം ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് […]

തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ഹൈബി; പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. ഹൈബി ഈഡന്റെ നിർദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി ഇക്കാര്യം ഫയലിലും കുറിച്ചു. […]

‘ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’; സിപിഐഎം കൊല്ലാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സുധാകരൻ
തന്നെ അങ്ങനെയൊന്നും കൊല്ലാൻ പറ്റില്ലെന്ന് കെപിസിസി സംസ്ഥാന പ്രസിഡന്റ് കെ സുധാകരൻ. കെ സുധാകരനെ കൊല്ലാൻ സിപിഎം പദ്ധതിയിട്ടിരുന്നുവെന്ന ജി ശക്തിധരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. ‘ഞാൻ ഒരു ദൈവ വിശ്വാസിയാണ്, ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’ എന്നും സുധാകരൻ പറഞ്ഞു. തന്നെ കൊല്ലാൻ […]

സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം സജീവമാകാൻ സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം സജീവമാകാൻ സാധ്യത. നാളെ ഏഴ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ചയും […]

എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം; പ്രതികൾ പിടിയിൽ
ദേശീയ ഡോക്ടർമാരുടെ ദിനമായ ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം. വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസ്‌മിൽ, റോഷൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ നിറസാന്നിധ്യമായിരുന്ന പി. ദാസപ്പൻ നായർ അന്തരിച്ചു
ഏഴ് പതിറ്റാണ്ടിലേറെയായി തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും നേതൃത്വം നൽകിയിരുന്ന തിരുനക്കര ശക്തിഭവനിൽ പി. ദാസപ്പൻ നായർ(89) അന്തരിച്ചു. മലയാള മനോരമ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം പട്ടണത്തിന്റെ ആധ്യാത്മിക- സാംസ്കാരിക വേദികളിലെ പരിചിത മുഖമായിരുന്നു ഇദ്ദേഹം. ചങ്ങനാശേരി വാഴപ്പള്ളി പുഴക്കരയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം […]

പുനര്‍ജനി പദ്ധതി; വി.ഡി സതീശനെതിര ഇ.ഡി അന്വേഷണം
പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി ഇഡി. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടൊ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും ഇഡി പരിശോധിക്കും. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ […]