Keralam

പുതിയ ഇടയനെ കണ്ടെത്തുന്നതിനുള്ള പേപ്പൽ സംഘത്തിൽ രണ്ട് മലയാളികളും

കത്തോലിക്കാ സഭയിലെ വ്യത്യസ്തനായ, ലോക സമാധാനം ആഗ്രഹിക്കുന്ന മനുഷ്യരുടെ പ്രത്യാശയായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ സ്ഥാനത്യാഗത്തെത്തുടർന്നാണ് അപ്രതീക്ഷിതമായി അർജൻ്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13 ന് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. സഭയ്ക്കുള്ളിലും […]

Keralam

മാര്‍പാപ്പയോടുള്ള ആദരസൂചകമായി കെപിസിസി മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ; കെ.സുധാകരന്‍ എംപി

എല്ലാ മനുഷ്യരേയും ഒരു പോലെ കണ്ടിരുന്ന ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സമാധാനത്തിന്റെ സന്ദേശ വാഹകനായിരുന്ന മാര്‍പാപ്പ.ഭീകരതയും അഭയാര്‍ത്ഥി പ്രശ്‌നവും മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹം നിലപാടുകള്‍ തുറന്നു പറഞ്ഞിരുന്നു.വ്യക്തി ജീവിതവും വൈദിക ജീവിതവും മനുഷ്യനന്മക്കായി മാത്രം ഉഴിഞ്ഞുവെച്ച […]

World

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം.  1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. […]

Keralam

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി

മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്തതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലേയെന്ന് സുപ്രിംകോടതി. ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അധികാരമില്ലെന്ന് എൽസ്റ്റൺ എസ്റ്റേറ്റ്. നടപടിക്രമങ്ങൾ പാലിച്ചാണ് ഭൂമി ഏറ്റെടുത്തതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സ്റ്റേ […]

Keralam

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി ഒരു തുക പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ രാപകൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സിന്റെ സമരം നാലാം ഘട്ടത്തിലേക്ക്. സെക്രട്ടേറിയറ്റിന് മുൻപിലെ രാപകൽ അതിജീവന സമരത്തോടൊപ്പം, സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന വിധത്തിൽ ആശമാരുടെ രാപകൽ സമര യാത്ര ആരംഭിക്കും. മെയ് 5 മുതൽ […]

Keralam

വിനീത വധക്കേസ്; തെറ്റ് ചെയ്യാത്തത് കൊണ്ട് പശ്ചാത്താപമില്ലെന്ന് പ്രതി; പ്രതി കൊടും കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ; വിധി 24ന്

തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലപാതക കേസ് വിധി ഈ മാസം 24ന് പ്രസ്താവിക്കും. പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. ഒരു തെറ്റും ചെയ്യാത്തത് കൊണ്ട് പശ്ചാത്താപമില്ലെന്ന് പ്രതി രാജേന്ദ്രൻ കോടതിയിൽ. ഇവിടെ അല്ലെങ്കിൽ ഉയർന്ന കോടതിയിൽ നിരപരാധി ആണെന്ന് തെളിയും. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കണമെങ്കിൽ കോടതിക്ക് […]

Keralam

മുനമ്പം കേസ്; വാദം കേൾക്കുന്നത് വഖഫ് ട്രിബ്യൂണൽ നീട്ടി

മുനമ്പം വഖഫ്കേസ് വാദം കേൾക്കുന്നത് വഖഫ് ട്രിബ്യൂണൽ നീട്ടി. മെയ് 27നായിരിക്കും കേസിൽ ഇനി വാദം കേൾക്കുക. കേസിൽ വിധി പറയുന്നത് ഹൈക്കോടതി മെയ് 26 വരെ സ്റ്റേ ചെയ്ത സാഹചര്യത്തിലാണിത്. ട്രിബ്യൂണൽ ജഡ്ജി രാജൻ തട്ടിലിൻ്റെ സ്ഥലം മാറ്റവും വാദം നീട്ടിവയ്ക്കാൻ കാരണമായി. കഴിഞ്ഞ ദിവസങ്ങളിൽ വഖഫ് […]

Keralam

‘നിയമപരമായി മുന്നോട്ട് പോകില്ല, സിനിമയ്ക്കുള്ളിൽ പരാതി പരിഹരിക്കണം’; വിൻ സി അലോഷ്യസ്

തന്റെ പരാതി സിനിമയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണമെന്ന് നടി വിൻ സി അലോഷ്യസ്. നിയമപരമായി മുന്നോട്ട്പോകാൻ താത്പര്യമില്ലെന്ന് തന്നെയാണ് നേരത്തെയും പറഞ്ഞിരുന്നത് മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും വിൻ സി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. ഇത്തരം കാര്യങ്ങൾ സിനിമയിൽ ഇനി ആവർത്തിക്കരുത്. ആ ഉറപ്പാണ് തനിക്ക് വേണ്ടത്, ഫിലിം ചേംബറിന് […]

Keralam

എല്ലാ മേഖലകളിലും കേരളം നമ്പര്‍ വണ്‍, ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു: മുഖ്യമന്ത്രി

കാസര്‍കോട്: ലോകവും രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കിക്കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ സംസ്ഥാനത്തിന് അതിജീവിക്കാന്‍ കഴിയുന്നു എന്നാണ് ചോദ്യം. എല്ലാ മേഖലകളിലും കേരളത്തെ നമ്പര്‍ വണ്‍ ആക്കാനായി. തകരട്ടെ എന്നാഗ്രഹിച്ച കേന്ദ്രത്തിന് പോലും അവാര്‍ഡുകള്‍ നല്‍കേണ്ട സ്ഥിതി വന്നു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം […]

Keralam

മാസപ്പടി കേസ്, SFIO കുറ്റപത്രത്തിലെ വിശദാംശങ്ങൾ തേടി ഇ ഡി

സിഎംആർഎൽ എക്‌സാലോജിക്‌സ് മാസപ്പടി കേസിൽ SFIO കുറ്റപത്രത്തിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഇ ഡി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി.വീണാ വിജയൻ അടക്കമുള്ള പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുടെയും പകർപ്പ് വേണമെന്നും ആവശ്യം. അതേസമയം, മാസപ്പടി കേസിൽ എസ്എഫ്ഐഒ-യുടെ […]