District News

തിരുവാർപ്പിലെ ബസുടമയ്ക്കെതിരായ സമരം പിൻവലിച്ച് സിഐടിയു

തിരുവാർപ്പിലെ ബസ് ഉടമക്കെതിരായ സിഐടിയു സമരം പിൻവലിച്ചു. തൊഴിൽ മന്ത്രിയുമായി ചർച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും കൊടിതോരണങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തെ തുടർന്ന് ബസുടമ  രാജ്മോഹനെ സിഐടിയു നേതാവ് […]

Local

അതിരമ്പുഴ പള്ളിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും മണിപ്പൂരിലെ സംഘർഷാവസ്ഥക്കുമെതിരെ പ്രാർത്ഥനയും നടന്നു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: നാളെ ലോക ലഹരി വിരുദ്ധദിനം. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനത്തെ ബോധവത്കരിക്കുന്നതിനും ലഹരി വസ്തുക്കളുടെ ലഭ്യത തടയാൻ സർക്കാരുകളെ പ്രേരിപ്പിക്കുന്നതിനും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ അരങ്ങേറുന്ന നരനായാട്ടിനും മതമർദനത്തിനുമെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച്  അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി.  ‘രക്ഷാകവചം’ എന്ന പേരിൽ  എല്ലാവരും കൈകൾ […]

India

മദനി കേരളത്തിലേക്ക്; യാത്ര അച്ഛന്‍റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി കേരളത്തിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. അച്ഛന്റെ ആരോഗ്യസ്ഥിതി മോശം ആയതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് […]

District News

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി, പ്രതി പിടിയിൽ

കോട്ടയം: ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പിൽ കുത്തേറ്റ് യുവാവ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലിജോയുടെ മാതൃ സഹോദരൻ മുതുകാട്ടിൽ ജോസ് കുഞ്ഞ് എന്ന ജോസ് പോലീസ് പിടിയിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതികളാണ് ഇരുവരും. ജോസ് മോഷണ കേസിൽ ശിക്ഷ കഴിഞ്ഞു പുറത്ത് […]

Keralam

ശബരിമല വിമാനത്താവളം സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി

ശബരിമല വിമാനത്താവളത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാർഥ്യമാകുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’-ന്റെ പുതിയ എപ്പിസോഡിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ സർക്കാരിന്റെയും സ്വകാര്യ […]

District News

പതിനഞ്ചു മാസം കൊണ്ട് 2382 പേജുള്ള സമ്പൂർണ ബൈബിൾ കൈയെഴുത്തു പ്രതി പൂർത്തീകരിച്ചു ദമ്പതികൾ: വീഡിയോ റിപ്പോർട്ട്

കോട്ടയം: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ  ദൈവാലയത്തിലെ ഇടവക കുടുംബമായ മണത്തലച്ചിറ സണ്ണി – ക്ലാരമ്മ ദമ്പതികൾ 15 മാസക്കാലം കൊണ്ട്  പൂർത്തിയാക്കിയ 2382 പേജുള്ള സമ്പൂർണ ബൈബിൾ കൈയെഴുത്തു പ്രതി പള്ളിയിൽ സമർപ്പിച്ചു. വീഡിയോ റിപ്പോർട്ട്.   

Keralam

വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ നിയമ നടപടി; മുന്നറിയിപ്പുമായി മന്ത്രി

വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വിദ്യാഭ്യാസ ഓഫീസുകളുടെ ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക മാധ്യമങ്ങളിലൂടെ […]

Keralam

ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കും, പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ല: കെ സുധാകരന്‍

ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന് കെ സുധാകരന്‍. പാര്‍ട്ടിക്ക് ഹാനികരമായൊതാന്നും ചെയ്യില്ലെന്നും അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുകയാണെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം. അന്വേഷണം നേരിടും, […]

Keralam

സുഹൃത്തിന്‍റെ ചതിയെന്ന് നിഖിൽ; ചോദ്യം ചെയ്യൽ തുടരുന്നു

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി തന്നെ ചതിച്ചത് സുഹൃത്താണെന്ന് അറസ്റ്റിലായ നിഖിൽ തോമസിന്‍റെ വെളിപ്പെടുത്തൽ. വെള്ളിയാഴ്ച അറസ്റ്റിലായ നിഖിലിനെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ സർട്ടിഫിക്കറ്റ് കേരള സർവകലാശാലയിൽ നൽകിയാൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നുറപ്പു നൽകി മുൻ എസ്എഫ് ഐ നേതാവു കൂടിയായ സുഹൃത്താണ് കലിംഗ […]

Keralam

ഒൻപത് പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങൾ ഇനി ഓൺലൈനായി വാങ്ങാം

സംസ്ഥാനത്തെ ഒൻപത് പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങൾ ഇനി മുതൽ ഓൺലൈനായി വാങ്ങാം. സ്വതന്ത്രവും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്നതുമായ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി (ഒ.എൻ.ഡി.സി) സംസ്ഥാന വ്യവസായ വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. പൊതുമേഖലാ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒ.എൻ.ഡി.സിയുമായി ധാരണയിൽ […]