Keralam

യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്

സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. പത്തോളം കേന്ദ്രങ്ങളിലാണ് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുന്നത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലാണ് പരിശോധന. നടിയും അവതാരകയുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് […]

World

അമുൽ ​ഗേളിന്റെ സൃഷ്ടാവ് സിൽവസ്റ്റർ ഡകൂന അന്തരിച്ചു

അമുല്‍ ബ്രാന്‍ഡ് ഐക്കണായ അമുല്‍ ഗേളിന്റെ സൃഷ്ടാവ് സില്‍വസ്റ്റര്‍ ഡകൂന അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 1966-ൽ ആണ് അമുലിന് വേണ്ടി സില്‍വസ്റ്റര്‍ ഡകൂന പരസ്യ കാമ്പെയിന് തുടക്കം കുറിക്കുന്നത്. പരസ്യ ഏജൻസിയായ എഎസ്പിയുടെ മാനേജിങ് ഡയറക്ടറായിരുന്ന സിൽവസ്റ്റർ ഡകൂനയും കലാസംവിധായകൻ യൂസ്റ്റേസ് ഫെർണാണ്ടസും ചേർന്നാണ് […]

Keralam

പ്രിയാ വർഗീസിന് ആശ്വാസം; റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന ഉത്തരവ് റദ്ദാക്കി

കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ പ്രിയാ വർഗീസിന് ആശ്വാസം. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. ഇതോടെയാണ് പുനഃപരിശോധിയെന്ന ആവശ്യം റദ്ദാക്കിയത്. 

World

പ്രധാനമന്ത്രി വാഷിങ്ടണ്‍ ഡിസിയില്‍; യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും

മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണ്‍ ഡിസിയില്‍ എത്തി. ന്യൂയോര്‍ക്കിൽ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന 9-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി വാഷിങ്ടണ്‍ ഡിസിയിലെത്തിയത്. തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സംഘടിപ്പിച്ച സ്വകാര്യ […]

Keralam

അമ്മയ്ക്കെതിരെ മോശം പരാമർശം; കുടുംബ കോടതി ജഡ്ജിയെ വിമർശിച്ച് ഹൈക്കോടതി

കുട്ടിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസിൽ അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തിയ കുടുംബ കോടതി ജഡ്ജിയെ വിമർശിച്ച് ഹൈക്കോടതി. മൂന്നരവയസ്സുള്ള മകന്റെ കസ്റ്റഡി പിതാവിനെ ഏൽപ്പിച്ച ആലപ്പുഴ കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് മാതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. ആനന്ദത്തിനായി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയ തന്നിഷ്ട പ്രകാരം […]

District News

വൈക്കത്ത് 11 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വൈക്കത്ത് പതിനൊന്നു പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ഇന്നലെയായിരുന്നു നായ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബില്‍ പരിശോധനയ്ക്കയച്ചിരുന്നു. ഈ പരിശോധനയിലാണ് നായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവുനായയുടെ ആക്രമണം തുടര്‍ക്കഥയാകുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ രണ്ടിടങ്ങളില്‍ […]

Keralam

വ്യാജരേഖാ കേസ്: കെ വിദ്യ പൊലീസ് കസ്റ്റഡിയിൽ

വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവു കെ.വിദ്യ കസ്റ്റഡിയിൽ. കോഴിക്കോട് നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വിദ്യയെ ഇവിടെ നിന്ന് പാലക്കാടേക്ക് കൊണ്ടുവരും. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. […]

Keralam

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍ എത്തുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. 2024 മേയിലേ വിഴിഞ്ഞം തുറമുഖം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകൂ. കപ്പല്‍ അടുക്കുന്നതിനുള്ള ബെര്‍ത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. 800 മീറ്റര്‍ നീളമുള്ള ബെര്‍ത്തില്‍ 400 മീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഏറ്റവും വലിയ […]

District News

വൈക്കത്ത് ഒരു കുടുംബത്തിലെ 6 പേര്‍ സഞ്ചരിച്ച വള്ളം മുങ്ങി; 2 മരണം

ഒരു കുടുംബത്തിലെ ആറു പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞ് നാലു വയസ്സുകാരനടക്കം രണ്ടു പേർ മരിച്ചു. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം നടന്നത്.  ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33), സഹോദരിയുടെ മകൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. വള്ളത്തില്‍ മരണവീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. മരിച്ച ഇവാൻ […]

Local

അതിരമ്പുഴയിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും അതിരമ്പുഴ പഞ്ചായത്തിന്റെയും അതിരമ്പുഴ കുടുംബരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ പരിപാടികളാണ് യോഗം ആസൂത്രണം ചെയ്തിരിക്കുന്നത്. ഒ.പി യിൽ ചീകിൽസക്കായി വന്ന നാട്ടുകാർ, ആശാ വർക്കർമാർ, സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു. സ്റ്റാഫുകൾക്കുള്ള […]