Keralam

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് വൈകീട്ട് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റ് ഫലം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിവരെ വരുത്താം. ഇതിനുശേഷമാകും ഒന്നാംഘട്ട പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിക്കുക.  വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി പ്രവേശിച്ച് ലിസ്റ്റ് പരിശോധിക്കാം. ഓപ്ഷനുകളില്‍ മാറ്റം, […]

Keralam

പെർമിറ്റ് കഴിഞ്ഞ സ്വകാര്യ ബസുകൾക്കു പകരം 260 കെഎസ്ആർടിസി ബസുകൾ

പെർമിറ്റ് കാലാവധി അവസാനിച്ച സ്വകാര്യ ബസുകൾക്ക് പകരമായി പുതിയ 260 ഓളം സർവീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി. 140 കിലോമീറ്ററിലലധികം ദൂരം വന്നിരുന്ന 240 സ്വകാര്യ ബസുകൾ സൂപ്പർ ക്ലാസും, ഫാസ്റ്റ് പാസഞ്ചറും ക്രമേണ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസുമായി നടത്തിയിരുന്ന പെർമിറ്റുകളുടെ സ്ഥാനത്താണ് മാർച്ച് മുതൽ പുതിയ സർവീസുകൾ […]

Keralam

കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ടിനെ വിജിലൻസ് വകുപ്പ് അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റ സിജിഎസ്‌ടി സൂപ്രണ്ട് പർവീന്തർ സിങിനെയാണ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ  അറസ്റ്റ് ചെയ്തത്. സാധാരണയായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ പിടികൂടുന്നത്  സിബിഐ ഉദ്യോഗസ്ഥരാണ്. എന്നാൽ ആദ്യമായാണ് കേന്ദ്ര സർക്കാർ ജീവനക്കാരനെ […]

India

1.18 ലക്ഷം കോടി രൂപ നികുതി വിഹിതം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2,277 കോടി

സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര സർക്കാർ 1.18 ലക്ഷം കോടി രൂപ അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതമായ 59,140 കോടി രൂപയെക്കാൾ ഇരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ജൂണിൽ നൽകേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുൻകൂറായി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കേരളത്തിന് […]

India

ഡൽഹിയിലെ റോഡുകളിൽ ഇനി ബൈക്ക്-ടാക്‌സികൾ ഓടില്ല; ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ദേശീയ തലസ്ഥാനത്ത് ബൈക്ക്-ടാക്‌സികൾ പ്രവർത്തിപ്പിക്കാൻ അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ഡൽഹിയിൽ ഇനിമുതൽ ബൈക്ക്-ടാക്‌സികൾ ഓടില്ല. ബൈക്ക്-ടാക്‌സി അഗ്രഗേറ്ററായ റാപ്പിഡോയ്ക്കും ഊബറിനും ദേശീയ തലസ്ഥാനത്ത് പ്രവർത്തിക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ ഡൽഹി സർക്കാർ സമർപ്പിച്ച രണ്ട് ഹർജികൾ സുപ്രീം കോടതി പരിഗണിച്ചതിന് […]

Keralam

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം; വിശാഖിന്‍റെ അറസ്റ്റു തടയാതെ ഹൈക്കോടതി

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടത്തിൽ എസ്എഫ്ഐ നേതാവ് എ. വിശാഖിന്‍റെ അറസ്റ്റ് തടയാതെ ഹൈക്കോടതി. അറസ്റ്റ് തടയണമെന്ന വിശാഖിന്‍റെ ആവശ്യം അംഗീകരിക്കാതെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ബുധനാഴ്ച്ച പരിഗണിക്കാനായി മാറ്റി. ആൾമാറാട്ടം നടത്തിയതിൽ ഉത്തരവാദി കോളെജ് പ്രിൻസിപ്പലാണെന്നാണ് വിശാഖ് കോടതിയിൽ വാദിച്ചത്. എന്നാൽ വിശാഖിന്‍റെ പേരെഴുതി വച്ചിട്ട് […]

Keralam

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പ്രതി ചേർത്തു ക്രൈംബ്രാഞ്ച്. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. […]

Local

അതിരമ്പുഴ പഞ്ചായത്തിൽ ഓണപ്പൂക്കളം ഒരുക്കുവാൻ ബന്ദി കൃഷിയുമായി കുടുംബശ്രീ സി ഡി എസ്

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണത്തിനോട് അനുബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി  പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബന്ദി കൃഷി ആരംഭിച്ചു. ഓണത്തിന്  മറ്റു സ്ഥലങ്ങളിൽ നിന്നും പൂവ് വാങ്ങിക്കാതെ അതിരമ്പുഴ പഞ്ചായത്തിൽ കുടുംബശ്രീ  അംഗങ്ങൾ നടത്തുന്ന ബന്ദി പൂവ് വാങ്ങുവാൻ […]

Local

ഏറ്റുമാനൂരിൽ ബാറിനു മുന്നിൽനിന്ന് മോഷ്ടിച്ച ബൈക്ക് ഏഴു ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി

ഏറ്റുമാനൂരിൽ ബാറിനു മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെട്ട പ്രതി കുറവിലങ്ങാട് പോലീസിനെക്കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഏറ്റുമാനൂർ പാലക്കുന്നേൽ ബാറിൽനിന്നു മോഷണം പോയ ബൈക്കാണ് ഏഴു ദിവസത്തിന് ശേഷം കുറവിലങ്ങാടുനിന്ന് കണ്ടെത്തിയത്. ഈ മാസം മൂന്നിനായിരുന്നു ബൈക്ക് മോഷണം നടന്നത്. പാലക്കുന്നേൽ ബാറിൽനിന്നു മദ്യപിച്ച ശേഷം പുറത്തേയ്ക്കിറങ്ങിവന്ന […]

Keralam

കണ്ണൂരിൽ തെരുവുനായ്ക്കൾ കടിച്ചുകൊന്ന 11 കാരന്റെ ഖബറടക്കം ഇന്ന്

മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാല്‍ നൗഷാദിന്റെ ഖബറടക്കം ഇന്ന്. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിദേശത്തുള്ള അച്ഛൻ നൗഷാദ് മകന്റെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ് നിഹാലിനെ തെരുവ് നായ്ക്കൾ […]