India

കർണാടകയിൽ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര; വാഗ്ദാനം നടപ്പിലാക്കി കോൺഗ്രസ്

കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലായി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തിപദ്ധതിയുടെ ഉദ്ഘാടനം ബെംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഢിയും ചേര്‍ന്ന് നിര്‍വഹിച്ചു. സൗജന്യ യാത്രയുടെ ആദ്യ ടിക്കറ്റ്  ‘ശക്തി സ്മാർട്ട് കാർഡ് ‘തിരഞ്ഞെടുത്ത  5 വനിതാ യാത്രികർക്ക്  മുഖ്യമന്ത്രി സിദ്ധരാമയ്യ  പ്രതീകാത്മകമായി വിതരണം ചെയ്തു. സൗജന്യ കന്നിയാത്രയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി കെ […]

India

പുൽമേടുകളിൽ കുഞ്ഞിനെപ്പോലെ ഉറങ്ങുന്ന അരിക്കൊമ്പൻ; ചിത്രം പങ്കുവെച്ച് സുപ്രിയ സാഹു ഐഎഎസ്‌

തമിഴ്‌നാട് വനത്തിനുള്ളിലെ അരിക്കൊമ്പന്റെ വിശേഷങ്ങൾ പങ്കുവെച്ചുള്ള വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവിന്റെ പോസ്റ്റുകൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ വനത്തിനുള്ളിൽ സുഖമായി ഉറങ്ങുന്ന അരിക്കൊമ്പന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ സാഹു.  പുൽമേടുകളിൽ കുഞ്ഞിനെപ്പോലെ ഉറങ്ങുന്ന അരിക്കൊമ്പൻ എന്ന തലവാചകത്തോടെ തന്റെ ട്വീറ്റർ ഹാന്ഡിലൂടെയാണ് സുപ്രിയചിത്രം […]

Keralam

വ്യാജരേഖാ കേസ്; മുൻകൂർ ജാമ്യം തേടി കെ. വിദ്യ ഹൈക്കോടതിയില്‍

എറണാകുളം മഹാരാജാസ് കോജേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ചെന്ന കേസിൽ കെ വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. താൻ നിരപരാധിയാണെന്നും വ്യാജ രേഖ ചമച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അധ്യാപക അഭിമുഖത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അഗളി പോലീസ് […]

Local

“നമുക്കൊരുക്കാം അവർ പഠിക്കട്ടെ” സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടേയും നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

മാന്നാനം :  സി പി ഐ എം ബ്രാഞ്ച് കമ്മിറ്റികളുടെയും ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നാൽപ്പാത്തിമല പ്രദേശത്തെ വിദ്യാർഥികൾക്കാണ് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടേറിയേറ്റ് മെമ്പർ ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടൂ പരിക്ഷകളിൽ […]

Keralam

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ സൈബര്‍ നിയമങ്ങൾ ഉള്‍പ്പെടുത്തിയുള്ള പെരുമാറ്റച്ചട്ടം ഭേദഗതി നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലെത്തുന്നതോടെയാണ് ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് 1968ലാണ്. അന്നത്തെ […]

Local

അതിരമ്പുഴയിൽ സ്മാർട്ട് അംഗൻവാടി കെട്ടിട സമുച്ചയം പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 12ാം വാർഡ് 66ാം നമ്പർ സ്മാർട്ട് അംഗൻവാടി കെട്ടിട സമുച്ചയം ഉദ്ഘാടനം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ആലീസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, ബ്ലോക്ക് […]

Keralam

ഭീമന്‍ രഘുവും ബിജെപി വിട്ടു; മുഖ്യമന്ത്രിയെ കണ്ടശേഷം സിപിഎമ്മിൽ ചേരും

സംവിധായകന്‍ രാജസേനന് പിന്നാലെ നടന്‍ ഭീമന്‍ രഘുവും ബിജെപി വിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ കണ്ട് ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീമന്‍ രഘു പറഞ്ഞു. കൂടിക്കാഴ്ചയ്ക്കുശേഷം ബിജെപി വിടാനുള്ള കാരണം വ്യക്തമാക്കുമെന്നും ഭീമന്‍ രഘു കൂട്ടിച്ചേർത്തു ”രാഷ്ട്രീയ പ്രവര്‍ത്തനം ഒരുപാട് ഇഷ്ടപ്പെടുന്ന ആളായതിനാലാണ് […]

District News

താടി ചൊറിഞ്ഞപ്പോൾ സീറ്റ് ബെൽറ്റ് മറഞ്ഞു; എഐ ക്യാമറയിൽ കുടുങ്ങി, പിഴ ഒഴിവാക്കാൻ ശ്രമം

കോട്ടയം: ഒപ്പമിരുന്ന യാത്രക്കാരൻ താടി ചൊറിഞ്ഞതിനെ തുടർന്ന് സീറ്റ്‌ ബെൽറ്റ് മറഞ്ഞതോടെ കാർ ഉടമയ്ക്ക് എഐ ക്യാമറയുടെ പിഴ മുന്നറിയിപ്പ്. കായംകുളം റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് മൂലവട്ടം സ്വദേശിയായ ഷൈനോയുടെ കാറാണ് എ.ഐ ക്യാമറയുടെ കണ്ണിൽപ്പെട്ടത്. പിഴ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഷൈനോ കോട്ടയം ആർ.ടി ഓഫിസിൽ ബന്ധപ്പെട്ടു. […]

District News

ഈരാറ്റുപേട്ടയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു

ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നു ഒപ്പം താമസിക്കുന്ന സ്ത്രീയെ യുവാവ് പാരയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഈരാറ്റുപേട്ട തലപ്പലം സ്വദേശിയായ ഭാർഗവിയെയാണ് ഒപ്പം താമസിക്കുന്ന ബിജു അടിച്ചു കൊന്നത്.  ഇന്ന് പുലർച്ചയാണ് കൊലപാതകം നടന്നത്.  സംഭവുമായി ബന്ധപ്പെട്ട് കൊച്ചുപുരക്കൽ ബിജു മോനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വർഷമായി ഇരുവരും ബിജുവിന്‍റെ […]

District News

സിനിമ ക്യാമറാമാൻ കഞ്ചാവുമായി പിടിയിൽ; പ്രധാന ഇരകൾ വിദ്യാർത്ഥികൾ

കോട്ടയം: കാൽ കിലോ കഞ്ചാവുമായി സിനിമ ക്യാമറാമാൻ കോട്ടയം മുണ്ടക്കയത്ത് പിടിയിൽ. നീലവെളിച്ചം സിനിമയുടെ അസിസ്റ്റൻ്റ് ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ സുലൈമാ ( 28 ) നെയാണ് 225 ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. സംശയാസ്പദമായി കണ്ട […]