No Picture
Keralam

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരണ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം അറിയിച്ചത്. സംസ്ഥാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ മേഖലയിൽ ബ്രിട്ടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എജ്യൂക്കേഷൻ […]

No Picture
India

ഉത്തരേന്ത്യയിൽ വൻ ഭൂചലനം

ദില്ലി: എൻസിആർ മേഖലയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീർ, ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിർത്തിയിലെ ഹിന്ദു കുഷ് […]

No Picture
Keralam

പ്രഥമ കേരള പുരസ്‌കാരങ്ങൾ ഗവർണർ വിതരണം ചെയ്തു

വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ പ്രഥമ കേരള പുരസ്‌കാരങ്ങൾ സമർപ്പിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. കേരള ജ്യോതി പുരസ്‌കാരത്തിന് അർഹനായ എം.ടി. വാസുദേവൻ നായർക്കു വേണ്ടി മകൾ അശ്വതി വി. നായർ പുരസ്‌കാരം […]

No Picture
Keralam

എ രാജയുടെ അയോഗ്യതാ വിധിക്ക് ഇടക്കാല സ്റ്റേ

കൊച്ചി : ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്. നിയമസഭാംഗത്വത്തിൽ  നിന്ന് അയോഗ്യനാക്കപ്പെട്ട എ രാജ നൽകിയ അപേക്ഷയിലാണ് ഉത്തരവ് പുറപ്പെടുവിച്ച അതേ ബെഞ്ച് തന്നെ സ്റ്റേ നൽകിയത്. സുപ്രീം […]

No Picture
Local

അതിരമ്പുഴ സെന്റ്‌ മേരിസ് എൽപി സ്കൂളിൽ അക്കാദമിക മികവുകളുടെ അവതരണവും പ്രദർശനവും നടന്നു: വീഡിയോ

അതിരമ്പുഴ സെന്റ്‌ മേരിസ് എൽപി സ്കൂളിൽ 2022 23 അധ്യയന വർഷത്തെ അക്കാദമിക മികവുകളുടെ അവതരണവും പ്രദർശനവും സ്കൂൾ അങ്കണത്തിൽ അരങ്ങേറി. ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സമ്മേളനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മേരി സമ്മേളനത്തിന് അധ്യക്ഷത […]

No Picture
World

ലോകത്ത് ഏറ്റും സന്തോഷമുള്ള രാജ്യങ്ങളിൽ ഇന്ത്യ 126-ാം സ്ഥാനത്ത്; ആറാം തവണയും ഫിൻലൻഡ് ഒന്നാമത്

ലോകത്തിലെ ഏറ്റവും സന്തുഷ്ടിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126-ാം സ്ഥാനത്ത്. തുടർച്ചയായി ആറാം തവണയും ഫിൻലൻഡാണ് ഒന്നാം സ്ഥാനത്ത്. പട്ടികയിൽ ഡെന്മാർക്ക് , ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും രാജ്യങ്ങളിൽ.  താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ സന്തുഷ്ടിയുടെ കാര്യത്തിൽ ഏറ്റവും പിന്നിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അയൽരാജ്യങ്ങളായ നേപ്പാൾ, […]

No Picture
Keralam

ബീച്ച് യാത്രകൾ ഒഴിവാക്കുക; ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്‌ച വൈകീട്ട് 5.30 മുതല്‍ ബുധനാഴ്‌ച രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. […]

No Picture
Keralam

കെഎസ്ആർടിസി ശമ്പളം ഗഡുക്കളായിത്തന്നെ നൽകും

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട ചർച്ച സമയവായത്തിൽ എത്തിയില്ല. കെഎസ്ആർടിസി മാനേജ്മെന്റും സിഐടിയുവും ഗതാഗത മന്ത്രിയും തമ്മിലായിരുന്നു ചർച്ച. ശമ്പളം ഗഡുക്കളായി നൽകാനേ കഴിയൂവെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് യോഗത്തിൽ നിലപാടെടുത്തു. ഇതോടെയാണ് ചർച്ച അലസിയത്. ഈ സാഹചര്യത്തിൽ സംയുക്ത സമരപരിപാടികൾ ആലോചിക്കുമെന്ന് […]

No Picture
Keralam

ലൈഫ് മിഷൻ കേസ്; യൂണിടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ലൈഫ് മിഷൻ കേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്ലാറ്റ് കെട്ടിടം […]

No Picture
Local

വേനൽച്ചൂടിൽ ആശ്വാസമായി സൗജന്യ കുടിവെള്ളവും സംഭാര വിതരണവുമായി മാന്നാനം സഹകരണ ബാങ്കിൻ്റെ തണ്ണീർ പന്തൽ

ഏറ്റുമാനൂർ: വേനൽച്ചൂടിൽ ആശ്വാസമായി പൊതുജനങ്ങൾക്ക് സൗജന്യ കുടിവെള്ളവും സംഭാരവും വിതരണം ചെയ്യുന്നതിനായ് മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ക്ലപ്തം നമ്പർ – 3647 ന്റെ ആഭിമുഖ്യത്തിൽ തണ്ണീർ പന്തൽ ആരംഭിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം അമ്പിളി പ്രദീപിന് സംഭാരം നിൽകിക്കൊണ്ട് തണ്ണീർ […]