No Picture
World

തുർക്കി-സിറിയ ഭൂകമ്പം: മരണം 25,000 കടന്നു, അഞ്ചാം ദിവസവും രക്ഷാ പ്രവർത്തനം തുടരുന്നു

തുർക്കി സിറിയ ഭൂകമ്പത്തിൽ മരണം 25,000 കടന്നു. വ്യാപകമായ നാശത്തിനും തണുപ്പിനും വിശപ്പിനും നിരാശയ്ക്കും ഇടയിൽ മരണ സംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഭൂകമ്പം നാശം വിതച്ച തുർക്കിയെ സഹായിക്കാൻ ഇന്തോനേഷ്യയും ക്യൂബയും ചേർന്നു. തുർക്കിയിലേക്ക് ആരോഗ്യ പ്രവർത്തകരേയും ദുരിതാശ്വാസ പ്രവർത്തകരേയും അയച്ചു.  ഭൂകമ്പ ബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നിരവധി […]

No Picture
Keralam

ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക്; ചാര്‍ട്ടേഡ് വിമാനം ഏർപ്പാടാക്കി എഐസിസി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. നാളെ ചാർട്ടർഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് […]

No Picture
Local

‘സോണൽ ഹാൻഡ്‌സ് ഓൺ സ്പൈൻ 23 ‘ ന്യൂറോസർജറി പ്രവൃത്തി പരിചയ ക്ലാസിന് തുടക്കമായി

കോട്ടയം: ‘സോണൽ ഹാൻഡ്‌സ് ഓൺ സ്പൈൻ 23 ‘ ന്യൂറോസർജറി ഡോക്ടർമാർക്കായുള്ള പ്രവൃത്തി പരിചയ ക്ലാസിന് കോട്ടയം മെഡിക്കൽ കോളേജിൽ തുടക്കമായി. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. എസ്. ശങ്കർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്  ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി മുഖ്യ പ്രഭാഷണം […]

No Picture
Keralam

ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണം, ഇല്ലെങ്കില്‍ KSRTC പൂട്ടിക്കോളൂ; താക്കീതുമായി ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ താക്കീതുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണം, അതിനു കഴിയുന്നില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളൂവെന്ന് കോടതി നിര്‍ദ്ദേശിച്ചു. പിന്നാലെ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയില്‍ വ്യക്തമാക്കി. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും കെഎസ്ആര്‍ടിസി പറഞ്ഞു. ഈ വാദം തള്ളിയ കോടതി […]

No Picture
Keralam

അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ്, നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും: കെ സുധാകരൻ

സംസ്ഥാന ബജറ്റിലെ അധിക നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നു. അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുന്നു. നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു. നികുതി വർധന പിടിവാശിയോടെയാണ്  സര്‍ക്കാര്‍ […]

No Picture
District News

കോട്ടയം ജില്ലയിലെ പാഴ്‌വസ്തു ശേഖരണം; ഈ വർഷത്തെ കലണ്ടർ തയാറായി

കോട്ടയം: കോട്ടയം ജില്ലയിലെ പാഴ്‌വസ്തു ശേഖരണം ഫലപ്രദമായി നടപ്പാക്കാനായി ഈ വർഷത്തെ കലണ്ടർ തയാറായി. കലണ്ടർ പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ ഇ-മാലിന്യം, മരുന്ന് സ്ട്രിപ്പുകൾ, കണ്ണാടി, കുപ്പിചില്ല്, പഴയ ചെരുപ്പ്, ബാഗ്, തുണി തുടങ്ങിയവ ഹരിതകർമസേന ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഫെബ്രുവരിയിൽ തുണി മാലിന്യമാണ് […]

No Picture
District News

കാലിത്തീറ്റ ഭക്ഷ്യവിഷബാധ: കോട്ടയത്ത് ഒരു പശു കൂടി ചത്തു

കോട്ടയം: കാലിത്തീറ്റ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിലായിരുന്നു. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ് ചാകുന്നത്. കോട്ടയത്ത് മാത്രം 257 പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. കനത്ത പ്രതിസന്ധിയിലാണ് മധ്യകേരളത്തിലെ ക്ഷീര കർഷകർ. ഭക്ഷ്യ […]

No Picture
Local

വയോജനങ്ങൾക്ക് കണ്ണട വിതരണം പദ്ധതി; നീണ്ടൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

നീണ്ടൂർ: 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങൾക്കായിനടപ്പിലാക്കിയ “വയോജനങ്ങൾക്ക് കണ്ണട വിതരണം “എന്ന പദ്ധതിയുടെ നീണ്ടൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ആര്യാ രാജൻ ഉദ്ഘാടനം ചെയ്തു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  വി. കെ പ്രദീപ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ […]

No Picture
Local

കേരള നെല്ലു സംഭരണ സഹകരണ സംഘത്തിന് റൈസ് മിൽ സ്ഥാപിക്കാൻ അതിരമ്പുഴയിൽ ഭൂമി അനുവദിച്ചു

കേരളത്തിലെ നെൽകർഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി രൂപീകരിച്ച കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘത്തിന് (കാപ്കോസ് ) നെല്ല് സംഭരണത്തിനായി ഗോഡൗണും, മൂല്ല്യ വർദ്ധിത ഉത്പന്ന നിർമ്മാണത്തിന് ഫാക്ടറിയും സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായി. അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ വേദഗിരിയിൽ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം ടെക്‌സ്റ്റൈൽസിന്റെ കൈവശമുള്ള […]

No Picture
Keralam

കുട്ടികളിലെ അമിത മൊബൈല്‍ ഉപയോഗം; കേരള പൊലീസിന്‍റെ നേതൃത്വത്തില്‍ ‘ഡി ഡാഡ്’ പദ്ധതി

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും ഇന്‍റര്‍നെറ്റ് ആഭിമുഖ്യത്തിനും അടിമപ്പെട്ട കുട്ടികളുടെ രക്ഷക്കായി സംസ്ഥാനത്ത് ഡിജിറ്റല്‍ ഡി- അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. രാജ്യത്ത് ആദ്യമായാണ് ഡിജിറ്റല്‍ അഡിക്ഷന് ഒരു വിമുക്തി കേന്ദ്രം തുടങ്ങുന്നത്. കേരള പൊലീസിന്റെ കീഴിൽ ഡി -ഡാഡ് എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. കുട്ടികള്‍ മൊബൈല്‍ ഉപയോഗത്തിന് […]