No Picture
World

മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലേക്ക്.  അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസീസ് മാർപാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിന് […]

No Picture
Local

തെള്ളകം ചൈതന്യയില്‍ ക്യാന്‍സര്‍ ദിനാചരണവും ചികിത്സാ സഹായ വിതരണവും നടത്തി

തെള്ളകം: ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ ജീവിതശൈലി അവലംബനത്തിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കുവാന്‍ സാധിക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം, ചൈതന്യയില്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ ദിനാചരണത്തിന്റെയും ചികിത്സാ […]

No Picture
Local

ടിഷ്യു പേപ്പര്‍ കിട്ടിയില്ല, ബജിക്കടയിലെ തൊഴിലാളിയെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റില്‍

അതിരമ്പുഴ: അതിരമ്പുഴയിൽ ബജിക്കടയിലെ ടിഷ്യൂപേപ്പര്‍ തീര്‍ന്നുപോയെന്ന് പറഞ്ഞ തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അതിരമ്പുഴ നാല്‍പ്പാത്തിമല മൂലയില്‍ അമല്‍ ബാബു (ശംഭു-25), അതിരമ്പുഴ നാല്‍പ്പത്തിമല പള്ളിപ്പറമ്പില്‍ അഖില്‍ ജോസഫ് (അപ്പു-28) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഒന്നിന് അതിരമ്പുഴ […]

No Picture
India

സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ; ഫെബ്രുവരി ആറിന് സത്യപ്രതിജ്ഞ, അറിയാം.. ജഡ്ജിമാരെ

സുപ്രീം കോടതി ജഡ്ജി നിയമത്തിൽ കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ. അഞ്ച് ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമ്മു അംഗീകാരം നൽകി. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32ആയി ഉയർന്നു. അഞ്ച് ജഡ്ജിമാരുടെ പേരുകൾ കഴിഞ്ഞ വർഷം ഡിസംബറിലാണ് ശുപാർശ ചെയ്തത്.  സുപ്രീം കോടതിയിലെ അംഗീകൃത ജഡ്ജിമാരുടെ […]

No Picture
District News

ലോക കാൻസർ ദിനം; കോട്ടക്കൽ ആര്യവൈദ്യശാല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കോട്ടക്കൽ ആര്യവൈദ്യശാലയും കോട്ടയം പബ്ലിക് ലൈബ്രറിയും സി.എം.എസ് കോളേജ് , ബസേലിയോസ് കോളേജ് എൻ.എസ്സ്.എസ്സ് യൂണിറ്റുകളും സംയുക്തമായി കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടത്തിയ ബോധവൽക്കരണ പരിപാടി ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ IAS ഉദ്ഘാടനം ചെയ്തു. ശ്രീ എബ്രഹാം ഇട്ടിച്ചെറിയ (പ്രസിഡന്റ് […]

No Picture
World

യുഎഇയില്‍ ഹ്രസ്വകാല വിസകള്‍ ഇനി ഓണ്‍ലൈന്‍ വഴി നീട്ടാം

യുഎഇയില്‍ ഇനി ഹ്രസ്വകാല വിസ ഓണ്‍ലൈന്‍ വഴി നീട്ടാം. സന്ദര്‍ശക, ടൂറിസ്റ്റ് വിസകള്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി 60 ദിവസം വരെ നീട്ടാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. 60 ദിവസം കഴിഞ്ഞാല്‍ വീണ്ടും വിസ പുതുക്കേണ്ടിവരും. സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് 100 ദിര്‍ഹം, അപേക്ഷാ […]

No Picture
World

വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ

ലാഹോര്‍: വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ. മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ചാണ് പാക്കിസ്ഥാൻ ഗവണ്മെന്റ് വിക്കിപീഡിയയ്ക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത്.  ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ്  പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്. നേരത്തെ വിക്കിപീഡിയയുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ തരം […]

No Picture
District News

കോട്ടയം ജില്ലാ കളക്ടറുടെ കാര്യാലയത്തിന് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടികൾ ആരംഭിച്ചു

മികച്ചതും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ ജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടറുടെ കാര്യാലയത്തിന് അന്താരാഷ്ട്ര ഗുണമേന്മ സംവിധാനമായ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഐ.എസ്.ഒ. 9001:2015 സർട്ടിഫിക്കേഷൻ നേടാനുള്ള നടപടികളാണ് ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ കളക്ടറുടെ കാര്യാലയം ഐ.എസ്.ഒ. നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ ആരംഭിക്കുന്നത്. ഇതിനാവശ്യമായ […]

No Picture
Keralam

സംസ്ഥാന ബജറ്റിനെതിരെ കോൺഗ്രസ് നാളെ കരിദിനം ആചരിക്കും

തിരുവനന്തപുരം: 2023- 24 സാമ്പത്തിക വര്‍ഷത്തിലേക്കായി ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ബജറ്റിലെ കടുത്ത നികുതി നിര്‍ദേശങ്ങൾക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ കെപിസിസി നിര്‍ദേശിച്ചു. ബജറ്റിന് പിന്നാലെ ഇന്ന് വൈകിട്ട് ചേര്‍ന്ന കെപിസിസിയുടെ അടിയന്തര ഓണ്‍ലൈൻ യോഗത്തിലാണ് […]

No Picture
Keralam

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസ്‌ ഉടമകൾ

സംസ്ഥാന ബജറ്റിൽ ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് വർധനയാവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യം. ഇതിന് സർക്കാർ വഴങ്ങിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.  ഇന്ധനത്തിന് രണ്ട് രൂപ സെസ് […]