Keralam

വിനീത വധക്കേസ്; തെറ്റ് ചെയ്യാത്തത് കൊണ്ട് പശ്ചാത്താപമില്ലെന്ന് പ്രതി; പ്രതി കൊടും കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ; വിധി 24ന്

തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലപാതക കേസ് വിധി ഈ മാസം 24ന് പ്രസ്താവിക്കും. പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. ഒരു തെറ്റും ചെയ്യാത്തത് കൊണ്ട് പശ്ചാത്താപമില്ലെന്ന് പ്രതി രാജേന്ദ്രൻ കോടതിയിൽ. ഇവിടെ അല്ലെങ്കിൽ ഉയർന്ന കോടതിയിൽ നിരപരാധി ആണെന്ന് തെളിയും. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കണമെങ്കിൽ കോടതിക്ക് […]

Keralam

മുനമ്പം കേസ്; വാദം കേൾക്കുന്നത് വഖഫ് ട്രിബ്യൂണൽ നീട്ടി

മുനമ്പം വഖഫ്കേസ് വാദം കേൾക്കുന്നത് വഖഫ് ട്രിബ്യൂണൽ നീട്ടി. മെയ് 27നായിരിക്കും കേസിൽ ഇനി വാദം കേൾക്കുക. കേസിൽ വിധി പറയുന്നത് ഹൈക്കോടതി മെയ് 26 വരെ സ്റ്റേ ചെയ്ത സാഹചര്യത്തിലാണിത്. ട്രിബ്യൂണൽ ജഡ്ജി രാജൻ തട്ടിലിൻ്റെ സ്ഥലം മാറ്റവും വാദം നീട്ടിവയ്ക്കാൻ കാരണമായി. കഴിഞ്ഞ ദിവസങ്ങളിൽ വഖഫ് […]

Keralam

‘നിയമപരമായി മുന്നോട്ട് പോകില്ല, സിനിമയ്ക്കുള്ളിൽ പരാതി പരിഹരിക്കണം’; വിൻ സി അലോഷ്യസ്

തന്റെ പരാതി സിനിമയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണമെന്ന് നടി വിൻ സി അലോഷ്യസ്. നിയമപരമായി മുന്നോട്ട്പോകാൻ താത്പര്യമില്ലെന്ന് തന്നെയാണ് നേരത്തെയും പറഞ്ഞിരുന്നത് മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും വിൻ സി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. ഇത്തരം കാര്യങ്ങൾ സിനിമയിൽ ഇനി ആവർത്തിക്കരുത്. ആ ഉറപ്പാണ് തനിക്ക് വേണ്ടത്, ഫിലിം ചേംബറിന് […]

Keralam

എല്ലാ മേഖലകളിലും കേരളം നമ്പര്‍ വണ്‍, ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു: മുഖ്യമന്ത്രി

കാസര്‍കോട്: ലോകവും രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കിക്കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ സംസ്ഥാനത്തിന് അതിജീവിക്കാന്‍ കഴിയുന്നു എന്നാണ് ചോദ്യം. എല്ലാ മേഖലകളിലും കേരളത്തെ നമ്പര്‍ വണ്‍ ആക്കാനായി. തകരട്ടെ എന്നാഗ്രഹിച്ച കേന്ദ്രത്തിന് പോലും അവാര്‍ഡുകള്‍ നല്‍കേണ്ട സ്ഥിതി വന്നു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം […]

Keralam

മാസപ്പടി കേസ്, SFIO കുറ്റപത്രത്തിലെ വിശദാംശങ്ങൾ തേടി ഇ ഡി

സിഎംആർഎൽ എക്‌സാലോജിക്‌സ് മാസപ്പടി കേസിൽ SFIO കുറ്റപത്രത്തിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഇ ഡി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി.വീണാ വിജയൻ അടക്കമുള്ള പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുടെയും പകർപ്പ് വേണമെന്നും ആവശ്യം. അതേസമയം, മാസപ്പടി കേസിൽ എസ്എഫ്ഐഒ-യുടെ […]

Keralam

‘തന്ത്രങ്ങളും തയ്യാറെടുപ്പുകളും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പല്ല വേണ്ടത്’; ഇന്ത്യ സഖ്യത്തില്‍ യെച്ചൂരി ലൈന്‍ പിന്തുടരാന്‍ സിപിഎം

ന്യൂഡല്‍ഹി: ഇന്ത്യ സഖ്യവുമായ സഹകരണത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ലൈന്‍ പിന്തുടരാന്‍ സിപിഎം. അടുത്തു വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും കേന്ദ്രത്തില്‍ ബിജെപിയെ നേരിടുന്നതിനും കോണ്‍ഗ്രസുമായി സഹകരിച്ച് നീങ്ങാനാണ് സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ നിലപാട്.  കഴിഞ്ഞാഴ്ച കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി […]

Keralam

സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് കാലിക്കടവിൽ നിർവഹിച്ചു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. വാർഷികാഘോഷം ധൂർത്ത് എന്ന പ്രതിപക്ഷ ആരോപണം മന്ത്രിമാർ തള്ളിയിരുന്നു. എൽഡിഎഫ് ഏറ്റെടുത്തത് തകർന്നു കിടന്ന ഒരു നാടിനെയാണെന്ന മുഖ്യമന്ത്രി […]

Keralam

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി. 29 പേർക്ക് 15 ലക്ഷം രൂപ ലഭിച്ചു. 31 പേരാണ് ദുരിതബാധിതരുടെ പട്ടികയിൽ ഉള്ളത്. വീട് പൂര്‍ണമായും ഭാഗികമായും നഷ്ടമായവരും, കൃഷി നഷ്ടമായവരും ഉള്‍പ്പെടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ സഹായം ലഭിച്ചിരിക്കുന്നത്. 29 പേർക്ക് ഇന്നലെ രാത്രിയോടുകൂടിയാണ് […]

Keralam

‘പരിപാടികളിലേക്ക് ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുത്’: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി പത്രത്തിന്റെ താക്കീത്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പരിപാടികളില്‍ ഇടിച്ചുകയറുന്നത് ട്രോള്‍ വിഡിയോ ആയ പശ്ചാത്തലത്തില്‍ നേതാക്കളെ വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രം വീക്ഷണം. വാര്‍ത്തകളില്‍ പേരും പടവും എങ്ങനെയും വരുത്തുകയെന്ന നിര്‍ബന്ധബുദ്ധി നേതാക്കള്‍ക്ക് വേണ്ട എന്നാണ് മുഖപ്രസംഗത്തിലൂടെ ഓര്‍മപ്പെടുത്തല്‍. പരിപാടികളിലേക്ക് ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുത്. പരിപാടി മഹത്തരമായിരുന്നാലും ഇത്തരക്കാര്‍ അതിനെ അപഹാസ്യമാക്കുന്നുവെന്നാണ് […]

Keralam

സ്വര്‍ണവില ഗ്രാമിന് ആദ്യമായി 9000 കടന്നു; പവന് 72000 രൂപയ്ക്ക് മേലെയും; വീണ്ടും റെക്കോര്‍ഡ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഇന്ന് 760 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 72120 രൂപയായി. ചരിത്രത്തിലാദ്യമായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9000 കടന്നു. ഗ്രാമിന് 95 രൂപ വര്‍ധിച്ച് ഇന്ന് ഗ്രാമിന് 9015 രൂപ എന്ന […]