Keralam

എല്ലാ മേഖലകളിലും കേരളം നമ്പര്‍ വണ്‍, ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു: മുഖ്യമന്ത്രി

കാസര്‍കോട്: ലോകവും രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കിക്കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ സംസ്ഥാനത്തിന് അതിജീവിക്കാന്‍ കഴിയുന്നു എന്നാണ് ചോദ്യം. എല്ലാ മേഖലകളിലും കേരളത്തെ നമ്പര്‍ വണ്‍ ആക്കാനായി. തകരട്ടെ എന്നാഗ്രഹിച്ച കേന്ദ്രത്തിന് പോലും അവാര്‍ഡുകള്‍ നല്‍കേണ്ട സ്ഥിതി വന്നു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം […]

Keralam

മാസപ്പടി കേസ്, SFIO കുറ്റപത്രത്തിലെ വിശദാംശങ്ങൾ തേടി ഇ ഡി

സിഎംആർഎൽ എക്‌സാലോജിക്‌സ് മാസപ്പടി കേസിൽ SFIO കുറ്റപത്രത്തിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഇ ഡി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി.വീണാ വിജയൻ അടക്കമുള്ള പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുടെയും പകർപ്പ് വേണമെന്നും ആവശ്യം. അതേസമയം, മാസപ്പടി കേസിൽ എസ്എഫ്ഐഒ-യുടെ […]

Keralam

‘തന്ത്രങ്ങളും തയ്യാറെടുപ്പുകളും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പല്ല വേണ്ടത്’; ഇന്ത്യ സഖ്യത്തില്‍ യെച്ചൂരി ലൈന്‍ പിന്തുടരാന്‍ സിപിഎം

ന്യൂഡല്‍ഹി: ഇന്ത്യ സഖ്യവുമായ സഹകരണത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ലൈന്‍ പിന്തുടരാന്‍ സിപിഎം. അടുത്തു വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും കേന്ദ്രത്തില്‍ ബിജെപിയെ നേരിടുന്നതിനും കോണ്‍ഗ്രസുമായി സഹകരിച്ച് നീങ്ങാനാണ് സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ നിലപാട്.  കഴിഞ്ഞാഴ്ച കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി […]

Keralam

സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് കാലിക്കടവിൽ നിർവഹിച്ചു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. വാർഷികാഘോഷം ധൂർത്ത് എന്ന പ്രതിപക്ഷ ആരോപണം മന്ത്രിമാർ തള്ളിയിരുന്നു. എൽഡിഎഫ് ഏറ്റെടുത്തത് തകർന്നു കിടന്ന ഒരു നാടിനെയാണെന്ന മുഖ്യമന്ത്രി […]

Keralam

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി. 29 പേർക്ക് 15 ലക്ഷം രൂപ ലഭിച്ചു. 31 പേരാണ് ദുരിതബാധിതരുടെ പട്ടികയിൽ ഉള്ളത്. വീട് പൂര്‍ണമായും ഭാഗികമായും നഷ്ടമായവരും, കൃഷി നഷ്ടമായവരും ഉള്‍പ്പെടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ സഹായം ലഭിച്ചിരിക്കുന്നത്. 29 പേർക്ക് ഇന്നലെ രാത്രിയോടുകൂടിയാണ് […]

Keralam

‘പരിപാടികളിലേക്ക് ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുത്’: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി പത്രത്തിന്റെ താക്കീത്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പരിപാടികളില്‍ ഇടിച്ചുകയറുന്നത് ട്രോള്‍ വിഡിയോ ആയ പശ്ചാത്തലത്തില്‍ നേതാക്കളെ വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രം വീക്ഷണം. വാര്‍ത്തകളില്‍ പേരും പടവും എങ്ങനെയും വരുത്തുകയെന്ന നിര്‍ബന്ധബുദ്ധി നേതാക്കള്‍ക്ക് വേണ്ട എന്നാണ് മുഖപ്രസംഗത്തിലൂടെ ഓര്‍മപ്പെടുത്തല്‍. പരിപാടികളിലേക്ക് ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുത്. പരിപാടി മഹത്തരമായിരുന്നാലും ഇത്തരക്കാര്‍ അതിനെ അപഹാസ്യമാക്കുന്നുവെന്നാണ് […]

Keralam

സ്വര്‍ണവില ഗ്രാമിന് ആദ്യമായി 9000 കടന്നു; പവന് 72000 രൂപയ്ക്ക് മേലെയും; വീണ്ടും റെക്കോര്‍ഡ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഇന്ന് 760 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 72120 രൂപയായി. ചരിത്രത്തിലാദ്യമായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9000 കടന്നു. ഗ്രാമിന് 95 രൂപ വര്‍ധിച്ച് ഇന്ന് ഗ്രാമിന് 9015 രൂപ എന്ന […]

Keralam

‘നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലം; മികച്ച സ്ഥാനാർത്ഥി എത്തും, പിവി അൻവറിനോട് അനീതി കാണിച്ചിട്ടില്ല’; എളമരം കരീം

നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമെന്ന് സിപിഐഎം നേതാവ് എളമരം കരീം. മികച്ച സ്ഥാനാർത്ഥി തന്നെ നിലമ്പൂരിൽ എത്തും. പിവി അൻവറിനോട് പാർട്ടി അനീതി കാണിച്ചിട്ടില്ല. ഒരു നിമിഷം കൊണ്ടാണ് പിവി അൻവർ പ്രവർത്തകരെയെല്ലാം മറന്നതെന്നും എളമരം കരീം  പറഞ്ഞു. ഒരാളും ചെയ്യാൻ പാടില്ലാത്തത്. അൻവറിന് നിലമ്പൂരിൽ ഒന്നും […]

Local

അതിരമ്പുഴയിൽ അയൽവാസി വീട് കയറി ആക്രമിച്ചതായി പരാതി

അതിരമ്പുഴ: അയൽവാസി വീട് കയറി ആക്രമിച്ചതായി പരാതി. അതിരമ്പുഴ ചന്തയ്ക്കു സമീപം പുന്നയ്ക്കാപ്പള്ളിയിൽ ജെയിംസ് ജോസഫാണ് അയൽവാസി വീട് ആക്രമിക്കുകയും തന്നെയും ഭാര്യയേയും മർദ്ദിക്കുകയും ചെയ്തതായി പോലീസിൽ പരാതി നല്കിയത്. പ്രവാസിയായ മകനെ ഫോണിൽ ഭീക്ഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കവിളിലെ എല്ലിന് സാരമായി പരിക്കേറ്റ ജയിംസ് ആശുപത്രിയിൽ ചികിത്സതേടി.

General

ഇന്ന് ഈസ്റ്റർ: യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ

യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കും. കുരിശുമരണത്തിനു ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ത്യാഗവും സഹനവും ഈ ദിനത്തിൽ വിശ്വാസികൾ സ്മരിക്കുന്നു. കുരിശിൽ ഏറിയ യേശുക്രിസ്തു മരണത്തെ തോൽപ്പിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ദിവസം എന്നാണ് വിശ്വാസം. ക്രൈസ്തവർക്ക് ഇത് പ്രത്യാശയുടെ […]