District News

പുസ്‌തകങ്ങളും പണിയായുധങ്ങളും പൂജവച്ച്‌ വിശ്വാസികൾ

കോട്ടയം: ദുർഗാഷ്‌ടമി ദിവസമായ ഞായറാഴ്‌ച വൈകിട്ട്‌ വിശ്വാസികൾ ക്ഷേത്രങ്ങളിലും വീടുകളിലും കലാസാംസ്‌കാരിക സ്ഥാപനങ്ങളിലും പാരമ്പര്യ ചടങ്ങുകളോടെ പൂജവയ്‌പ്പ്‌ നടത്തി. പാഠപുസ്‌തകങ്ങൾ, ഗ്രന്ഥങ്ങൾ, പണിയായുധങ്ങൾ എന്നിവയും വാദ്യോപകരണങ്ങളുമെല്ലാം പൂജയ്‌ക്ക്‌ വച്ചു. ദക്ഷിണമൂകാംബി പനച്ചിക്കാട്‌ ക്ഷേത്രത്തിൽ സരസ്വതിനടയിൽ വെള്ളി അങ്കി സമർപ്പണം, ഗ്രന്ഥമെഴുന്നള്ളിപ്പ്‌ എന്നിവയോടെയാണ്‌ പൂജവയ്‌പ്പ്‌ നടത്തിയത്‌. വിശിഷ്ടഗ്രന്ഥങ്ങളും പാഠപുസ്‌തകങ്ങളും വഹിച്ചുള്ള […]

Keralam

തേജ് ചുഴലിക്കാറ്റ് അതീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് അതീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. മണിക്കൂറിൽ പരമാവധി 220 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. തുലാവർഷം സജീവമാകുന്നതിന്‍റെയും ചുഴലിക്കാറ്റിന്‍റെയും ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദവും കണക്കിലെടുത്ത് കേരളത്തിൽ അടുത്ത മൂന്ന് ദിവസവും എല്ലാ ജില്ലയിലും ഇടി മിന്നലോടു കൂടിയ മഴ സാധ്യതയുണ്ടെന്ന് […]

District News

കാഞ്ഞിരപ്പള്ളി ബൈപ്പാസ്: ടെൻഡർ അലോട്ട്‌മെൻ്റായി; മേൽപാലം നി‍ർമാണം നവംബ‍ർ പകുതിയോടെ

കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയായ കാഞ്ഞിരപ്പള്ളിയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന നിർദിഷ്ട ബൈപ്പാസ് റോഡിൻ്റെ  ടെൻഡർ അലോട്ട്‌മെൻ്റായി. റെയിൽവേ ജോലികൾ ചെയ്യുന്ന ഏജൻസിക്കാണ് കരാർ ലഭിച്ചിരിക്കുന്നത്. ബൈപ്പാസിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി – മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും മുകളിലൂടെയുള്ള മേൽപാലം നിർമിക്കുന്നതിന് മുൻപരിചയമുള്ള കരാറുകാർക്ക് മാത്രമായിരുന്നു ടെൻഡറിൽ […]

Local

മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് നടത്തി

മാന്നാനം: സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ഒക്ടോബർ 20 ന് ആരംഭിച്ച ത്രിദിന ക്യാമ്പ് ഇന്ന് സമാപിച്ചു. സ്കൗട്ട്സ് ജില്ലാ ട്രെയിനിംഗ് കമ്മീഷണർ ശ്രീ. റോയി പി.ജോർജ് നേതൃത്വം നൽകിയ ക്യാമ്പ് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ ഉദ്ഘാടനം […]

Keralam

കൊച്ചിയില്‍ അഞ്ച് കോടി രൂപ മൂല്യം വരുന്ന ആംബര്‍ഗ്രീസുമായി രണ്ടുപേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ കോടികളുടെ വിലവരുന്ന ആംബര്‍ഗ്രീസുമായി (തിമിംഗല ഛര്‍ദി) രണ്ടു പേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികലായ വിശാഖ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഡിആര്‍ഐ ആണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് 8.7 കിലോ ആംബര്‍ഗ്രീസാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത ആംബര്‍ഗ്രീസെന്ന് ഡിആര്‍ഐ പറഞ്ഞു. […]

Keralam

പോക്സോ കേസുകളിലെ ശിക്ഷാനിരക്ക് കുറയുന്നു; ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍റെ കത്ത്

കേരളത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ നിരക്ക് കുറയുന്നതായി സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ. പോക്സോ വകുപ്പ് ചുമത്തപ്പെടുന്ന കേസുകളിലെ പ്രതികൾ പലകാരണങ്ങൾ കൊണ്ട് രക്ഷപ്പെടുകയാണെന്ന് കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും നൽകിയ കത്തിൽ കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു. ശിക്ഷാ നിരക്കിലെ ഇടിവുമായി ബന്ധപ്പെട്ട് എഡിജിപി […]

World

ലോകം മുഴുവൻ കേരളീയമെത്തിക്കാൻ ലോക കേരളസഭ

കേരളത്തിന്റെ നേട്ടങ്ങളും സാംസ്‌കാരികത്തനിമയും ലോകത്തിന് മുന്നിലെത്തിക്കാൻ സംസ്ഥാനസർക്കാർ ആദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടി ലോകം മുഴുവൻ എത്തിക്കാൻ ലോക കേരള സഭ അംഗങ്ങളും. കേരളീയം പ്രചാരണത്തോടനുബന്ധിച്ച് സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ, ലോക കേരളസഭ ഡയറക്ടർ ഡോ.കെ.വാസുകി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോകകേരള സഭ അംഗങ്ങളുടെ ഓൺലൈൻ യോഗത്തിലാണ് […]

District News

ഉമ്മൻചാണ്ടിയുടെ കല്ലറ കാണാൻ എത്തുന്നവർക്ക് ഇനി അവിടെ പുതിയ ഒരു കാഴ്ചകൂടി കാണാം

കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രകളിൽ ഒന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേത്. ജനസാഗരത്തിന് നടുവിലൂടെ ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവ് തിരുവനന്തപുരം മുതൽ പുതുപ്പള്ളിവരെയുള്ള അന്ത്യയാത്ര ചെയ്തപ്പോൾ ഇരുവശങ്ങളിലും അദ്ദേഹത്തിന്റെ ഭൗതിക ദേഹം കാണാൻ പിതിനായിരങ്ങളാണ് കാത്തിരുന്നത്. തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ 36 മണിക്കൂർ നീണ്ട സാഹസിക യാത്രയ്ക്കായി […]

Local

ഏറ്റുമാനൂരിന്റെ വികസനം രണ്ടുവർഷമായി മുരടിച്ചു; നാട്ടകം സുരേഷ്: വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ:  ഏറ്റുമാനൂരിന്റെ വികസനം കഴിഞ്ഞ രണ്ടുവർഷമായി മുരടിച്ചുവെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് . ഏറ്റുമാനൂർ റിംഗ് റോഡിന്റെ ഭാഗമായ കോടതിപ്പടി – തുമ്പശ്ശേരിപ്പടി റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-ൽ പണം […]

Keralam

കേരളത്തില്‍ തുലാവര്‍ഷം എത്തി, ബുധനാഴ്ച വരെ ശക്തമായ മഴ; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദത്തിന്റെയും കോമാറിൻ മേഖലയ്ക്ക് മുകളിലുള്ള ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി തെക്കൻ ബംഗാൾ- മധ്യ ബംഗാൾ ഉൾക്കടലിന് മുകളിൽ വടക്ക് കിഴക്കൻ കാറ്റ് ശക്തി […]