Local

“നവകേരള സദസ്സ് ” അതിരമ്പുഴ പഞ്ചായത്ത് തല സംഘാടക സമിതി രൂപികരിച്ചു

അതിരമ്പുഴ: ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും വ്യത്യസ്ത മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും ഉദ്ദേശിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിമാർ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന “നവകേരള സദസ്സി ” ൻ്റെ അതിരമ്പുഴ പഞ്ചായത്ത് തല സംഘാടക സമിതി രൂപികരിച്ചു. അതിരമ്പുഴ അൽഫോൻസ […]

Local

അന്താരാഷ്ട്ര ഷെഫ് ദിനത്തോടനുബന്ധിച്ച് ബധിര വിദ്യാലയത്തിലെ കുട്ടികൾ വിവിധതരത്തിലുള്ള ഭക്ഷണവിഭവങ്ങൾ തയ്യാറാക്കിയത് ശ്രദ്ധേയമായി

കുറവിലങ്ങാട്: അന്താരാഷ്ട്ര ഷെഫ് ദിനത്തോടനുബന്ധിച്ച് മണ്ണക്കനാട് ഒ എൽ സി ബധിര വിദ്യാലയത്തിലെ കുട്ടികൾ വിവിധതരത്തിലുള്ള ഭക്ഷണവിഭവങ്ങൾ തയ്യാറാക്കിയത് ശ്രദ്ധേയമായി. സാലഡുകൾ, ജ്യൂസുകൾ, ഷേയ്ക്ക് എന്നിവയാണ് കുട്ടികൾ തയ്യാറാക്കിയത്. തുടർന്ന് പലതരത്തിലുള്ള രുചിക്കൂട്ടുകളെ അധ്യാപകർ കുട്ടികൾക്ക് പരിചയപ്പെടുത്തി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രെസ് […]

Local

സി പി ഐ (എം ) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു

കുമാരനല്ലൂർ: സി പി ഐ (എം ) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു. മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. സി പി ഐ (എം ) ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ് അദ്ധ്യക്ഷനായിരുന്നു. കെ എൻ വേണുഗോപാൽ, എം […]

Keralam

ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി: പോലീസിനെ വാട്സാപ്പില്‍ അറിയിക്കാം

വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വാട്സാപ്പ് നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. 9497 9809 00 എന്ന നമ്പറിലൂടെയാണ് പരാതികൾ നൽകേണ്ടത്. ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, […]

World

ഗാസയില്‍ നടക്കുന്നത് പലസ്തീനികള്‍ക്കെതിരായ ആസൂത്രിത വംശഹത്യ; ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ലോക രാജ്യങ്ങള്‍

ഹമാസിനെതിരായ സൈനിക നടപടിയുടെ പേരില്‍ ഗാസയില്‍ കടന്നുകയറ്റം നടത്തുന്ന ഇസ്രയേലിനും അവര്‍ക്ക് പിന്തുണയും സഹായവും നല്‍കുന്ന അമേരിക്കയ്ക്കുമെതിരേ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇരുകൂട്ടര്‍ക്കുമെതിരേ പ്രതിഷേധവുമായി നിരവധി രാജ്യങ്ങളാണ് പ്രത്യക്ഷത്തില്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കണ്‍വന്‍ഷനില്‍ നിരവധി അംഗങ്ങളാണ് യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയായ […]

Keralam

ലൈംഗിക അതിക്രമ പരാതി: ‘മല്ലു ട്രാവലർ’ ഷാക്കിറിന് ഇടക്കാല മുൻകൂർ ജാമ്യം

കൊച്ചി : സൗദി പൗരയായ യുവതിയുടെ പീഡന പരാതിയിൽ മല്ലു ട്രാവലർ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ ഷാക്കിർ സുബ്ഹാന് ഇടക്കാല മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. സംസ്ഥാനം വിട്ടു പോകാൻ പാടില്ല, പാസ്പോർട്ട് ഹാജരാക്കണം എന്നും കോടതി നിർദേശം നൽകി. നിലവിൽ വിദേശത്തുള്ള സാക്കിർ കേരളത്തിലെത്തുമെന്ന് […]

Keralam

തുലാവര്‍ഷം രണ്ടുദിവസത്തിനകം, ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകും

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യയ്ക്കു മുകളിൽ എത്തിച്ചേരാൻ സാധ്യത. തുടക്കം ദുർബലമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. അതേസമയം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് […]

World

ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് കാനഡ; മൂന്ന് കോൺസുലേറ്റകളിലെ പ്രവർത്തനം താത്കാലികമായി നിർത്തി

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ രൂക്ഷമായ തർക്കത്തിന് ഒടുവിൽ ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷാപരിരക്ഷ ഇന്ത്യ എടുത്തുമാറ്റുമെന്ന് അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാഗങ്ങളെയും കാനഡ തിരികെ വിളിച്ചത്. 21 നയതന്ത്ര ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ ഇന്ത്യയിൽ […]

District News

ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിൽ ഫോൾഡിങ് റൂഫ്; സീസണ് മുമ്പ് പൂർത്തിയാക്കും

ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിൽ സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്‍റെ നിർമ്മാണം സീസൺ തുടങ്ങും മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ്. പടിപൂജയ്ക്ക് മഴ തടസ്സമാകാതിരിക്കാനും, പതിനെട്ടാംപടിയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് മേൽക്കൂര ഒരുക്കുന്നത്. ആവശ്യമുള്ളപ്പോൾ മേൽക്കൂരയായും അല്ലാത്തപ്പോൾ ഇരുവശങ്ങളിലേക്ക് മടക്കിവെയ്ക്കാവുന്ന രീതിയിലുമാണ് ഫോൾഡിംഗ് റൂഫ് സ്ഥാപിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പടിപൂജ, മഴ സമയത്ത് […]

Local

കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ അധിക്ഷേപിച്ച നടപടിയില്‍ പ്രതിഷേധിച്ചു

കടുത്തുരുത്തി: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെ സീനിയര്‍ നേതാക്കളില്‍ ഒരാളുമായ പി.ജെ. ജോസഫ് എംഎല്‍.എ. യ്‌ക്കെതിരെ സി.പി.എം. നേതാവ് എം.എം. മണി എം.എല്‍.എ. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അപഹാസ്യമായ പ്രസംഗങ്ങളിലും പ്രസ്താവനയിലും കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. […]