India

എൻഡിഎ സഖ്യത്തിൽ ചേർന്നത് പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെ; എച്ച് ഡി ദേവ ഗൗഡ

ബെംഗളൂരു: കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്ന് എച്ച് ഡി ദേവഗൗഡ. അതിനാലാണ് കേരളത്തിൽ ഇപ്പോഴും ഇടത് സർക്കാരിൽ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളത്. ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ […]

Keralam

വി എസിന് ഇന്ന് നൂറാം പിറന്നാള്‍

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്ന് 100-ാം ജന്മദിനം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് വി എസ്. സന്ദർശകർക്ക് വിലക്കുള്ളതിനാല്‍ പതിവ് പോലെ ആഘോഷങ്ങളില്ലാതെയായിരിക്കും 100-ാം ജന്മദിനവും കടന്നുപോകുക. കേരളത്തിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ […]

No Picture
Local

എം ജി യൂണിവേഴ്സിറ്റി ജംഗ്ഷനും മാന്നാനം ജംഗ്ഷനും ഇടയിൽ വെള്ളിയാഴ്ച മുതൽ വാഹനഗതാഗതം നിരോധിച്ചു

എംജി യൂണിവേഴ്സിറ്റി ജംഗ്ഷൻ മുതൽ മാന്നാനം ജംഗ്ഷൻ വരെ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഈ വഴിയുള്ള വാഹനഗതാഗതം ഗതാഗതം 20.10.2023 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ പൂർണമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ അമലഗിരി വഴി പോകേണ്ടതാണ്.

Local

പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ- പ്രതിപക്ഷ വാക്കേറ്റം

കോട്ടയം: പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം. ചെയർപേഴ്സണും ചില ഭരണ-പ്രതിപക്ഷ കൗൺസിൽ അംഗങ്ങളും വിനോദയാത്രക്കിടെ പണം വച്ച് പകിട കളിച്ച വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ വിവാദമായതോടെ യുഡിഎഫ് അംഗങ്ങൾ ചെയർപേഴ്സന്റെ വിശദീകരണം ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് കാരണമായത്. പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ ഹാളിനു മുന്നിൽ പകിട കളിച്ചാണ് […]

District News

പൊൻകുന്നം അപകടം: ജീപ്പ് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തൽ; നരഹത്യാക്കുറ്റം ചുമത്തി

കോട്ടയം: പൊൻകുന്നത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ജീപ്പ് ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തൽ. അപകടമുണ്ടാക്കിയ ജീപ്പ് ഡ്രൈവർ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോൺസണെതിരെ നരഹത്യാക്കുറ്റം ചുമത്തി. ഇന്നലെ രാത്രി പത്തേകാലോടെ ഇളംകുളം കൊപ്രാക്കളം ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിന് സമീപം വച്ച് ഇയാൾ ഓടിച്ചിരുന്ന ഥാർ ജീപ്പ് എതിരെ […]

Keralam

സ്വകാര്യ ബസുകളുടെ അകത്തും പുറത്തും ക്യാമറകൾ സ്ഥാപിക്കണം; സമയ പരിധി നീട്ടില്ലെന്ന് ആന്‍റണി രാജു

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന്‍റെ പശ്ചാത്തലത്തിൽ ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി നീട്ടി നൽകില്ലെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു. ക്യാമറകൾ സ്ഥാപിച്ചാൽ നിയമ ലഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകൾ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണെന്നും കൊച്ചിയിൽ നടന്ന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. എല്ലാ ബസുകളിലും […]

Local

കോട്ടയ്ക്കുപുറം സെന്റ് ജൂഡ്‌സ് ചാപ്പലിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളിന് കൊടിയേറി; ചരിത്രവും പ്രത്യേകതകളും അറിയാം!

അതിരമ്പുഴ: അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച മധ്യ ഏഷ്യയിലെ ആദ്യത്തെ പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കോട്ടയ്ക്കുപുറം സെന്റ് ജൂഡ്‌സ് ചാപ്പലിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളിന് കൊടിയേറി. വികാരി ഫാ. സോണി തെക്കുമുറിയിൽ, അസിസ്റ്റന്റ് വികാരി ഫാ, ജോജോ പള്ളിച്ചിറ, കൈക്കാരന്മാരായ സിബി പേമലമുകളേൽ, ഫ്രാൻസിസ് […]

Keralam

പാലിയേക്കര ടോൾപ്ലാസ റെയ്ഡ്: റോഡ് നിർമ്മാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചെന്ന് ഇഡി

മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതാ നിർമാണം ഏറ്റെടുത്ത ജി.ഐ.പി.എൽ കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം ഇഡി മരവിപ്പിച്ചു. കമ്പനിയുടെ  പാലിയേക്കരയിയിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്നും ഇഡി  അറിയിച്ചു.  ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതാ നിര്‍മ്മാണം ഏറ്റെടുത്തു […]

World

ഗാസയിലെ ആശുപത്രിയിലേത് ഹമാസിന്റെ പാളിപ്പോയ മിസൈൽ ആക്രമണം; ഇസ്രയേൽ സൈനിക വക്താവ്

ടെൽ അവീവ്: ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ നിഷേധിച്ച് ഇസ്രയേൽ. ഇസ്ലാമിക് ജിഹാദികൾ ഇസ്രയേലിനെതിരെ തൊടുത്ത മിസൈൽ ആക്രമണം പരാജയപ്പെട്ട് ആശുപത്രിയിൽ പതിച്ചതാകാമെന്ന് ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു അൽ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി ആക്രമിക്കപ്പെട്ട സമയത്ത് ഗാസയിൽ നിന്ന് തന്നെ നിരവധി റോക്കറ്റുകൾ […]

Keralam

ഇടപ്പള്ളി – കഴക്കൂട്ടം 3 മണിക്കൂർ; ആറുവരിപ്പാത 2 വർഷത്തിനുള്ളിൽ

കൊച്ചി: ദേശീയപാത 66 നിർമാണം 2025ൽ പൂർത്തിയാകുന്നതോടെ ഇടപ്പള്ളിയിൽനിന്ന് കഴക്കൂട്ടത്തേക്ക് മൂന്നു മണിക്കൂർ കൊണ്ട് എത്താനാകും. ഇടപ്പള്ളിയിൽനിന്ന് കഴക്കൂട്ടത്തേക്കുള്ള ആറുവരിപ്പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. കാസർഗോട് – തിരുവനന്തപുരം പാതയിൽ എൻഎച്ച് 66 നിർമാണം 2025ൽ തന്നെ പൂർത്തിയാകുo. നിലവിൽ സംസ്ഥാനത്ത് ദേശീയപാത നിർമാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. ഇടപ്പള്ളി […]