Keralam

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അഞ്ചുദിവസം തീവ്രമഴ; ഇന്ന് ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ തമിഴ്നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുക. ഇന്ന് (ഞായറാഴ്ച) തിരുവനന്തപുരം, […]

India

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു. തമിഴ്‌നാട് കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലാണ് ശനിയാഴ്ച വൈകിട്ടോടെ വാഹനാപകടം ഉണ്ടായത്. എറണാകുളം സ്വദേശി ഗൗരിനന്ദയാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. പുതുച്ചേരിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് […]

World

ശമ്പള വര്‍ദ്ധനവ്; ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം നഴ്സുമാരും ജിപിമാരും സമരത്തിലേക്ക്

ലണ്ടന്‍: റെസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തോടെ അവതാളത്തിലായ എന്‍എച്ച്എസിന് കൂടുതല്‍ ഭീഷണി ഉയര്‍ത്തി നഴ്സുമാരുടെയും ജിപിമാരുടെയും സമര മുന്നറിയിപ്പ്. സര്‍ക്കാര്‍, 2025/26 കാലത്തേക്ക് നല്‍കിയ 3.6 ശതമാനം ശമ്പള വര്‍ദ്ധനവ് നിരാകരിക്കാന്‍ തങ്ങളുടെ അംഗങ്ങള്‍ വോട്ട് ചെയ്തതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് അറിയിച്ചു.  1,70,000 അംഗങ്ങള്‍ ഉള്ളതില്‍ 56 […]

World

കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ബർമിങ്ങാം ബഥേൽ കൺവൻഷൻ സെന്ററിൽ ഇന്ന് മുതൽ

ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യുകെയിൽ ആദ്യമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനങ്ങൾക്ക് ബർമിങ്ങാം ബഥേൽ കൺവൻഷൻ സെന്ററിൽ ഇന്ന് തുടക്കമാകും. കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് നേതൃത്വം നൽകാൻ കണ്ണൂർ ലത്തീൻ രൂപതയുടെ അധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതല ലണ്ടനിൽ എത്തിച്ചേർന്നു. കൃപാസനം […]

India

കുട്ടികളുടെ കഴുത്തില്‍ കയര്‍ മുറുക്കി വലിക്കുന്നവരായി കന്യാസ്ത്രീകളെ ചിത്രീകരിച്ച് ഛത്തീസ്ഗഡ് ബിജെപിയുടെ അധിക്ഷേപ കാര്‍ട്ടൂണ്‍; സംസ്ഥാന ബിജെപി പ്രതിരോധത്തില്‍

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് ബിജെപി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച അധിക്ഷേപ കാര്‍ട്ടൂണ്‍ വിവാദത്തില്‍. കന്യാസ്ത്രീകള്‍ കുട്ടികളുടെ കഴുത്തില്‍ കയര്‍ മുറുക്കി വലിച്ചുകൊണ്ടുപോകുന്നതായുള്ള അധിക്ഷേപ കാര്‍ട്ടൂണാണ് വിവാദമായത്. വിവാദത്തിന് പിന്നാലെ ബിജെപി പോസ്റ്റ് പിന്‍വലിച്ചെങ്കിലും ചര്‍ച്ചകളും വിമര്‍ശനങ്ങളും ഇപ്പോഴും സജീവമാണ്. പോസ്റ്റ് ചൂണ്ടിക്കാട്ടി ബിജെപി […]

Keralam

‘കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് ഇടപെട്ട കോൺഗ്രസ് എംഎൽഎമാരെ അഭിനന്ദിക്കുന്നു, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യാത്ര ചെയ്യാൻ കഴിയുന്നില്ല’: വി ഡി സതീശൻ

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് ഇവർ ജയിലിൽ ആയത്. ജാമ്യം ലഭിക്കാതിരിക്കാൻ പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. കൊലക്കുറ്റം ചെയ്തവരെ പോലെയാണ് കന്യാസ്ത്രീമാരോട് പെരുമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ പറഞ്ഞതിൽ പ്രസക്തിയില്ല. […]

India

പത്താം ദിവസം മോചനം; ഛത്തിസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്‍മേലാണ് […]

Keralam

കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം, മരണകാരണം ഹൃദയാഘാതമെന്ന് സൂചന; പോസ്റ്റ്മോർട്ടം ആരംഭിച്ചു

ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റ്മോർട്ടം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. ഇവിടെ ബന്ധുക്കൾക്ക് മാത്രം അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കും. നാല് മണിയോടെ ആലുവ സെൻട്രൽ ജുമാ മസ്ജിദിലേക്ക് മൃതശരീരം എത്തിക്കും. തുടർന്ന് […]

Keralam

അമ്മയെ നയിക്കാന്‍ സ്ത്രീകള്‍ വരട്ടേ, മറ്റുള്ളവര്‍ മാറി കൊടുക്കട്ടെ: മന്ത്രി സജി ചെറിയാന്‍

കേരള ഫിലിം കോണ്‍ക്ലേവിന് ശേഷം രണ്ടുമാസത്തിനുള്ളില്‍ സിനിമ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം സിനിമാ നയം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും സിനിമ മേഖലയിലുള്ളവരെ വലിപ്പച്ചെറുപ്പം ഇല്ലാതെ ഒരു കുടക്കീഴില്‍ കൊണ്ടുവരുമെന്നും അദ്ദേഹം  പറഞ്ഞു. സിനിമയിലെ സാങ്കേതിക വിഭാഗത്തിലേക്ക് സ്ത്രീകളെ പരിശീലിപ്പിക്കും. വലിയ വ്യവസായ […]

Keralam

കന്യാസ്ത്രീകളുടെ ജാമ്യം: ബിലാസ്പുര്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും

ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പുര്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ ഉയര്‍ത്തിയ […]