Keralam

തദ്ദേശ വോട്ടര്‍ പട്ടിക: പേരു ചേര്‍ക്കാന്‍ ഇന്നു കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകളും സ്ഥാനമാറ്റവും വരുത്താനും ഇന്നു കൂടി അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാവുന്നത്. വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോറം 4) അപേക്ഷ, […]

Local

സമാധാന സന്ദേശവുമായി അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂളിലെ വിദ്യാർത്ഥികൾ 1500 ൽ അധികം പേപ്പർ കൊക്കുകൾ ചുരുങ്ങിയ സമയം കൊണ്ട് നിർമിച്ചു.

അതിരമ്പുഴ : ആണവായുധ വിരുദ്ധ സന്ദേശവും ലോകശാന്തിയുടെ ആശയവും പ്രചരിപ്പിക്കുന്നതിനായി സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ പേപ്പർ കൊക്കുകൾ വിജയകരമായി നിർമിച്ചു. ജപ്പാനിലെ ‘ലിറ്റിൽ ബോയ് ‘ ആക്രമണത്തിന്റെ ഇരയായ 12 വയസുകാരി സദാക്കോ സസാക്കി ജീവിക്കാനുള്ള പ്രതീക്ഷയോടെ […]

Local

അതിരമ്പുഴയിൽ ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ

അതിരമ്പുഴ: അതിരമ്പുഴ എം. ജി സർവ്വകലാശാലയ്ക്ക് സമീപത്ത് നിന്നും ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.പി യുടെ ലഹരി വിരുദ്ധ സേനയും, ഗാന്ധിനഗർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഒഡീഷ സ്വദേശി ദുഷ്മന്ത് […]

Keralam

‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകും; മന്ത്രി ജി ആർ അനിൽ

ഓണത്തിന് ‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. വെളിച്ചെണ്ണ വിലവർധനവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയും താനും രണ്ടു വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തി. അതിൽത്തന്നെ കേരാഫെഡിൻ്റെ ഉത്പന്നങ്ങൾ വിലകുറച്ച് നൽകാനാവുമോ എന്നതിൽ ചർച്ച നടന്നു. ചർച്ചയിൽ […]

India

രണ്ടുദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ചൈനയിൽ പോകുന്നത്. ഈ മാസം 31നാണ് സന്ദർശനം നടക്കുക. രണ്ടുദിവസത്തേക്കാണ് സന്ദർശനം. 2019-ലായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവസാന ചൈന സന്ദർശനം. എന്നാൽ 2024 ഒക്ടോബറിൽ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി […]

Keralam

‘എസ്‌സി/എസ്ടി വിഭാഗങ്ങൾക്കെതിരെ നേരിട്ട് പരാമർശമില്ല’; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം

ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തില്‍ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. കേസെടുക്കേണ്ടതില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു. ജാതി അധിക്ഷേപമോ വ്യക്തി അധിക്ഷേപമോ നടത്തിയിട്ടില്ല. സിനിമ കോൺക്ലേവിൽ ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുക മാത്രമാണ് ചെയ്തത്. ഏതെങ്കിലും ആനുകൂല്യം നിർത്തലാക്കണമെന്നോ ദളിത് വിഭാഗങ്ങളെ പരിഗണിക്കരുതെന്നോ പറഞ്ഞിട്ടില്ല. കേസെടുക്കേണ്ട കാര്യമില്ലെന്നാണ് നിയമോപദേശം.അടൂർ ഗോപാലകൃഷ്ണനെതിരെ സാമൂഹിക […]

Keralam

പുല്ലാട് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍

പത്തനംതിട്ട പുല്ലാട് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍. തിരുവല്ല നഗരത്തില്‍ നിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പ്രതി ജയകുമാറിനെ പിടികൂടിയത്. കൊലപാതകം നടത്തി നാലാം ദിവസമാണ് പ്രതി പൊലീസ് പിടിയിലാകുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രതി ജയകുമാര്‍ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.. ഭാര്യക്ക് മറ്റ് ബന്ധങ്ങള്‍ […]

Keralam

‘വാഹനങ്ങൾ കട്ടപ്പുറത്ത്, ജീവനക്കാർക്കുള്ള ശമ്പളം നൽകിയിട്ടില്ല’; സങ്കേതിക സർവകലാശാല പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് വി സി

സാങ്കേതിക സർവകലാശാലയിൽ പ്രതിസന്ധിയ്ക്ക് മാറ്റമില്ല. ക്വാറം തികയാതെ ഫിനാൻസ് കമ്മിറ്റി യോഗം നടക്കാത്തതിനാൽ ജീവനക്കാരുടെ ശമ്പളവും, പെൻഷനും ഇനിയും വൈകും. കഴിഞ്ഞ 2 മാസമായി ജീവനക്കാരുടെ പെൻഷനും ഈ മാസത്തെ ശമ്പളവും വിതരണം ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദ്  പ്രതികരിച്ചു.പണം കൈവശമുണ്ടെങ്കിലും നിത്യചിലവിന് പോലും […]

Keralam

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും; മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് അനുമതി. മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും. കൂടാതെ […]

Keralam

അന്‍സിലിന്റെ മരണം: പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍; തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി

കോതമംഗലം അന്‍സില്‍ കൊലക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന ആളാണ് അന്‍സില്‍. മറ്റൊരു സുഹൃത്ത് വഴിയാണ് അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. അന്‍സിലിനെ പ്രതി പലതവണ വീട്ടിലേക്ക് വിളിച്ചിരുന്നു. ഭയം മൂലം […]