World

ഇസ്രയേലില്‍ ദേശീയ അടിയന്തരാവസ്ഥ, മരണ സംഖ്യ ഉയരുന്നു

ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹമാസും ഇസ്രയേലും തമ്മിലുള്ള പോരാട്ടത്തില്‍ 40ലധികം പേര്‍ കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇസ്രയേലിന് നേരയുണ്ടായ അപ്രതീക്ഷിതമായ ആക്രമണത്തില്‍ […]

District News

താഴത്തങ്ങാടിയില്‍ ജലരാജാവായി നടുഭാഗം ചുണ്ടന്‍

താഴത്തങ്ങാടിയില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ അഞ്ചാം മത്സരത്തില്‍ ജലരാജാവായി നടുഭാഗം ചുണ്ടന്‍. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ വീയപുരം ചുണ്ടനാണ് രണ്ടാം സ്ഥാനം. മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ മൂന്നാമതായും ഫിനിഷ് ചെയ്തു. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ കഴിഞ്ഞ മത്സരങ്ങില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ […]

World

സുരക്ഷിതസ്ഥാനത്ത് തുടരണം; ഇസ്രയേലിലെ ഇന്ത്യക്കാർക്കു മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ഇന്ത്യക്കാർക്കു മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥാനത്തു തുടരണം. പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ജാഗ്രത തുടരണം. അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് മലയാളികൾ അടക്കം നിരവധിപേർ […]

Keralam

നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ സാങ്കേതിക സമിതി ശിൽപ്പശാല സംഘടിപ്പിച്ചു

നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി ജലസംരക്ഷണ സാങ്കേതിക സമിതി ശിൽപ്പശാല സംഘടിപ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ ജല ലഭ്യതക്ക് അനുസരിച്ചു ജലവിനിയോഗവും ഇത് സംബന്ധിച്ചുള്ള പദ്ധതി ആസൂത്രണവും ആവശ്യമാണെന്ന് […]

World

ഇസ്രായേൽ-ഹമാസ് പ്രശ്നം രൂക്ഷമാകുന്നു; മുന്നിൽക്കാണുന്നവർക്ക് നേരെയെല്ലാം വെടിവെപ്പ്

ഗാസ: ഇസ്രായേൽ-ഹമാസ് പ്രശ്നം രൂക്ഷമാകുന്നു. ഇസ്രായേലിന്റെ പ്രധാന ന​ഗരങ്ങളിൽ കയറി ഹമാസ് നേരിട്ട് ആക്രമണങ്ങൾ തുടങ്ങിയതോടെയാണ് സ്ഥിതി​ഗതികൾ വഷളായത്. ഹമാസിന്റെ ആക്രമണത്തിൽ മേയറടക്കം കൊല്ലപ്പെടുകയും നിരവധി സിവിലിയൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ന​ഗരങ്ങളിലേക്ക് പ്രവേശിച്ച ഹമാസ് തീവ്രവാദികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. Just surreal! Footage of […]

Keralam

നിയമന തട്ടിപ്പ്; അഖിൽ സജീവനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പിൽ പിടിയിലായ അഖിൽ സജീവനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കാൻ പൊലീസ് വൈകിച്ചുവെന്ന് പ്രതിഭാഗം ആരോപിച്ചു.  ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അഖിൽ സജീവൻ […]

World

ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊ‌ടുത്ത് ഹമാസ്; യുദ്ധത്തിന് തയ്യാറെന്ന് ഇസ്രായേൽ

ടെൽ അവീവ്: പലസ്തീൻ സായുധസംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധമുനമ്പിൽ. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ യുദ്ധത്തിന് തയാറെന്ന് പ്രഖ്യാപിച്ചു. അടുത്ത കാലത്തേ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ […]

Keralam

മുനമ്പത്ത് കടലില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി; 2 പേർക്കായുള്ള തെരച്ചിൽ തുടരുന്നു

കൊച്ചി: മുനമ്പത്ത് ഫൈബർ വള്ളം മുങ്ങി കടലിൽ കാണാതായ 4 മത്സ്യ തൊഴിലാളികളിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്‍റേയും മറ്റൊരാളുടേയും മൃതദേഹമാണ് കണ്ടെത്തിയത്. മറ്റു രണ്ടു പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.  ചെറുവള്ളത്തിൽ‌ ചൂണ്ടയിൽ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മീൻ കൊണ്ടുവരാനായി മാലിപ്പുറത്തു […]

No Picture
Keralam

സിറോ മലബാർ സഭാ നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ മതകോടതിയുമായി താമരശേരി രൂപത

സിറോ മലബാര്‍ സഭ നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ മത കോടതി രൂപീകരിച്ചു. താമരശ്ശേരി രൂപതയിലെ. ഫാ. അജി പുതിയാപറമ്പിലിനെതിരായ നടപടികള്‍ക്കാണ് രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനീയില്‍ മത കോടതി രൂപീകരിച്ചു ഉത്തരവിറക്കിയത്. ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാര്‍ സഭ സിനഡ് തീരുമാനത്തെ […]

Keralam

മുനമ്പത്ത് കടലിൽ വള്ളം മറിഞ്ഞ് കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചില്‍ തുടരുന്നു

കൊച്ചി: മുനമ്പത്ത് കടലിൽ വള്ളം മറിഞ്ഞ് കാണാതായ നാല് മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. സർക്കാർ സംവിധാനങ്ങൾക്കൊപ്പം മൽസ്യത്തൊഴിലാളികളും തിരച്ചിൽ നടത്തുന്നുണ്ട്. എറണാകുളം മാലിപ്പുറം ചാപ്പ സ്വദേശികളായ മോഹനൻ, ശരത്, ഷാജി, ആലപ്പുഴ സ്വദേശിയായ രാജു എന്നിവർക്ക് വേണ്ടിയാണ് ഉൾക്കടലിൽ തിരച്ചിൽ തുടരുന്നത്. ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെ ഇന്നലെ […]