District News

കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച അവധി

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച (2023 ഒക്ടോബർ 3) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ചങ്ങനാശേരി,വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഒക്ടോബർ മൂന്നിന് അവധിയായിരിക്കും.  

Local

കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം നടത്തി

അതിരമ്പുഴ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും നടത്തി. സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. മൈക്കിൾ, കെ.ജി.ഹരിദാസ്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, […]

Keralam

നിയമന കൈക്കൂലി; അഖിൽ സജീവിനേയും ലെനിനേയും പ്രതി ചേർത്തു

തിരുവനന്തപുരം: നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും അഡ്വ. ലെനിനെയും പ്രതിചേർത്തു. വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ ഐടി ആക്ടിലെ വകുപ്പുകൾ ചുമത്തും. ഇരുവരും ഒളിവിലാണ്. അഖിൽ സജീവാണ് വ്യാജ മെയിൽ ഐഡി ഉണ്ടാക്കിയത്. അഖില്‍ സജീവന്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. മന്ത്രി വീണ ജോര്‍ജ്ജിന്റെ […]

World

പള്ളിയുടെ മേൽക്കൂര പൊളിഞ്ഞ് വീണു; 7 പേർക്ക് ദാരുണാന്ത്യം

മെക്സികോ: മാമോദീസ ചടങ്ങിനിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മെക്സികോയിലെ താമൌലിപാസിലെ മേഡ്രോയിലുള്ള കത്തോലിക്കാ ദേവാലയത്തിന്റെ മേല്‍ക്കൂരയാണ് വിശ്വാസികളുടെ മേലേയ്ക്ക് തകര്‍ന്നു വീണത്. നൂറിലധികം ആളുകള്‍ ദേവാലയത്തിലുണ്ടായിരുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. നാല്‍പതോളം ആളുകളാണ് മേല്‍ക്കൂരയുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയത്. BREAKING 🇲🇽 Tragedy strikes in Ciudad […]

District News

കോട്ടയം തൃക്കൊടിത്താനത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്

കോട്ടയം: തൃക്കൊടിത്താനം കുന്നുമ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. തൃക്കൊടിത്താനം കോച്ചേരി ജിനോഷ് ജോർജും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിൽ ഉണ്ടായിരുന്ന ജിനോഷിന്റെ ഭാര്യ സോണിയ മക്കളായ ആൻ മേരി, ആൻഡ്രിയ, ആന്റണി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ […]

Local

മാന്നാനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഒക്ടോബർ 8 ന്; പ്രചാരണം ശക്തമാക്കി മുന്നണികൾ

മാന്നാനം: മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഒക്ടോബർ 8 ന് നടക്കും. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നണികൾ സജീവമായി. സഹകരണ ജനാധിപത്യ മുന്നണിയായി മത്സരിക്കുന്ന എൽ ഡി എഫിനു പുറമേ യു ഡി എഫ്, ബി ജെ പി മുന്നണികളാണ് മത്സര […]

Keralam

ബാങ്ക് ലോക്കറില്‍ നിന്ന് കാണാതായ സ്വർണ്ണം ബന്ധുവീട്ടിലെ അലമാരയില്‍; നിയമനടപടിയുമായി ബാങ്ക്

കൊടുങ്ങല്ലൂർ: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന കാണാതായ സ്വർണം പരാതിക്കാരുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. സ്വർണം ബന്ധുവിന്റെ വീട്ടിൽ മറന്നുവെച്ചതാണെന്നും കണ്ടെത്തിയെന്നും ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. എടമുട്ടം നെടിയരിപ്പിൽ സുനിതയും അമ്മ അഴീക്കോട് പോണത്ത് സാവിത്രിയുമാണ് പരാതി നൽകിയത്. കൊടുങ്ങല്ലൂർ സഹകരണ ബാങ്കിൻ്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന […]

Local

മാലിന്യ മുക്തം നവകേരളം പദ്ധതി; അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

അതിരമ്പുഴ: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂർ നിയോജക മണ്ഡലം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജോസ് അമ്പലക്കുളം നിർവഹിച്ചു. സി ഡി എസ് ബീന രാജേഷ്, എ ഡി എസ് സ്വപ്ന, ബീന രാജേഷ്, ക്രിസ്റ്റിനോ സാബു, ലൂസി, […]

District News

കോട്ടയത്ത് മഴ തുടരുന്നു; മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു

കോട്ടയത്ത് മഴ തുടരുകയാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. പലയിടത്തും ജലനിരപ്പ് അപകടനില കടന്നു. മീനച്ചിലാറിന്റെ കൈത്തോടുകൾ കര തൊട്ടൊഴുകുകയാണ്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറുന്നിട്ടുണ്ട്.  മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, […]

Keralam

കോടിയേരിക്ക് പയ്യാമ്പലത്ത് നിത്യസ്മാരകം; എം വി ഗോവിന്ദന്‍ അനാച്ഛാദനം ചെയ്തു

കോടിയേരിക്ക് പയ്യാമ്പലത്ത് നിത്യസ്മാരകം. കണ്ണൂര്‍ പയ്യാമ്പലത്തെ കോടിയേരി സ്മൃതിമണ്ഡപം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അനാച്ഛാദനം ചെയ്തു. കോടിയേരിയുടെ ഓര്‍മ്മകള്‍ അലയടിക്കുന്ന പയ്യാമ്പലത്തെ സാഗരതീരത്താണ് നിത്യ സ്മാരകം ഉയര്‍ന്നത്. രാവിലെ 8.30ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി പയ്യാമ്പലത്തെത്തി പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു. തുടര്‍ന്ന് സ്മൃതിമണ്ഡപം […]