District News

കുമാരനല്ലൂരിൽ നായ വളർത്തൽ കേന്ദ്രത്തിൽ വൻ കഞ്ചാവ് വേട്ട

കോട്ടയം: കുമാരനല്ലൂരിൽ നായ വളർത്തൽ കേന്ദ്രത്തിൽ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. ഇന്നലെ അർധരാത്രിക്ക് ശേഷമായിരുന്നു പരിശോധന. നായ്ക്കളെ അഴിച്ചു വിട്ട് പ്രതി റോബിൻ സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇയാളെ പിടികൂടാനായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.  […]

Keralam

സോളാർ ഗൂഢാലോചനാ കേസ്; ഗണേഷ് കുമാർ നേരിട്ട് ഹാജരാകണം, കോടതി നിർദ്ദേശം

സോളാർ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയത്. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും […]

District News

കോട്ടയം ലോക്‌സഭാ സീറ്റ്; കേരള കോണ്‍ഗ്രസില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവം: പി ജെ ജോസഫ് ഉൾപ്പെടെ ഏഴ് പേര്‍ രംഗത്ത്

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവം. മുന്നണി മാറ്റത്തിന് മുമ്പ് കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റ് ഇത്തവണ തങ്ങള്‍ക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് ഉള്‍പ്പെടെ ഏഴ് പേരാണ് രംഗത്തുള്ളത്. പി […]

Keralam

കോടതിയലക്ഷ്യം ഒഴിവാക്കാൻ കേരളം ജാതി സെൻസസിലേക്ക്; ഉടൻ തീരുമാനമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ഹൈക്കോടതിയിൽനിന്നും സുപ്രീം കോടതിയിൽനിന്നും കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കാൻ ജാതി സെൻസസ് നടത്താൻ ഒരുങ്ങി കേരളം. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഒബിസി പട്ടിക പുതുക്കുന്നതിന് വേണ്ടിയാണ് ജാതി സെൻസസ് നടത്തുന്നത്. രാജ്യത്തെമ്പാടും ജാതി സെൻസസ് നടത്തണമെന്ന് ബിജെപി ഒഴികെയുള്ള ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. […]

Keralam

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഐ.സി.യു, വെന്റിലേറ്റർ ഫീസ് കുത്തനെ കൂട്ടി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾക്ക് ഇരുട്ടടിയായി ഐ.സി.യു, വെന്റിലേറ്റർ ഫീസ് കുത്തനെ കൂട്ടി. ഐ.സി.യുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ബി.പി.എൽ വിഭാഗക്കാർ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് അടയ്ക്കണം.  കൊവിഡിന് ശേഷം നിരക്കുകൾ പുനഃസ്ഥാപിച്ചതിന്റെ മറവിൽ 34 ശതമാനം വീതം വർദ്ധിപ്പിക്കുകയായിരുന്നു. കൊവിഡിന് മുമ്പ് […]

Keralam

പീഡന പരാതി: മല്ലു ട്രാവലർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ

സൗദി യുവതി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ മല്ലു ട്രാവലർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ. ഷാക്കിർ സുബ്ഹാൻ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നൽകിയിട്ടുള്ള നിർദ്ദേശം. പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. സെ​പ്​​റ്റം​ബ​ർ […]

Local

മാന്നാനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; സഹകരണ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

അതിരമ്പുഴ: മാന്നാനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഹകരണ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സി പി ഐ (എം) സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് അതിരമ്പുഴ മണ്ഡലം പ്രസിഡൻ്റ് ജോഷി ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ […]

Keralam

പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഉണ്ടായില്ല; കെ.ജി ജോർജ് വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് കെ. സുധാകരൻ

സംവിധായകൻ കെ.ജി ജോർജിന്റെ വിയോഗത്തിൽ ആളുമാറി അനുശോചിച്ചതിൽ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്നു അദ്ദേഹം എന്നായിരുന്നു കെ.ജി ജോർജിന്റെ മരണം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുധാകരൻ നൽകിയ മറുപടി. ഇത് സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. തുടർന്നാണ് പ്രതികരണവുമായി സുധാകരൻ […]

District News

കോട്ടയത്തിനു പുറമെ ഇടുക്കിയോ പത്തനംതിട്ടയോ വേണം; സമ്മർദം ശക്തമാക്കാൻ കേരളാ കോൺഗ്രസ് എം തീരുമാനം

കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായി സമ്മർദം ശക്തമാക്കാൻ കേരളാ കോൺഗ്രസ് എം തീരുമാനം. കോട്ടയത്തിന് പുറമെ ഇടുക്കിയോ പത്തനംതിട്ടയോ ആവശ്യപ്പെടണമെന്ന് ഉന്നതാധികാര സമിതി യോഗത്തിൽ ധാരണയായി. പുതുപ്പള്ളിയിൽ കേരളാ കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് യോഗം വിലയിരുത്തി. മന്ത്രിസഭാ പുനഃസംഘടനയിൽ രണ്ടാം മന്ത്രി സ്ഥാനമെന്ന ആവശ്യം ശക്തമാക്കും. സോളാർ […]

District News

തെരുവുനായ തീവ്രവാക്സിനേഷൻ യജ്ഞത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി

ഏറ്റുമാനൂർ: തെരുവുനായ പേവിഷ പ്രതിരോധത്തിനായി നടപ്പാക്കുന്ന തെരുവുനായ തീവ്രവാക്സിനേഷൻ യജ്ഞത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി. വാക്സിനേഷൻ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ കൈപ്പുഴ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സ്വകാര്യ- […]