Local

വെറ്ററിനറി ഡിസ്പൻസറിയുടെ നേതൃത്വത്തിൽ ക്ഷീര കർഷകർക്ക് വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

ഏറ്റുമാനൂർ: മൃഗസംരക്ഷണ വകുപ്പ്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വെറ്ററിനറി ഡിസ്പൻസറിയുടെ നേതൃത്വത്തിൽ തവളക്കുഴി ക്ഷീരകർഷക സംഘത്തിൽ ക്ഷീര കർഷകർക്ക് വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു. പശുക്കൾക്ക് ആവശ്യമായ മരുന്ന് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് റ്റി.ഡി. മാത്യു യോഗത്തിൽ […]

Keralam

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത്  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാസ്ഥവകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ ജാർഖണ്ഡിന് മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കോമോറിൻ തീരത്തായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് […]

Keralam

പുതിയ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ

കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് മലപ്പുറം തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും കണ്ടിരുന്നുവെന്നും ആദ്യത്തെ വന്ദേഭാരത് ട്രെയിനിന് കൂടി സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇ ടി മുഹമ്മദ് […]

Local

കുട്ടികളിലെ ത്വക്ക് രോഗ പരിശോധന പരിപാടിയായ ‘ബാലമിത്ര’ പദ്ധിതിക്ക്‌ അതിരമ്പുഴയിൽ തുടക്കമായി

അതിരമ്പുഴ: കുട്ടികളിലെ ത്വക്ക് രോഗ പരിശോധന പരിപാടിയായ ‘ബാലമിത്ര’ പദ്ധിതിയുടെ  അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്, സ്കൂൾതല  ഉദ്ഘാടനം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ നിർവ്വഹിച്ചു. സെന്റ് അലോഷ്യസ് ഹൈസ്ക്കൂൾ ആഡിറ്റേറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജയിംസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. […]

India

നിലപാട് കടുപ്പിച്ച് ഇന്ത്യ; കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് നിർത്തിവച്ചു

ന്യൂ‍ഡൽഹി: കാനഡ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് ഇന്ത്യ താൽകാലികമായി നിർത്തിവച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകില്ല. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിനറെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ കാനഡ ബന്ധം പൊട്ടിത്തെറിയിലെത്തി നിൽക്കേയാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. പ്രവർത്തനപരമായ കാരണങ്ങളാൽ […]

Keralam

കേരളീയം 2023 സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ഇന്ന്

തലസ്ഥാന നഗരിയിൽ നവംബർ ഒന്നു മുതൽ ഏഴു വരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ പരിപാടിയുടെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് കനകക്കുന്ന് പാലസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ കേരളീയം പരിപാടിയുടെ ഔദ്യോഗിക ലോഗോയുടെ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും […]

Keralam

മദ്യപിച്ചിരുന്നതായി തെളിഞ്ഞു; ബേക്കറി ഉടമയെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്യും

കൊച്ചി: നെടുമ്പാശേരി കരിയാടിൽ ബേക്കറി ഉടമയെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്യും. എസ്.ഐ സുനിൽ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. മർദനമേറ്റ ബേക്കറി ഉടമയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. ഇന്നലെ വൈകിട്ടാണ് കട ഉടമയെയും ഭാര്യയെയും ജീവനക്കാരനെയും എസ്.ഐ മർദിച്ചത്. ആക്രമണത്തിൽ […]

Keralam

മുറിയിൽ അതിക്രമിച്ചു കയറി; പി എം ആർഷോയ്ക്ക് എതിരെ പരാതി

തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് എതിരെ പരാതി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുറിയിൽ അതിക്രമിച്ചു കയറി യോഗം തടസപ്പെടുത്തിയെന്നാണ് പരാതി. കേന്ദ്ര കാർഷിക സെക്രട്ടറിമാരുമായുള്ള ഓൺലൈൻ യോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കേരള കാർഷിക സർവകലാശാലാ […]

Keralam

പുതിയ നിറം, ഡിസൈനിലും മാറ്റം; രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെയാണ് ട്രെയിൻ ചെന്നൈ സെന്‍ട്രലില്‍ […]

No Picture
Local

പനി പടരുന്നു: എം ജി സര്‍വകലാശാല ക്യാമ്പസിലെ ഹോസ്റ്റലുകള്‍ അടച്ചു

അതിരമ്പുഴ: എം ജി സര്‍വകലാശാല ക്യാമ്പസിലെ ഹോസ്റ്റലുകളില്‍ പനി പടരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ രോഗപ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് മുതല്‍ സെപ്തംബർ 30 വരെ ഹോസ്റ്റലുകള്‍ അടച്ചിടും. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ മൂന്നിന് […]