Keralam

എ എന്‍ ഷംസീറിനെ മാറ്റും, വീണ ജോര്‍ജ്ജ് സ്പീക്കറാകും; മന്ത്രിസഭാ പുന:സംഘടന നവംബറില്‍

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറില്‍. ഈ മാസം 20ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. സിപിഐഎം മന്ത്രിമാരിലും വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്.  എഎന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റും. വീണാ ജോര്‍ജ്ജ് പകരം സ്പീക്കറായേക്കും. […]

Local

ആധാർ മേള; അതിരമ്പുഴ പോസ്റ്റ് ഓഫീസിനു സമീപം സെപ്റ്റംബർ 16ന് നടത്തപ്പെടുന്നു

അതിരമ്പുഴ: പൊതുജനങ്ങളുടെ സൗകര്യാർത്ഥം കോട്ടയം തപാൽ ഡിവിഷൻ അതിരമ്പുഴ പോസ്റ്റ് ഓഫീസിനു സമീപം ആധാർ മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെടുന്നു. പുതിയ ആധാർ എടുക്കുന്നതിനും നിലവിലെ ആധാർ തിരുത്തുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും. 5 വയസ്സിനും 15 വയസ്സിനും മുൻപ് […]

Local

24-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും നവംബര്‍ 20 മുതല്‍ 26 വരെ

ഏറ്റുമാനൂർ: കാര്‍ഷിക കേരളത്തിന്റെ ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും നവംബര്‍ 20 മുതല്‍ 26 വരെ തീയതികളില്‍ നടത്തപ്പെടും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷിക മഹോത്സവം […]

Keralam

പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ, സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്കറിയയും നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് […]

Local

ദിശ മെഗാതൊഴിൽമേള സെപ്റ്റംബർ 16ന് ചങ്ങനാശേരി എസ്.ബി. കോളജ് കാമ്പസിൽ

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശേരി എസ്.ബി കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദിശ 2023’ മെഗാ തൊഴിൽ മേള സെപ്റ്റംബർ 16ന് എസ്.ബി. കോളജ് കാമ്പസിൽ നടത്തും. 18-40 വയസ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. ബാങ്കിങ്, നോൺബാങ്കിങ്, […]

District News

വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് എൻട്രി ഫീ പകുതിയാക്കി കുറച്ചു

തിരുവനന്തപുരം: വാഗമണിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഗ്ലാസ് ബ്രിഡ്ജ് കയറുന്നതിനുള്ള എൻട്രി ഫീസ് കുറച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നേരത്തെ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള എൻട്രി ഫീ 500 രൂപയായിരുന്നു. എന്നാൽ അത് 250 രൂപയാക്കി മാറ്റിയെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. നേരിട്ടും സോഷ്യൽ […]

India

ഇന്ത്യ മുന്നണിയുടെ കടുത്ത നിലപാട്: 14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ചു; പരിപാടികളിൽ പങ്കെടുക്കില്ല

14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ച് ‘ഇന്‍ഡ്യ’ മുന്നണി. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളിലെ അവതാരകരെയാണ് ബഹിഷ്‌കരിച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ടിവി അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നതെന്ന് മുന്നണി അറിയിച്ചു. അവതാരകരുടെ പേരുകള്‍ സഹിതം ഇന്‍ഡ്യ മുന്നണി പട്ടിക പുറത്തിറക്കി. ഇന്ത്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളും അവരുടെ പ്രതിനിധികളും ഇവരുടെ പരിപാടികളിൽ സഹകരിക്കേണ്ടെന്നാണ് […]

Keralam

കെട്ടിട വിസ്തീർണം അളക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തില്ല; നിയമ ഭേദഗതി നിയമസഭ പാസാക്കി

തിരുവനന്തപുരം: സംസ്ഥാന കെട്ടിട നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി. ഇനിമുതൽ ഒറ്റത്തവണ നികുതി നിശ്ചയിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് അളവ് എടുക്കേണ്ടതില്ല. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും നേരിട്ടു പോയി അളന്ന് തിട്ടപെടുത്തിയാണ് മുൻപ് നികുതി നിശ്ചയിച്ചിരുന്നത്. പുതിയ ഭേദഗതി പ്രകാരം […]

Keralam

70 വയസ് വരെയുള്ളവരെ ഗസ്റ്റ് അധ്യാപകരായി പരിഗണിക്കാമെന്ന ഉത്തരവ്; സര്‍ക്കാരിനെതിരെ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ ഡിവൈഎഫ്‌ഐ. 70 വയസ് വരെയുള്ള, വിരമിച്ച അധ്യാപകരെ ഗസ്റ്റ് അധ്യാപകരായി പരിഗണിക്കാമെന്ന തീരുമാനം പിന്‍വലിക്കണമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. സര്‍ക്കാര്‍ നിലപാട് യുവജന വിരുദ്ധമാണെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. താല്‍ക്കാലിക തൊഴില്‍ എന്ന പ്രതീക്ഷയെ പോലും ഇല്ലാതാക്കുന്നതാണ് ഉത്തരവെന്നും […]

India

ലക്ഷദ്വീപിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ മാംസം ഒഴിവാക്കിയ നടപടി; തീരുമാനം ശരിവച്ച് സുപ്രീം കോടതി

കവരത്തി: ലക്ഷദ്വീപിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ശരിവെച്ചു സുപ്രീം കോടതി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയ ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്. മീനും മുട്ടയും നിലനിർത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. […]