‘പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ–ഓണ സമ്മാനം’: പാചകവാതക വില കുറച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി∙ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ 200 രൂപ സബ്സിഡി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഇതോടെ, പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇളവ് 400 രൂപയായി ഉയരും. വിലക്കയറ്റം വളരെ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം വരുന്നത്. […]
