No Picture
Keralam

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം; ചരിത്രപരമായ തീരുമാനവുമായി സർക്കാർ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റും ജനറല്‍ നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി നഴ്‌സിംഗ് മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്.  ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി […]

No Picture
District News

തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനുള്ള ലേലനടപടികൾ പൂർത്തിയായി

കോട്ടയം : തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനുള്ള ലേലനടപടികൾ പൂർത്തിയായി. അൻപതിലധികം കമ്പനികൾ പങ്കെടുത്ത ലേലത്തിൽ ഒരു കോടി പത്തുലക്ഷം രൂപയ്ക്ക് കൊല്ലം കേരളപുരം അലയൻസ് സ്റ്റീൽ ലേലം പിടിച്ചു.  കെട്ടിട സമുച്ചയത്തിനു ബലക്ഷയമുണ്ടെന്ന നഗരസഭയുടെ റിപ്പോർട്ട് പ്രകാരം  പൊളിച്ചു നീക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവോടെ കെട്ടിടത്തിലെ മുഴുവൻ വ്യാപാരികളെയും […]

No Picture
Keralam

മദ്യനയം അംഗീകരിച്ചു: ബാർ ലൈസൻസ് ഫീസിൽ വർധന

തിരുവനന്തപുരം: ഈ വർഷത്തെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു. 5 ല‍ക്ഷം രൂപയാണ് വർധിപ്പിച്ചത്. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. ‌പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ സ്റ്റാർ പദവി നല്‍കാനും തീരുമാനമായി.  ബാർ […]

No Picture
Keralam

ജനല്‍ കര്‍ട്ടനായി ഇട്ടിരുന്ന ഷാള്‍ കഴുത്തില്‍ കുരുങ്ങി; പതിനൊന്നുക്കാരന് ദാരുണാന്ത്യം

ജനല്‍ കര്‍ട്ടനായി ഇട്ടിരുന്ന ഷാള്‍ കഴുത്തില്‍ കുരുങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. അങ്കമാലി കറുകുറ്റി എടക്കുന്ന് കമ്പിവളപ്പ് ആമ്പലശേരിവീട്ടില്‍ അനീഷിന്റെയും സുനിയുടെയും മകന്‍ ദേവവര്‍ദ്ധനാണ് (11) മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. പാലിശ്ശേരി ഗവ. ഹൈസ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവവര്‍ദ്ധന്‍. തുണി അലക്കുകയായിരുന്ന സുനി […]

No Picture
India

കാർ​ഗിൽ യുദ്ധത്തിന്റെ ജ്വലിക്കുന്ന ഓർമ്മയിൽ രാജ്യം

കാര്‍ഗിലിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ രാജ്യം. ഇന്ത്യന്‍ സൈന്യത്തിന്‍റെ അസാധാരണ ധീരതയുടെ അടയാളമാണ് കാർഗിൽ. ആ വിജയഭേരി മുഴക്കത്തിന് ഇന്ന് 24 വര്‍ഷം. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്.1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര […]

No Picture
Keralam

ഹൗളിം​ഗ് സാധാരണമാണ്, കേസ് ആ​ദ്യത്തേത്; സംഭവിച്ചതിനെക്കുറിച്ച് എസ് വി സൗണ്ട്‌സ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതില്‍ കേസെടുത്ത നടപടിയില്‍ പ്രതികരിച്ച് എസ് വി സൗണ്ട്‌സ് ഉടമ വട്ടിയൂര്‍കാവ് സ്വദേശി രഞ്ജിത്ത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ വെറും 10 സെക്കന്റ് മാത്രമാണ് പ്രശ്‍നം ഉണ്ടായത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തിരക്കിൽ ആളുകൾ കേബിളിൽ തട്ടിയാണ് ശബ്ദം തകരാറിൽ […]

No Picture
Keralam

നെഹ്റു ട്രോഫി വള്ളം കളി; മാറ്റുരയ്ക്കാന്‍ 72 വള്ളങ്ങള്‍

ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളം കളിയിൽ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങള്‍. അവസാന ദിവസമായ ചൊവ്വാഴ്ച 15 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 19 ചുണ്ടൻ വള്ളങ്ങൾ, ചുരുളൻ-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-15, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി […]

No Picture
Health

മദ്യലഹരിയില്‍ എടുത്തെറിഞ്ഞ കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും സർക്കാർ ഉറപ്പാക്കും; മന്ത്രി വീണാ ജോർജ്

കൊല്ലത്ത് മദ്യലഹരിയിൽ ദമ്പതികൾ എറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രി. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കൽ കോളേജിലേയും ഡോക്ടർമാർ വിദഗ്ധ ചികിത്സ നൽകി രക്ഷപ്പെടുത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജ് എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദർശിച്ചു. കുഞ്ഞിന്റെ […]

No Picture
Keralam

ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം; ​ഗൗനിക്കാതെ സിപിഐഎം

തിരുവനന്തപുരം: മന്ത്രിസ്ഥാനം തരുന്നുണ്ടെങ്കിൽ ​ഗതാ​ഗത വകുപ്പ് വേണ്ടെന്ന് ശാഠ്യം പിടിച്ച കേരള കോൺ​ഗ്രസ് ബിയുടെ ആവശ്യത്തെ ​ഗൗനിക്കാതെ സിപിഐഎം. പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുളളതിനാൽ സിപിഐഎം പുനഃസംഘടന ഉടൻ ഉണ്ടായേക്കില്ല. മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് സിപിഐഎമ്മിലോ മുന്നണിയിലോ ചർച്ചയൊന്നും തു‍ടങ്ങാത്തതിനാൽ ആവശ്യം ഉടൻ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. ഇടതുമുന്നണിയുടെ […]

No Picture
Keralam

പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചാലക്കുടി പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഡാമിലെ ജലത്തിന്‍റെ അളവ് പരമാവധി […]