നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ കാറിടിച്ച് അപകടം; 3 പേർക്ക് പരിക്ക്
ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ കാറിടിച്ച് കയറി 3 പേർക്ക് പരിക്ക്. (ഇന്ന് ) വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ആൾക്കും സമീപത്ത് ബസ് കാത്തുനിന്ന 2 പേർക്കുമാണ് പരിക്കേറ്റത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. […]
