District News

കോട്ടയത്തിന്റെ 48-ാം മത് കളക്ടറായി വി. വിഗ്‌നേശ്വരി ഐ.എ.എസ് ചുമതലയേറ്റു

കോട്ടയത്തിന്റെ 48-ാം മത് കളക്ടറായി വി. വിഗ്‌നേശ്വരി ഐ.എ.എസ് ചുമതലയേറ്റു. രാവിലെ 10 മണിയോടെ കളക്ട്രേറ്റിലെത്തിയ കളക്ടറെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്, എഡിഎം, തഹസീൽദാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ജനങ്ങളുടെ ഒപ്പം നിന്നുകൊണ്ട് ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും, ഏവരുടെയും പിന്തുണയും സഹകരണവും […]

Keralam

കാലവർഷമെത്തി! അടുത്ത 24 മണിക്കൂറിൽ വ്യാപക മഴ

സംസ്ഥാനത്ത് കാലവർഷമെത്തിയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒരാഴ്ച വൈകിയെങ്കിലും കേരളത്തിന്റെ ഭൂരിഭാ​ഗം പ്രദേശങ്ങളിലും കാലവർഷമെത്തിയതായി അധികൃതർ അറിയിച്ചു. 24 മണിക്കൂറിൽ കേരളത്തിൽ വ്യാപക മഴ പെയ്യും. ഇതേ തുടർന്ന് സംസ്ഥാനത്ത് 9 ജില്ലകളിൽ യെലോ അലർട്ടും ഒരു ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോടാണ് ഓറഞ്ച് അലർട്ട്. […]

District News

ശ്രദ്ധയുടെ ആത്മഹത്യാക്കുറിപ്പിൽ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും ഉണ്ടായിരുന്നില്ല; കോട്ടയം എസ് പി

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ എഞ്ചിനിയറിങ് കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത ശ്രദ്ധ സതീഷ് എന്ന വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും ഉണ്ടായിരുന്നില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്. ശ്രദ്ധയുടെ മുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ‘ഞാൻ പോകുന്നു’ എന്ന് മാത്രമാണ് എഴുതിയിരുന്നത്. ആത്മഹത്യയുടെ കാരണത്തെക്കുറിച്ചോ കുറ്റക്കാരായ […]

Keralam

മാവേലിക്കരയിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുകാരി നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്

മാവേലിക്കര പുന്നമൂട്ടിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുള്ള നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്. നക്ഷത്രയുടെ കഴുത്തിന്റെ വലതുഭാഗത്താണ് മഴു കൊണ്ടുള്ള വെട്ടേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതി ശ്രീമഹേഷ് പൊലീസ് കസ്റ്റഡിയിലും അക്രമാസക്തനാണ്. ഇയാൾ മയക്കുമരുന്നിനു അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. ശ്രീമഹേഷിൻറെ വെട്ടേറ്റ അമ്മ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. […]

Keralam

യുഎസ്, ക്യൂബ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര തിരിച്ചു

ലോകകേരളസഭ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. രാവിലെ 4.35നുള്ള എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോർക്കിലേക്ക് തിരിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 10ന് രാവിലെ ടൈം സ്‌ക്വയറിലെ […]

Local

ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവത്ക്കരണത്തിന് കൂട്ടായ പരിശ്രമങ്ങളും സഹകരണവും അത്യന്താപേക്ഷിതം; മാര്‍ മാത്യു മൂലക്കാട്ട്

ഏറ്റുമാനൂർ: ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവത്ക്കരണത്തിന് കൂട്ടായ പരിശ്രമങ്ങളും സഹകരണവുംഅത്യന്താപേക്ഷിതമാണെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായുള്ള അവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Local

സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം; അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറി

അതിരമ്പുഴ : മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ വസ്തു ഉടമ തന്നെ അടിയന്തിരമായി മുറിച്ച് മാറ്റണമെന്നും അല്ലാത്ത പക്ഷം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും വസ്തു ഉടമ തന്നെ ആയിരിക്കും ഉത്തരവാദി എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Keralam

സ്കൂൾ പ്രവൃത്തി ദിവസം; അധ്യാപക പ്രതിഷേധത്തിന് പിന്നാലെ പിൻവലിഞ്ഞ് സർക്കാർ

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആകും. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെ മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി.  മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാർച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി […]

District News

ശ്രദ്ധ സതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; വിദ്യാർഥികള്‍ സമരം പിൻവലിച്ചു

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ ശ്രദ്ധ സതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ എന്നിവർ വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ സമരം താത്കാലികമായി പിൻവലിച്ചതായി വിദ്യാർഥി പ്രതിനിധികള്‍ അറിയിച്ചു. സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ […]

District News

അമൽജ്യോതി കോളേജ് പ്രതിഷേധം: മന്ത്രിമാർ കാഞ്ഞിരപ്പള്ളിയിൽ; വിദ്യാർഥി, മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥി പ്രതിഷേധത്തിൽ ചർച്ചകൾക്ക് തുടക്കമിട്ടു മന്ത്രിമാരുടെ സംഘം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, മന്ത്രി വി എൻ വാസവൻ എന്നിവർ രാവിലെ 10 മണിയോടെ കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിൽ എത്തി. മന്ത്രിമാർ വിദ്യാർഥികളുമായി ചർച്ച നടത്തി. ഉടൻ മാനേജ്മെന്റ് പ്രതിനിധികളെയും കാണും. വിദ്യാർഥിനിയുടെ […]