Keralam

സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസം; എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടന

തിരുവനന്തപുരം: സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കി തീരുമാനത്തിനോട് എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ. വേണ്ടത്ര കൂടിയാലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ ഏകപക്ഷീയമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തീരുമാനം പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ അറിയിച്ചു. നിലവില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും കെഇആര്‍ വ്യവസ്ഥകളുമനുസരിച്ച് പ്രൈമറിയില്‍ 800 ഉം […]

India

ഒഡീഷ ട്രെയിന്‍ ദുരന്തം; മരണസംഖ്യ ഉയരുന്നു, അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. ഇതുവരെ 237 പേര്‍ മരിച്ചതായും 900 പേര്‍ക്ക് പരിക്കേറ്റതായും വിവരം ലഭിച്ചു. നിരവധി മൃതദേഹങ്ങള്‍ ഇപ്പോഴും ട്രെയിന്‍ കോച്ചുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. സൈന്യം ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് […]

Keralam

മാലിന്യമുക്തം നവകേരളം; ജൂൺ അഞ്ചിന് തദ്ദേശ സ്ഥാപനങ്ങളിൽ ഹരിതസഭ

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ അടിയന്തിരഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലും ഹരിതസഭ സംഘടിപ്പിക്കും. മാർച്ച് 15 മുതൽ മെയ് 30  വരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ അവലോകനവും വിലയിരുത്തലുമാണ് ഹരിത സഭയുടെ ഭാഗമായി നടക്കുക. ഇതുവരെ നടന്ന […]

Keralam

ഒടുവിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാ‍ര്‍; ജൂൺ 8 മുതൽ വിതരണം

തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടു മാസത്തെ പെൻഷൻകൂടി നൽകാനുണ്ട്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ.  സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെങ്കിലും എല്ലാ […]

Keralam

‘ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതില്‍ വൈരാഗ്യം’: ട്രെയിനിന് തീവെച്ചത് ബംഗാൾ സ്വദേശി

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്‍റെ കോച്ചിന് തീവച്ചത് ബംഗാൾ സ്വദേശി പുഷൻജിത് സിംഗാണെന്ന് പൊലീസ്. ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റെയിൽവേ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതാണ് ട്രെയിനിന് തീവയ്ക്കാൻ കാരണമെന്നാണ് ഇയാൾ മൊഴി നൽകിയത്. ഇയാൾ ഏറെ നാളുകളായി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് കഴിയുന്നത്. ഇവിടെ ഭിക്ഷയെടുക്കാൻ […]

Keralam

ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ ജാമ്യപേക്ഷ കോടതി തള്ളി

കഷായത്തിൽ വിഷം കലർത്തി കാമുകന്‍ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യപേക്ഷ നെയ്യാറ്റിന്‍കര കോടതി തള്ളി. പ്രതിയെ കസ്റ്റഡിയിൽ വച്ചുകൊണ്ടു തന്നെ വിചാരണ പൂർത്തിയാക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. നെയ്യാറ്റിന്‍കര അഡീഷണൽ സെഷന്‍സ് ജഡ്ജി വിദ്യാധരനാണ് വിധി പറഞ്ഞത്. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ […]

Keralam

ഇനി ‘സീറോ വേസ്റ്റ്’ ക്യാമ്പസുകൾ; പ്രഖ്യാപനം പരിസ്ഥിതി ദിനത്തിൽ

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ സർവകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളായി പ്രഖ്യാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.  അന്നുതന്നെ 1000 കലാലയ വിദ്യാർഥികൾ ചേർന്ന് തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂൺ അഞ്ചിന് രാവിലെ ഒമ്പതിന് […]

India

ബ്രിജ് ഭൂഷണ്‍ സ്ഥിരം ലൈംഗിക കുറ്റവാളി, വ്യക്തമാക്കി പൊലീസ് എഫ്‌ഐആര്‍

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സ്ഥിരം ലൈംഗിക കുറ്റവാളിയെന്ന് വ്യക്തമാക്കി പൊലീസ് എഫ്‌ഐആര്‍. 15 തവണ ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നതായി കണ്ടെത്തി. ജൂണ്‍ 5 ന് അയോധ്യയില്‍ വെച്ച് നടത്താനിരുന്ന ബ്രിജ് ഭൂഷണ്‍ ശക്തി പ്രകടന റാലി തല്‍ക്കാലത്തേക്ക് മാറ്റിവച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി […]

Keralam

സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും നിർത്തിവെച്ചു

സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു. പുതുക്കിയ ബില്ലീംഗ് രീതി വന്നപ്പോഴുണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് റെഷന്‍ വിതരണം മുടങ്ങിയത്. ഇതോടെ ഇന്നത്തെ റേഷന്‍ വിതരണം നിർത്തിവയ്ക്കാന്‍ സർക്കാർ നിർദേശം നൽകി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സീഡിയടക്കമുള്ള തുകയുടേയും വിവരങ്ങൽ ബില്ലിൽ ഉൾപ്പടുത്തുന്നതിന്‍റെ ഭാഗമായുള്ള […]

World

പിഞ്ചുകുഞ്ഞിനെ കാറില്‍ മറന്ന് അമ്മ, ഓര്‍ത്തത് 9 മണിക്കൂറിന് ശേഷം; ദാരുണാന്ത്യം

കാറിനുള്ളില്‍ അമ്മ മറന്നുവെച്ച ഒരു വയസുകാരിക്ക് കൊടുംചൂടില്‍ ദാരുണാന്ത്യം. ഒമ്പത് മണിക്കൂറിന് ശേഷം തിരികെ കാറിലെത്തിയപ്പോഴാണ് മകള്‍ കാറിലുണ്ടെന്ന് അമ്മ ഓര്‍ത്തത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമേരിക്കയിലെ വാഷിങ്ടണിലാണ് സംഭവം.  ഒരു ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. രാവിലെ 8 മണിക്ക് മകളെയും […]