No Picture
Keralam

സെർവർ തകരാർ; റേഷൻ വിതരണം അവതാളത്തിൽ

തിരുവനന്തപുരം : സെർവർ തകരാറിലായതോടെ റേഷൻ വിതരണത്തിലെ ഇ പോസ് സംവിധാനം മെല്ലെപ്പോക്കിൽ. മെഷീനിൽ കൈവിരൽ പതിക്കുന്നത് പരാജയപ്പെടുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഫെബ്രുവരി മാസം ഇന്ന് അവസാനിക്കാനിരിക്കെ നിരവധി ആളുകളാണ് ഈ മാസത്തെ റേഷൻ വാങ്ങാനാകാതെ വീട്ടിലേക്ക് മടങ്ങുന്നത്. സംസ്ഥാനത്തെ തൊണ്ണൂറ്റി മൂന്നര ലക്ഷം റേഷൻ കാര്‍ഡുടമകളിൽ എഴുപത് ശതമാനത്തോളം മാത്രമാണ് […]

No Picture
Keralam

ആകാശ് തില്ലങ്കേരിയും,ജിജോയും ആറ് മാസത്തെ കരുതൽ തടങ്കലിൽ

കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തില്ലങ്കേരിയും ഇനി ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ. ഇരുവരും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെയാണ് നടപടി. കണ്ണൂര്‍ മുഴക്കുന്ന് പൊലീസാണ് കാപ്പ ചുമത്തി ആകാശിനെയും ജിജോയെയും അറസ്റ്റ് ചെയ്തത്. […]

No Picture
India

ഖുശ്ബു സുന്ദർ ദേശീയ വനിതാ കമ്മീഷൻ അംഗം

ചെന്നൈ: സിനിമാ താരവും സാമൂഹ്യ പ്രവർത്തകയുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചു. ഖുശ്ബുവടക്കം മൂന്ന് അംഗങ്ങളെയാണ് മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ വനിതാ ശിശുവികസന മന്ത്രാലയം നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള മംമ്താ കുമാരി, മേഘാലയയിലെ ഡെലീന ഖോങ്ദുപ്പ് എന്നിവരാണ് കമ്മീഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റു […]

No Picture
District News

വീടിന് കല്ലെറിഞ്ഞതില്‍ വൈരാഗ്യം; കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു

കോട്ടയം: കറുകച്ചാലില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവരാണ് പൊലീസില്‍ കീഴടങ്ങിയത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് […]

No Picture
Keralam

സന്ന്യാസ വിദ്യാർത്ഥിനി കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിൽ കോൺവെന്റിൽ കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശിനി അന്നപൂരണിനെയാണ്(27) കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ നടന്ന പ്രാർത്ഥനയ്ക്ക് യുവതി എത്തിയിരുന്നില്ല. തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് യുവതിയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ […]

No Picture
Keralam

നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിനുള്ള മാധ്യമവിലക്ക് പിൻവലിക്കണം; സ്പീക്കർക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

തിരുവനന്തപുരം:നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന്  മാധ്യമങ്ങൾക്ക്  ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാൽ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍  ഇത് റദ്ദാക്കിയിരുന്നു. ലോകത്താകെ കോവിഡ് […]

No Picture
Keralam

23 വർഷമായി കാണാത്ത ഫയൽ 24 മണിക്കൂറിനകം കണ്ടുകിട്ടി

മരിച്ചുപോയ ജീവനക്കാരന്റെ ആനുകുല്യങ്ങൾ നല്കാനും ആശ്രിത നിയമനത്തിനും സർവ്വീസ് ബുക്ക് കാണാനില്ലെന്ന് തടസ്സം പറഞ്ഞ വിഷയത്തിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിൽ തീരുമാനം. സംസ്ഥാന വിവരാവകാശ കമ്മീഷണർ വിചാരണ ചെയ്തതോടെ  23 വർഷമായി കാണാതിരുന്ന രേഖ 24 മണിക്കൂറിൽ ലഭ്യമായി. ഇടുക്കിയിൽ ഡി എം ഒ ഓഫീസിൽ നിന്നാണ് ഫയൽ […]

No Picture
Keralam

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി; ശുപാർശ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഭരണ പരിഷ്ക്കര കമ്മീഷന്റെതായിരുന്നു ശുപാർശ. എന്നാൽ എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി എതിർത്തു. ഇതേ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പ്രവർത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം […]

No Picture
Keralam

സഹകരണ വകുപ്പിന്റെ സഹായഹസ്തം വായ്പാ പദ്ധതിയ്ക്ക് തുടക്കമായി

വഴിയോര കച്ചവടക്കാരെയും , ചെറുസംരഭകരെയും കൊള്ളപലിശക്കാരിൽ നിന്ന് രക്ഷിക്കുന്നതിനായി സഹകരണ വകുപ്പിന്റെ സഹായഹസ്തം വായ്പാ പദ്ധതി. സർക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ആയിരകണക്കിന് ആളുകൾക്ക് ആശ്വാസമാവുന്ന വായ്പാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.   20000 രൂപയാണ് ഈ പദ്ധതി അനുസരിച്ച് ലഭിക്കുക . 10000 […]

No Picture
District News

കോട്ടയത്ത് നിന്ന് കാണാതായ പൊലീസുകാരന്‍ കുടുംബത്തെ ബന്ധപ്പെട്ടു

കോട്ടയത്ത് നിന്നും കാണാതായ സിവില്‍ പോലീസ് ഓഫീസര്‍ ഫോണിലൂടെ കുടുംബവുമായി ബന്ധപ്പെട്ടു. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ബഷീറാണ് തമിഴ്‌നാട്ടിലെ ഏര്‍വാടി പള്ളിയില്‍ താനുണ്ടെന്ന് കുടുംബത്തെ അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലെത്തുമെന്നും ഇയാള്‍ അറിയിച്ചെന്നാണ് സൂചന. കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ബഷീറിനെ ഇന്ന് രാവിലെ മുതല്‍ കാണാതായത്. […]