No Picture
Local

ഏറ്റുമാനൂരിലെ അപകടം; കാറിൽ നിന്നും എംഡിഎംഎ കണ്ടെത്തി

ഏറ്റുമാനൂർ: മാണി സി കാപ്പൻ എംഎൽഎയുടെ ഡ്രൈവറുടെ മരണത്തിന് കാരണമായ ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തിൽ വഴിത്തിരിവ്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും രാസലഹരി മരുന്നായ എംഡിഎംഎ കണ്ടെടുത്തു. അപകടത്തിൽ മരിച്ച രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.  അഞ്ച് മില്ലി ഗ്രാം എംഡിഎംഎയാണ് കാറിൽ നിന്നും പൊലീസ് കണ്ടെത്തിയത്. […]

No Picture
India

പാവപ്പെട്ടവർക്ക് പുതുവത്സര സമ്മാനം; സൗജന്യ റേഷൻ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

സൗജന്യ റേഷൻ പദ്ധതി ഒരു വർഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. 2022 ഡിസംബർ മാസത്തോടു കൂടി അവസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബർ വരെ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് പദ്ധതി നീട്ടാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഒരു […]

No Picture
Local

കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ വിളംബര ജാഥ നടത്തി

അതിരമ്പുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനുമെതിരെ കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ മുന്നോടിയായി വിളംബര ജാഥ നടത്തി. കോട്ടയ്ക്കുപുറം ഗ്രാമോദ്ധാരണ വായനശാലയിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു.ജാഥ മാനേജർ കെ എം മാത്യു അദ്ധ്യക്ഷനായിരുന്നു. ജാഥ ക്യാപ്റ്റനും […]

No Picture
Local

ഏറ്റുമാനൂരിൽ വാഹനാപകടം; മാണി സി കാപ്പന്‍ MLAയുടെ ഡ്രൈവർ വാഹനാപകടത്തില്‍ മരിച്ചു

ഏറ്റുമാനൂർ: മാണി സി കാപ്പന്‍ എം എല്‍ എ യുടെ ഡ്രൈവർ വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി(24) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ വെച്ച് രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. രാഹുലിന്റെ നിര്യാണത്തില്‍ മാണി സി കാപ്പന്‍ അനുശോചിച്ചു. തന്നെ തേടിയെത്തുന്ന ജനങ്ങളോട് […]

No Picture
World

ചാൾസ് ശോഭരാജ് ജയിൽ മോചിതനായി

ദില്ലി: കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. നേപ്പാൾ സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് മോചനം. 2003 മുതൽ കാഠ്മണ്ഡുലിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്നു.19 വർഷങ്ങൾക്ക് ശേഷമാണ് ശോഭരാജ് ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. പ്രായാധിക്യം കണക്കിലെടുത്താണ് നേപ്പാൾ സുപ്രീം കോടതി ചാൾസ് ശോഭരാജിന് ജയിൽ മോചനം അനുവദിച്ചത്. […]

No Picture
World

അമേരിക്കയിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെ ഗുജറാത്ത് സ്വദേശി മരിച്ചു, ഭാര്യക്കും മകനും പരിക്ക്

ദില്ലി: അമേരിക്ക മെക്സിക്കോ അതിർത്തിയിലുള്ള കൂറ്റൻ മതിലിൽ നിന്ന് താഴെ വീണ് ഗുജറാത്ത് സ്വദേശി മരിച്ചു. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. മതിൽ ചാടി കടക്കാനുള്ള ശ്രമത്തിനിടെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുജറാത്ത് ഗാന്ധിനഗർ സ്വദേശി ബ്രിജ് കുമാർ യാദവാണ് മരിച്ചത്. 30 അടി മുകളിൽ […]

No Picture
India

വിദേശത്തെ കൊവിഡ് വ്യാപനം; രാജ്യത്ത് ജാഗ്രത കൂട്ടി കേന്ദ്രം

ദില്ലി: വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത കൂട്ടി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര യാത്രക്കാരിൽ  ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം […]

No Picture
India

കുട്ടികളെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുന്നു; ബൈജൂസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍  രംഗത്ത്. ബൈജൂസ് ആപ്പ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങി ശല്യപ്പെടുത്തുകയും കോഴ്സുകള്‍ വാങ്ങിയില്ലെങ്കില്‍ കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ദേശീയ ബാലാവകാശ കമ്മീഷൻ പറഞ്ഞു. ‘ബൈജൂസ് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ഫോണ്‍ […]

No Picture
Keralam

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം, ആശങ്കപ്പെടേണ്ടെന്ന് മന്ത്രി വീണ ജോർജ്ജ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുജാഗ്രത നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി. കൂടുതൽ സാമ്പിളുകളിൽ ജനിതക ശ്രേണീകരണം നടത്തും. പ്രായം കൂടിയവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും അവധികാല യാത്രകളിൽ ജാഗ്രത വേണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.  ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായോയെന്ന് സംസ്ഥാന തലത്തിൽ പരിശോധിക്കും. പുതിയ വകഭേദങ്ങൾ […]

No Picture
District News

‘സരസി’നെ നെഞ്ചേറ്റി കോട്ടയം; 5 ദിവസത്തെ വരുമാനം 3.06 കോടി

കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയെ ജില്ല ഹൃദയത്തോടു ചേർത്തപ്പോൾ അഞ്ചുദിവസം കൊണ്ട് കുടുംബശ്രീ സംരംഭകർ നേടിയത് 3.06 കോടി രൂപയുടെ വരുമാനം. ഡിസംബർ 19 വരെയുള്ള കണക്ക് പ്രകാരം 2.68 കോടിയാണ് 245 പ്രദർശന വിപണ സ്റ്റാളുകളിൽ നിന്ന് മാത്രമുള്ള വരുമാനം. സരസിലെ ഭക്ഷണവൈവിധ്യത്തിനും മികച്ച ജനപിന്തുണയാണ് […]