No Picture
Keralam

ഗവർണറുടെ ഹൈക്കോടതിയിലെ അഭിഭാഷകർ രാജിവെച്ചു

കേരളാ ഗവർണ‍ര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു. അഡ്വ. ജയ്ജുബാബുവും, അഡ്വ. ലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു.  വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് […]

No Picture
Keralam

കത്ത് വിവാദം: മേയർ ആര്യ രാജേന്ദ്രൻറെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിൽ മേയർ ആര്യാ രാജേന്ദ്രൻറെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. മേയറുടെ വീട്ടിൽ വച്ച് ഡി വൈ എസ്പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ മേയർ മൊഴി നൽകാൻ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല. അതേസമയം, മേയറുടെ രാജിയാവശ്യപ്പെട്ടുള്ള […]

No Picture
Keralam

സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം ഫലം കണ്ടു; കെഎസ്ആ‍ര്‍ടിസി കോടതിയിൽ

കൊച്ചി: സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം നടപ്പിലാക്കിയ പാറശാല ഡിപ്പോയിൽ വൻ വരുമാന വർധനയെന്ന് കെഎസ്ആ‍ര്‍ടിസി. ഡിപ്പോയിൽ മുൻപുണ്ടായിരുന്നതിനെ അപേക്ഷിച്ച് ദിവസേന ശരാശരി 80,000-90,000 രൂപ വരെ വരുമാനം വർധിച്ചതായി കെഎസ്ആര്‍ടിസി കേരള ഹൈക്കോടതിയെ അറിയിച്ചു.  ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയിൽ കെഎസ്ആർടിസി വിശദീകരണം നൽകിയത്. സർക്കാർ നിർദേശപ്രകാരമാണ് സിംഗിൾ ഡ്യൂട്ടി […]

No Picture
Keralam

ഡോ.സിസ തോമസിന് കെടിയു വിസിയായി തുടരാം; സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെ താത്കാലിക വൈസ് ചാൻസലറായി നിയമിച്ചതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിസയുടെ നിയമനം സ്‌റ്റേ ചെയ്ത് കൊണ്ട് ഇടക്കാല ഉത്തരവ് വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തിൽ കെടിയു താത്കാലിക വിസിയായി ഗവർണർ നിയമിച്ച […]

No Picture
India

സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചിലവഴിക്കുന്നു; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധിക സമയം ചിലവഴിച്ചുവെന്ന കാരണത്താൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്‌ച രാത്രിയാണ് 38 കാരൻ ഭാര്യയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം.  തിരുപ്പൂരിലെ തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതന […]

No Picture
Local

സി പി ഐ (എം) ഏറ്റുമാനൂർ ടൗൺ ബ്രാഞ്ച് കമ്മറ്റി വീട് നിർമിച്ചു നൽകി

ഏറ്റുമാനൂർ: സി പി ഐ (എം) ഏറ്റുമാനൂർ ടൗൺ ബ്രാഞ്ച് കമ്മറ്റിയുടെ നേത്യത്വത്തിൽ  വീട് നിർമിച്ചു നൽകി. കുഴിപറമ്പിൽ മേരിക്കും കുടുംബത്തിനുമാണ് വീട് കൈമാറിയത്.  വീടിന്റ താക്കോൽദാന കർമ്മം സി പി ഐ (എം) കോട്ടയം ജില്ലാ കമ്മറ്റി സെക്രട്ടറി എ.വി റസ്സൽ നിർവ്വഹിച്ചു. താക്കോൽദാന ചടങ്ങിൽ സി […]

No Picture
Keralam

സ്‌കൂള്‍, കോളേജ് വിനോദയാത്രയ്ക്ക് ഇനി കെഎസ്ആർടിസി ബസ്

സ്‌കൂള്‍, കോളേജ് വിനോദയാത്രകള്‍ക്ക് ഇനി കെഎസ്ആര്‍ടിസി ബസുകള്‍ വാടകയ്ക്ക് ലഭിക്കും. മിനി ബസുകള്‍ മുതല്‍ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസുകള്‍ വരെയാണ് ലഭ്യമാവുക. ഏഴ് വിഭാഗങ്ങളിലായി മിനിമം നിരക്ക് പ്രഖ്യാപിച്ചു. 4, 8, 12, 16 മണിക്കൂര്‍ എന്നിങ്ങനെ സമയം അടിസ്ഥാനത്തിലും ബസുകള്‍ വാടകയ്ക്ക് നല്‍കും. അധികമായി സഞ്ചരിക്കുന്ന […]

No Picture
World

ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയ്ക്ക് യാത്ര സൗകര്യമൊരുക്കി വിമാനക്കമ്പനി

കഴിഞ്ഞ വര്‍ഷത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയാണ് റുമേയ്സാ ഗെല്‍ഗി. 7 അടി  7 ഇഞ്ച് ഉയരമുള്ള റുമേയ്സാ ഗെല്‍ഗിക്ക്  ഇക്കാലത്തിനിടയിൽ ഒരിക്കല്‍ പോലും തന്‍റെ ഉയരം മൂലം വിമാനയാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. വീവെര്‍ സിന്‍ഡ്രോം ബാധിതയായ ഗെല്‍ഗിക്ക് ചെറുപ്പത്തില്‍ തന്നെ വിമാന […]

No Picture
India

നോട്ട് നിരോധനം; ലക്ഷ്യം നിറവേറ്റാൻ സാധിച്ചോ?

നാളെ നവംബർ 8, ആറ് വർഷം മുൻപ് 2016 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപയുടേയും 1000 രൂപയുടേയും നോട്ട് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. കള്ളപ്പണം തടയുകയും, ഇന്ത്യയെ ‘ലെസ് ക്യാഷ്’ എക്കോണമി ആക്കുകയെന്നതുമായിരുന്നു നോട്ട് നിരോധനത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ ആറ് വർഷത്തിനിപ്പുറവും ഈ ലക്ഷ്യം […]

No Picture
Local

കാരിത്താസ് – അമ്മഞ്ചേരി റോഡ്; ഒറ്റകെട്ടായി നാട് മുഴുവൻ

3 വർഷമായി അടച്ചിട്ട കാരിത്താസ് – അമ്മഞ്ചേരി റോഡ് നിർമാണം ആരംഭിക്കാത്തതിനെതിരെ വൻ പ്രതിഷേധം. ഇന്നലെ നാടു മുഴുവൻ ഒറ്റകെട്ടായി മുണ്ടകപ്പാടം ജനകീയ സമിതിയുടെ നേതൃത്വത്തിൽ തെരുവിലിറങ്ങി. കുട്ടികളും സ്ത്രീകളും വൈദികരുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.   അമ്മഞ്ചേരി കവലയിൽ നിന്നാരംഭിച്ച പ്രതിഷേധം മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് […]