Keralam

മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്; പുഷ്പാർച്ചന നടത്താൻ അനുമതിയില്ല

മന്നം സമാധിയിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്. പുഷ്പാർച്ചന നടത്താൻ അനുമതിയില്ല. തിരഞ്ഞെടുപ്പ് സമയത്തെ സന്ദർശനം വേണ്ടേന്ന നിലപാടിലാണ് എൻഎസ്എസ്. നാളെ ചങ്ങനാശ്ശേരി എസ്ബി കോളേജിലെ ശതബ്‌ദി ആഘോഷങ്ങൾക്കാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഇന്ന് രാവിലെ ആണ് പുഷ്പാർച്ചനയ്ക്ക് അനുമതി ചോദിച്ചത്. എൻഎസ്എസ് അനുമതി നൽകാത്തതിനെ […]

India

മദ്യ നയ അഴിമതിക്കേസ്; ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി സിബിഐ

മദ്യനയ അഴിമതിക്കേസിൽ സിബിഐ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അരവിന്ദ് കെജരിവാൾ ഉൾപ്പെടെ 23 പേരെ കുറ്റവിമുക്തരാക്കിയ റൗസ് അവന്യൂ കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. അഴിമതിയ്ക്കായാണ് മദ്യനയമെന്ന സിബിഐ വാദം തള്ളിയാണ് 23 പേരെയും കോടതി വെറുതെ വിട്ടത്. കുറ്റകരമായ ഗൂഢാലോചന തെളിയിക്കാനായില്ല. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്നും കോടതി. […]

Keralam

‘ജനിച്ചുവളര്‍ന്ന മണ്ണില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടില്ല, കേരളത്തില്‍ ആരും അന്യരാവില്ല’

ജനിച്ചുവളര്‍ന്ന മണ്ണില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടില്ലെന്നും ഇത് കേരളം നല്‍കുന്ന ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ആരും അന്യരാവില്ലെന്നും നേറ്റിവിറ്റി കാര്‍ഡ് നടപ്പില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വവുമായി ബന്ധപ്പെട്ട അരക്ഷിത ബോധമില്ലാതാക്കാന്‍ എല്ലാവര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച നിലപാടിന്റെ പ്രഖ്യാപനമാണ് പതിനഞ്ചാം […]

Keralam

നടക്കുന്നത് പിണറായിഗോലു, അക്രമം തുടർന്നാൽ തിരിച്ചടിക്കും, ക്രമസമാധാനനില ഭദ്രമായി തുടരണം എന്നത് കോൺഗ്രസിന്റെ ബാധ്യത അല്ല; കെ മുരളീധരൻ

KSU കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ ആരോപണവുമായി കെ മുരളീധരൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ബോംബ് എറിഞ്ഞത്. നടക്കുന്നത് പിണറായിഗോലു. അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ക്രമസമാധാനനില ഭദ്രമായി തുടരണം എന്നത് കോൺഗ്രസിന്റെ ബാധ്യത അല്ല. അത് സംസ്ഥാന സർക്കാരിന്റെ ബാധ്യത. […]

Keralam

നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ

നടി ആക്രമിക്കപ്പെട്ട കേസിൽ അപ്പീൽ നൽകി സർക്കാർ. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്താണ് അപ്പീൽ. പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു. കേസിൽ വിധി വന്ന് 75 ദിവസങ്ങൾക്ക് ശേഷമാണ് അപ്പീൽ നൽകിയത്. വിചാരണ നീതിപൂർവം നടന്നിട്ടില്ലെന്നും തെളിവുകൾ പരിശോധിച്ചത് […]

Keralam

മന്ത്രി വീണാ ജോർജിനെതിരെ നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ വിചിത്രവാദവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മന്ത്രി വീണാ ജോർജിനെതിരെ നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ വിചിത്രവാദവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രി വീണാജോർജിനെ കരുതികൂട്ടി ആക്രമിച്ചതാണ്. മന്ത്രി പറയുന്നതാണ് മുഖവിലക്കെടുക്കേണ്ടത്. സിസിടിവി ദൃശ്യങ്ങൾ വച്ചാണോ എല്ലാ കേസുകളും തെളിയിക്കേണ്ടത് ?. സിസിടിവി ദൃശ്യങ്ങൾ നോക്കിയല്ല ആക്രമണം വിലയിരുത്തേണ്ടത് കെഎസ്‌യുക്കാർക്ക് ആണത്തമുണ്ടെങ്കിൽ പ്രതിഷേധം മുൻകൂട്ടി അറിയിക്കണമായിരുന്നുവെന്നും […]

Keralam

കേരള സ്റ്റോറി 2 തിയേറ്ററുകളിലേക്ക്; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച്

കേരള സ്റ്റോറി 2 തിയേറ്ററുകളിലേക്ക്. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുത്തത്. ജസ്റ്റിസ് ശുശ്രൂദ് ധര്‍മ്മധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സിനിമ മതസൗഹാര്‍ദം തകര്‍ക്കുന്നില്ലെന്നും റിലീസ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ വാദം. 15 […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി; പരിഗണിക്കുന്നത് മാറ്റി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി. വാദം എഴുതി നൽകാൻ സമയം വേണമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. മാർച്ച് ആറിലേക്കാണ് ഹർജി പരി​ഗണിക്കുന്നത് മാറ്റിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടാം പരാതിക്കാരിയെ വാട്സ്ആപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ചതാണ് ജാമ്യം റദ്ദാക്കണമെന്ന […]

Keralam

‘തൃശൂരിൽ പത്മജയുടെ വിജയം ഉറപ്പ്’; പത്മജാ വേണുഗോപാൽ തൃശൂരിലെന്ന് സ്ഥിരീകരിച്ച് സുരേഷ് ഗോപി

നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജാ വേണുഗോപാൽ തൃശൂരിൽ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ പത്മജയുടെ വിജയം ഉറപ്പ് എന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ ഗുരുവായൂരിലേക്ക് വോട്ട് മാറ്റിയതിൽ കേസ് കൊടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. വീണാ ജോർജിനെതിരായ ആത്രമണത്തിൽ പ്രതികരണമില്ല. താൻ ഈ നാട്ടുകാരൻ അല്ലെന്ന് പ്രതികരണം. […]

Keralam

‘മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശം തെരഞ്ഞെടുപ്പ് പ്രചാരണമല്ല’; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശം തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നിട്ടില്ല. ഡിഎ കുടിശ്ശിക അനുവദിച്ചതും എച്ച്ആര്‍എ പുനഃസ്ഥാപിച്ചതും സന്ദേശത്തിലൂടെ ജീവനക്കാരെ അറിയിച്ചതാണ്. സന്ദേശത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പരാമര്‍ശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ തെരഞ്ഞെടുപ്പ് […]