Keralam

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം: 63 പേര്‍ക്ക് പരുക്ക്

ആലപ്പുഴ ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ജങ്ഷനിലാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കാറിലിടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോഴാണ് അപകടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. കെഎസ്ആര്‍ടിസി ബസിന്റെ തൊട്ട് മുന്നില്‍ ഉണ്ടായിരുന്ന കാര്‍ […]

Keralam

‘രാത്രിയില്‍ വാതിലില്‍ മുട്ടരുത്, കുറ്റവാളികളുടെ പട്ടികയിലുള്ളവരുടെ വീടുകളില്‍ പൊലീസിന് അതിക്രമിച്ച് കയറാന്‍ അധികാരമില്ല’ ഹൈക്കോടതി

കൊച്ചി: സംശയിക്കപ്പെടുന്ന വ്യക്തികളുടേയോ കുറ്റവാളികളുടെ പട്ടികയിലുള്ളവരുടേയോ വീടുകളില്‍ രാത്രിയില്‍ വാതിലില്‍ മുട്ടാനോ അതിക്രമിച്ച് കയറാനോ പൊലീസിന് അവകാശമില്ലെന്ന്ഹൈക്കോടതി. ഇത്തരത്തില്‍ പെരുമാറിയ പൊലീസുകാരോട് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞതിന് ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ തടസം വരുത്തിയെന്ന് ആരോപിച്ച് കേസെടുത്തയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് വി ജി അരുണ്‍ ആണ് ഹര്‍ജി […]

Keralam

ന്യൂനമർദവും ചക്രവാതച്ചുഴിയും; കേരളത്തില്‍ മഴ തുടരും, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴ്‌ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ […]

Keralam

‘ശിവന്‍കുട്ടി പഴയ CITU ഗുണ്ട അല്ല, മന്ത്രിയാണ്; പ്രതിഷേധം ജനാധിപത്യപരം’; കെ സുരേന്ദ്രന്‍

തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് മന്ത്രി വി ശിവന്‍കുട്ടിയോട് കെ സുരേന്ദ്രന്‍. ഭാരതാംബ വിവാദത്തിലാണ് പ്രതികരണം. ശിവന്‍കുട്ടി പഴയ സിഐടി യു ഗുണ്ട അല്ല, മന്ത്രിയാണെന്നും മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ് എന്നാണ് കെ സുരേന്ദ്രന്‍ കുറിച്ചത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ട അല്ല. മന്ത്രിയാണ്. മന്ത്രിക്കെതിരെ […]

Keralam

വിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു

സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്. ഈ വർഷത്തെ ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപ […]

Keralam

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ നാളെ മുതൽ മഴ ശക്തമായേക്കും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിങ്കൾ മുതൽ ബുധൻ വരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, […]

Keralam

കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു; ആളപായമില്ല

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. കുട്ടികൾ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ ഇവർ വീടിന് പുറത്തിറങ്ങി […]

Keralam

കെ.എസ്.ആർ.ടി.സി.ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് റിമാൻഡിൽ

തൃശൂരിൽ  കെ.എസ്.ആർ.ടി.സി. ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സവാദ് റിമാൻഡിൽ. തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് നടപടി. നഗ്നതാ പ്രദർശനമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സവാദിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇക്കഴിഞ്ഞ 14 നാണ് സംഭവം. തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ എത്തിയപ്പോഴായിരുന്നു യുവതിക്ക് നേരെ ഇയാൾ […]

Keralam

‘വിവാദങ്ങള്‍ അര്‍ത്ഥശൂന്യം, റാം C/O ആനന്ദി പറയുന്നത് സാധാരണക്കാരുടെ ജീവിതം’; എഎ റഹീം എംപി

കൊച്ചി: അഖില്‍ പി ധര്‍മജന്റെ റാം C/O ആനന്ദി എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഉയരുന്ന വിവാദങ്ങള്‍ തള്ളി എഎ റഹീം എംപി. പുരസ്‌കാരവുമായി ബന്ധപ്പെട്ട് പുസ്തകത്തിന് എതിരെ ഉയരുന്ന വിമർശനങ്ങൾ അര്‍ത്ഥശൂന്യമാണെന്ന് എ എ റഹീം ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് […]

India

ജീവനക്കാർക്ക് മതിയായ വിശ്രമം ഇല്ല; എയർ ഇന്ത്യക്കെതിരെ ഡിജിസിഎ, മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാൻ നിർദേശം

എയർ ഇന്ത്യയുടെ വിമാനങ്ങളിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിൽ നിർണായക കണ്ടെത്തലുമായി വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയിലെ ക്രൂ റോസ്റ്ററിൻറെ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാനും […]