Keralam

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ നാളെ മുതൽ മഴ ശക്തമായേക്കും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിങ്കൾ മുതൽ ബുധൻ വരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, […]

Keralam

കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു; ആളപായമില്ല

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. കുട്ടികൾ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ ഇവർ വീടിന് പുറത്തിറങ്ങി […]

Keralam

കെ.എസ്.ആർ.ടി.സി.ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് റിമാൻഡിൽ

തൃശൂരിൽ  കെ.എസ്.ആർ.ടി.സി. ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സവാദ് റിമാൻഡിൽ. തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് നടപടി. നഗ്നതാ പ്രദർശനമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സവാദിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇക്കഴിഞ്ഞ 14 നാണ് സംഭവം. തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ എത്തിയപ്പോഴായിരുന്നു യുവതിക്ക് നേരെ ഇയാൾ […]

Keralam

‘വിവാദങ്ങള്‍ അര്‍ത്ഥശൂന്യം, റാം C/O ആനന്ദി പറയുന്നത് സാധാരണക്കാരുടെ ജീവിതം’; എഎ റഹീം എംപി

കൊച്ചി: അഖില്‍ പി ധര്‍മജന്റെ റാം C/O ആനന്ദി എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഉയരുന്ന വിവാദങ്ങള്‍ തള്ളി എഎ റഹീം എംപി. പുരസ്‌കാരവുമായി ബന്ധപ്പെട്ട് പുസ്തകത്തിന് എതിരെ ഉയരുന്ന വിമർശനങ്ങൾ അര്‍ത്ഥശൂന്യമാണെന്ന് എ എ റഹീം ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് […]

India

ജീവനക്കാർക്ക് മതിയായ വിശ്രമം ഇല്ല; എയർ ഇന്ത്യക്കെതിരെ ഡിജിസിഎ, മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാൻ നിർദേശം

എയർ ഇന്ത്യയുടെ വിമാനങ്ങളിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിൽ നിർണായക കണ്ടെത്തലുമായി വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയിലെ ക്രൂ റോസ്റ്ററിൻറെ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാനും […]

Keralam

കായലോട് ആൾക്കൂട്ട ആക്രമണം; അഞ്ച് പേർക്കെതിരെ കേസ്

കണ്ണൂർ കായലോട് സദാചാര ആക്രമണത്തിൽ ഭയന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്. ആൺസുഹൃത്ത് റഹീസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.യുവതിയുമായി കാറിൽ സംസാരിച്ചിരിക്കെ സംഘം ചേർന്ന് പിടിച്ചിറക്കി മർദിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. ഫോണിലുള്ള ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മൊബൈൽ ഫോണും ടാബും കൈക്കലാക്കിയെന്നും സ്കൂട്ടറിൽ […]

Keralam

ജഗതിയെ ചേര്‍ത്തുപിടിച്ച് പിണറായി; അപ്രതീക്ഷിത കൂടിക്കാഴ്ച വിമാനത്തില്‍ വച്ച്

തിരുവനന്തപുരം: മലയാളത്തിന്റെ അതുല്യ നടന്‍ ജഗതി ശ്രീകുമാറുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ജഗതിയെ കണ്ടുമുട്ടിയതിന്റെ ചിത്രം മുഖ്യമന്ത്രി പങ്കുവച്ചത്. വിമാന യാത്രയ്ക്കിടെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ”ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു.” […]

Keralam

താര സംഘടന ‘AMMA’ ജനറൽ ബോഡി നാളെ

അഭിനേതാക്കളുടെ സംഘടന AMMA യുടെ 31-ാം ജനറൽ ബോഡി നാളെ. കൊച്ചി ഗോകുലം കൺവേഷൻ സെന്ററിൽ നാളെ രാവിലെ പത്ത് മണിക്കാണ് യോഗം നടക്കുക. സിനിമാ സെറ്റുകളിലും അവരുടെ താമസ സ്ഥലത്തും ലഹരി ഉപയോഗം വിലക്കിക്കൊണ്ടുള്ള കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്ത് നാളെ ചേരുന്ന അമ്മയുടെ ജനറൽ ബോഡിയിൽ […]

Keralam

വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്നാട് വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിന് സമീപത്തുള്ള തേയില തോട്ടത്തിൽ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്നലെ വൈകിട്ടോടെയാണ് വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കവേ […]

India

‘റിസര്‍വേഷന്‍ ഉറപ്പാക്കാതെ യാത്ര വേണ്ട’; വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഇനി ബെര്‍ത്തുകളുടെ 25 ശതമാനം മാത്രം

ചെന്നൈ: ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് വെട്ടിക്കുറിച്ച് റെയില്‍വെ. വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം ആകെ ബെര്‍ത്തുകളിടെ 25 ശതമാനമാക്കി ചുരുക്കി. ദീര്‍ഘ ദൂര ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലെയും തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വെയുടെ നീക്കം. നടപടി ഈ ആഴ്ച മുതല്‍ നടപ്പാക്കിതുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം സീറ്റിന്റെ […]